കുറഞ്ഞ അടവിൽ നല്ലൊരു തുക വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നൊരാളാണെങ്കിൽ തിരഞ്ഞെടുക്കേണ്ടത് മാസ തവണകളായുള്ള പദ്ധതികളാണ്. ഇന്നത്തെ കാലത്ത് സജീവമായ എസ്ഐപി മുതൽ ആവർത്തന നിക്ഷേപം വരെയുള്ള പദ്ധതികളെ ഇത്തരക്കാർക്ക് ഉപയോഗിക്കാം. എന്നാൽ ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈൽ അനുസരിച്ചാവണം നിക്ഷേപം. പണം വളരുന്നതിനൊപ്പം സമ്പാദ്യത്തിന്റെ ഗുണം കൂടി ലഭിക്കാൻ എൻഡൗവ്മെന്റ് പോളിസികളാണ് അനുയോജ്യം. കാലാവധിയിൽ പൂർണമായും നികുതി ഇളവോടെ പിൻവലിക്കാം എന്നതാണ് ഇത്തരം പദ്ധതികളുടെ മറ്റൊരു ഗുണം. ഇത്തരത്തിൽ ദിനംപ്രതി 85 രൂപ നിക്ഷേപിച്ച് 9.50 ലക്ഷം നേടാൻ സാധിക്കുന്നൊരു പോളിസിയെ പരിചയപ്പെടാം.
സമ്പാദ്യത്തിനൊപ്പം ലൈഫ് ഇൻഷൂറൻസിന്റെയും ഗുണം ലഭിക്കുന്നൊരു പോളിസിയാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ജീവൻ ആനന്ദ്. നോൺ ലിങ്ക്ഡ്, പാർട്ടിസിപേറ്റിംഗ്, വ്യക്തിഗത, എൻഡൗമെന്റ് ലൈഫ് ഇൻഷൂറൻസ് പ്ലാനാണിത്. മാർക്കറ്റ് ലിങ്ക് ചെയ്യാത്ത ഈ പോളിസിയിലൂടെ കാലാവധി പൂർത്തിയാക്കുന്ന പോളിസി ഉടമയ്ക്ക് മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കും. പോളിസി ഉടമ പോളിസി കാലയളവിൽ മരണപ്പെടുകയാണെങ്കിൽ മരണാനുകൂല്യവും നേടാം.
എൽഐസി ജീവൻ ആനന്ദ് പോളിസിയിലെ ഏറ്റവും കുറഞ്ഞ സം അഷ്വേഡ് 1 ലക്ഷം രൂപയാണ്. ഉയർന്ന സം അഷ്വേഡിന് പരിധിയില്ല. 5,000 രൂപയുടെ ഗുണിതങ്ങളായി വേണം സം അഷ്വേഡ് ഉയർത്താൻ. 15 വർഷത്തിനും 35 വർഷത്തിനും ഇടയിൽ പോളിസി കാലാവധി തീരുമാനിക്കാം. കുറഞ്ഞ പോളിസി കാലാവധി 15 വർഷവും പരമാവധി കാലാവധി 35 വർഷവുമാണ്.
പോളിസിയിൽ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായ പരിധി 18 വയസാണ്. ജീവൻ ആനന്ദ് പോളിസിയിലെ ഉയർന്ന പ്രായ പരിധി 50 വയസാണ്. പോളിസി ഉടമയ്ക്ക് 75 വയസ് പൂർത്തിയാകുമ്പോഴേക്കും പോളിസി കാലാവധി എത്തണം. 50 വയസുകാരന് പരമാവധി 25 വർഷ പോളിസിയിൽ മാത്രമെ ചേരാൻ സാധിക്കുകയുള്ളൂ. പോളിസി പ്രീമിയം മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ അടയ്ക്കാം. മാസത്തിൽ പ്രീമിയം അടയ്ക്കുന്നൊരാൾക്ക് 15 ദിവസം ഗ്രേസ് പിരിയഡുണ്ട്. മറ്റു തവണ രീതി ഉപയോഗിക്കുന്നവർക്ക് 30 ദിവസമാണ് ഗ്രേസ് പിരിയഡ്.
ജീവൻ ആനന്ദ് പോളിസിയിൽ പോളിസിൽ ചേരുന്ന വ്യക്തി കാലാവധി പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ നോക്കാം. 35 വയസുള്ള വ്യക്തി 20 വർഷ പോളിസി ടേമിൽ 5 ലക്ഷം സം അഷ്വേഡുള്ള ജീവൻ ആനന്ദ് പോളിസി വാങ്ങിയാൽ വാർഷിക പ്രീമിയം 30,000 രൂപയാണ്. മാസത്തിൽ 2,500 രൂപയുടെ പ്രീമിയം അടയ്ക്കാൻ ദിവസത്തിൽ 83 രൂപയാണ് നീക്കിവെയ്‌ക്കേണ്ടത്.
20 വർഷ പ്രീമിയം അടവിന് ശേഷം 5 ലക്ഷം രൂപയാണ് പോളിസിയിലേക്ക് അടയ്ക്കുന്നത്. കാലാവധിക്ക് ശേഷം സർവൈവൽ ബെനഫിറ്റായി 9 .50 ലക്ഷം രൂപ ലഭിക്കും. 18 വയസുകാരൻ 1 ലക്ഷത്തിന്റെ സം അഷ്വേഡിന് 35 വർഷത്തേക്ക് പോളിസി വാങ്ങിയാൽ മാസത്തിൽ 1,358 രൂപ പ്രീമിയം അടയ്ക്കാം. 16,300 രൂപയാണ് വാർഷിക പ്രീമിയമായി വരുന്നത്. 35 വർഷത്തിന് ശേഷം 25 ലക്ഷം രൂപ മെച്യൂരിറ്റി ബെനഫിറ്റിയി ലഭിക്കും.
പോളിസി കാലയളവിൽ പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിന് മരണാനുകൂല്യം ലഭിക്കും. ഇത് ബേസിക് സം അഷ്വേഡിന്റെ 125 ശതമാനമോ വാർഷിക പ്രീമിയത്തിന്റെ 7 മടങ്ങോ ആയിരിരിക്കും. മരണ ആനുകൂല്യം മൊത്തം പ്രീമിയത്തിന്റെ 105 ശതമാനത്തിൽ കുറവായിരിക്കില്ല. പോളിസികൾ എൽഐസി വെബ്സൈറ്റ് വഴിയോ ശാഖകൾ വഴിയോ ഏജന്റുമാർ വഴിയോ വാങ്ങാൻ സാധിക്കും
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications