പെട്ടന്ന് കടന്നു വരുന്ന സാമ്പത്തിക ആവശ്യങ്ങളിലാണ് പലരും വായ്പകളിലേക്ക് മാറുന്നത്. കൃത്യമായി രീതിയിൽ അടയ്ക്കാൻ സാധിക്കാത്ത അവസരങ്ങളിൽ വലിയ അപകടം വായ്പകൾ വഴി സംഭവിക്കാറുണ്ട്. ഇന്നത്തെ കാലത്ത് ഉയർന്ന വായ്പ പലിശ നിരക്കും ഉയർന്ന ഇഎംഐ ചെലവുമാണ് വായ്പ എടുക്കുന്നവരെ കാത്തിരിക്കുന്നത്.
ഇതിനാൽ പണത്തിന്റെ ആവശ്യം മുൻകൂട്ടി അറിയാൻ സാധിക്കുന്നൊരാൾക്ക് ഹ്രസ്വകാല ചിട്ടി ചേർന്ന് വലിയ ബാധ്യതയില്ലാതെ പണം സംഘടിപ്പിക്കാം. ഈ രീതിയിൽ 10 മാസത്തിനുള്ളിൽ 1.70 ലക്ഷം രൂപ നേടാൻ സാധിക്കുന്നൊരു ഹ്രസ്വകാല ചിട്ടിയെ പരിചയപ്പെടാം.
2 ലക്ഷത്തിന്റെ ചിട്ടി
5,000 രൂപ മാസ അടവിൽ 40 മാസ കാലയളവിലേക്കുള്ള 2 ലക്ഷത്തിന്റെ ചിട്ടി പെട്ടന്നുള്ള പണ സമാഹരണത്തിന് അനുയോജ്യമാണ്. 40 മാസ കാലാവധിയും 40 അംഗങ്ങളുമാണ് ചിട്ടിയിൽ ഉണ്ടാകുന്നത്. പരമാവധി മാസ തവണ 5,000 രൂപയാണ്. ഏറ്റവും കുറഞ്ഞ മാസ അടവ് 3,750 രൂപയാണ്. ദിവസത്തിൽ ചിട്ടിയിലേക്ക് പണം അടയ്ക്കുന്നവർക്ക് 200 രൂപയ്ക്കും 150 രൂപയ്ക്കും ഇടയിലുള്ള തുക കരുതിയാൽ മതിയാകും.
ചിട്ടി ചാർജുകൾ
ചിട്ടിയുടെ 5 ശതമാനം തുക കെഎസ്എഫ്ഇ ഫോർമാൻസ് കമ്മീഷനായി ഈടാക്കും. ഇവിടെ 2 ലക്ഷത്തിന്റെ ചിട്ടിയിൽ 10,000 രൂപയാണ് ഫോർമാൻസ് കമ്മീഷനായി അടയ്ക്കേണ്ടി വരുന്നത്. ഫോർമാൻസ് കമ്മീഷന്റെ 18 ശതമാനം ചരക്കു സേവന നികുതി ഈടാക്കും. ഇത് 1,800 രൂപ വരും. ഇതിനൊപ്പം 226 രൂപ ഡോക്യുമെന്റേഷൻ ചാർജും നൽകണം.
ലേലം
40 മാസത്തെ ഈ ഹ്രസ്വകാല ചിട്ടിയുടെ പരമാവധി ലേല കിഴിവ് 30 ശതമാനമാണ്. ഹ്രസ്വകാല ചിട്ടിയായതിനാൽ പരമാവധി 4-5 മാസങ്ങളിലാണ് ചിട്ടി പരമാവധി ലേല കിഴിവിൽ പോകാൻ സാധ്യതയുള്ളത്. പരമാവധി ലേല കിഴിവിൽ ഫോർമാൻ കമ്മീഷൻ അടക്കം 60,000 രൂപ ലേല കിഴിവ് വരും. ചിട്ടി ലേലത്തിൽ വിളിക്കുന്നയാൾക്ക് ആദ്യ മാസം തന്നെ 1.40 ലക്ഷം രൂപ നേടാം. ഇതിൽ നിന്ന് ജിഎസ്ടി, ഡോക്യുെമന്റേഷൻ ചാർജ് കുറയ്ക്കണം.
10,000 രൂപ ഫോർമാൻസ് കമ്മീഷൻ കുറച്ചാൽ 50,000 രൂപയാണ് ലാഭ വിഹിതം. ഇത് 40 പേർക്ക് വീതിക്കുമ്പോൾ മാസത്തിൽ 1,250 രൂപ ലാഭവിഹിതമായി ഓരോരുത്തർക്കും ലഭിക്കും.
ആർക്കൊക്കെ ചേരാം
പെട്ടന്ന് പണത്തിന് ആവശ്യമുള്ളവർക്ക് ചേരാൻ സാധിക്കുന്ന ചിട്ടിയാണിത്. 10 മാസത്തിനുള്ളിൽ 1.70 ലക്ഷം രൂപ ആവശ്യമുള്ളവര്‍ക്കും 4-5 മാസത്തിനുള്ളിൽ 1.50 ലക്ഷം രൂപ ആവശ്യമുള്ളവർക്കും ഈ ചിട്ടി ചേരാം. മാസത്തിൽ 5,000 രൂപയ്ക്കും 3,750 രൂപയ്ക്കും ഇടയിലായിരിക്കും മാസ അടവ്.
ജാമ്യം എളുപ്പം
ചെറിയ തുകയുടെ ഹ്രസ്വകാല ചിട്ടിയായതിനാൽ ജാമ്യത്തിന്റെ കാര്യത്തിൽ കൂടുതൽ സൗകര്യങ്ങളുണ്ട്. പത്ത് മാസത്തിന് ശേഷം ചിട്ടി വിളിക്കുമ്പോൾ മേൽ ബാധ്യത വളരെ കുറഞ്ഞ തുകയായിരിക്കും. ഇതിനാൽ ചെറിയ സംഖ്യയ്ക്കുള്ള ജാമ്യം നൽകിയാൽ മതിയാകും. സ്വർണം, എൽഐസി പോളിസി സറണ്ടർ വാല്യു പോലുള്ള ചുരുങ്ങിയ ജാമ്യങ്ങൾ ഹാജരാക്കിയും ചിട്ടി തുക സ്വന്തമാക്കാം.
എവിടെ ലഭിക്കും
കെഎസ്എഫ്ഇ ശാഖകളിൽ സജീവമായി ആരംഭിക്കുന്ന ചിട്ടിയാണ് 5,000 രൂപ അടവുള്ള 40 മാസത്തിന്റെ ചിട്ടി. തൃശ്ശൂര്‍ ജില്ലയിലെ ആലൂര്‍, അയ്യന്തോള്‍, ചേലക്കര, മാള, മെഡിക്കല്‍ കോളേജ്, പട്ടിക്കാട്, എസ്എന്‍ പുരം എന്നി ബ്രാഞ്ചുകളില്‍ ഈ ചിട്ടി ഉടന്‍ ആരംഭിക്കുന്നുണ്ട്.
ആലപ്പുഴയില്‍ മാവേലിക്കര, ഹരിപ്പാട്, ചെങ്ങന്നൂര്‍, ആലപ്പുഴ-1, ആലപ്പുഴ ഈവിനിംഗ് എന്നിവിടങ്ങളില്‍ ഈ ചിട്ടി ലഭിക്കും. എറണാകുളത്ത് ആലുവ, ആര്യങ്കാവ്, ഇടപള്ളി, കച്ചേരിപ്പടി തുടങ്ങിയ ശാഖകളിലും ഈ ചിട്ടി ലഭിക്കും. ഇടുക്കിയിൽ നെടുങ്കണ്ടം, തൊടുപുഴ, വഴിത്തല ശാഖകളലിലും കണ്ണൂരിൽ ഇരിക്കൂർ, തളിപ്പറമ്പ, തലശ്ശേരി ശാഖകളിലും ഈ ചിട്ടി ഉടൻ ആരംഭിക്കുന്നുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
