ദിനംപ്രതി 100 രൂപ മാറ്റിവെച്ചാൽ 16 ലക്ഷം; 300 രൂപയ്ക്ക് 50 ലക്ഷം; പണം വളർത്താൻ ഉ​ഗ്രൻ നിക്ഷേപമിതാ

ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിയും നിക്ഷേപ ലക്ഷ്യങ്ങളും അനുസരിച്ച് തിരഞ്ഞെടുക്കേണ്ട നിക്ഷേപങ്ങൾ വ്യത്യസ്തമായിരിക്കും. കുറഞ്ഞ റിസ്കിൽ മക്കളുടെ ഭാവിക്കായി നിക്ഷേപിക്കേണ്ടൊരാൾക്ക് ഇന്ന് തിരഞ്ഞെടുക്കാവുന്നൊരു പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. മാസ തവണകളായുള്ള ചിട്ടിയായ നിക്ഷേപവും നിക്ഷേപത്തിന് കൂട്ടുപലിശ രീതിയിൽ പലിശ ലഭിക്കുന്നതും കേന്ദ്ര സർക്കാർ ​ഗ്യാരണ്ടിയും പദ്ധതിയുടെ ​ഗുണങ്ങളാണ്. പദ്ധതിയിൽ ചേരുന്നൊരാൾക്ക് ദിവസം 100 രൂപ മാറ്റിവെച്ചാൽ കാലാവധിയിൽ 16 ലക്ഷം രൂപ നേടാൻ സാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

ബേട്ടി ബച്ചാവോ ബേട്ടി ബഠാവോ പദ്ധതിയുടെ ഭാ​ഗമായി മക്കളുടെ പേരില്‍ സമ്പാദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2015-ൽ ആരംഭിച്ചൊരു പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. രക്ഷിതാക്കള്‍ക്ക് മക്കളുടെ പേരില്‍ അക്കൗണ്ടെടുക്കുകയും നിക്ഷേപിക്കുകയും ചെയ്യാം. മികച്ച പലിശ ലഭിക്കുന്ന പദ്ധതിയിൽ പണം വളരാൻ 21 വര്‍ഷ കാലാവധിയുണ്ട്. ഇതിനാല്‍ മക്കളുടെ വിവാഹം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഈ തുക ഉപയോഗിക്കാം. 

നിക്ഷേപം

നിക്ഷേപം

സുകന്യ സമൃദ്ധി യോജനയില്‍ സാമ്പത്തിക വര്‍ഷത്തില്‍ 250 രൂപ മുതല്‍ നിക്ഷേപിക്കാന്‍ സാധിക്കും. 50 രൂപയുടെ ഗുണിതങ്ങളാക്കി നിക്ഷേപം ഉയര്‍ത്താം. വര്‍ഷത്തില്‍ പരമാവധി നിക്ഷേപിക്കാവുന്ന തുക 1.50 ലക്ഷം രൂപയാണ്. ഈ തുക പൂര്‍ണമായും ആദായ നികുതി മുക്തമാണ്. നിക്ഷേപകന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി കിഴിവിന് ക്ലെയിം ചെയ്യാം. 15 വർഷം പദ്ധതിയിൽ നിക്ഷേപിക്കണം.

പലിശ നിരക്ക്

പലിശ നിരക്ക്

ലഘു സമ്പാദ്യ പദ്ധതിയായതിനാല്‍ ഓരോ പാദത്തിലും സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് പുനഃപരിശോധിക്കും. ജനുവരി- മാര്‍ച്ച് പാദത്തില്‍ 7.60 ശതമനം പലിശയാണ് ലഭിക്കുന്നത്. വര്‍ഷത്തില്‍ പലിശ കണക്കാക്കി കോമ്പൗണ്ട് ചെയ്യുന്ന രീതിയാണ്. പലിശ വരുമാനത്തിനും കാലാവധിയില്‍ പിന്‍വലിക്കുന്ന തുകയും നികുതി മുക്തമാണ്. കാലാവധിയോളം ഓരോ പാദത്തിലും നിശ്ചയിക്കുന്ന പലിശ നിരക്കാണ് ലഭിക്കുന്നത്. 

ആർക്കൊക്കെ അക്കൗണ്ട്

ആർക്കൊക്കെ അക്കൗണ്ട്

10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാം. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു രക്ഷിതാവിന് 2 പെണ്‍മക്കളുടെ പേരില്‍ മാത്രമെ അക്കൗണ്ട് അനുവദിക്കുകയുള്ളൂ. 18 വയസ് പൂര്‍ത്തിയായ ശേഷം അക്കൗണ്ട് പെണ്‍കുട്ടിയുടെ പേരിലേക്ക് മാറ്റാം. 

കാലാവധി

കാലാവധി

അക്കൗണ്ട് ആരംഭിച്ച് 21 വര്‍ഷത്തിന് ശേഷമാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് കാലാവധി എത്തുക. 18 വയസ് പൂര്‍ത്തിയായ ശേഷം വിവാഹിതയാകുമ്പോഴും അക്കൗണ്ട് കാലാവധിയെത്തിയതായി കണക്കാക്കും. അക്കൗണ്ടുടമയായ പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായാലോ പത്താം ക്ലാസിന് ശേഷമോ മാത്രമെ പിന്‍വലിക്കാന്‍ അനുവദിക്കുന്നുള്ളൂ. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ബാലന്‍സിന്റെ 50 ശതമാനം പിന്‍വലിക്കാന്‍ അനുവദിക്കും. ഒറ്റത്തവണയോ മാസ തവണകളായോ പിന്‍വലിക്കാം.

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ മാസത്തില്‍ 1,050 രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് ദിവസത്തില്‍ 35 രൂപയാണ് മാറ്റിവെയ്‌ക്കേണ്ടത്. നിലവിലെ 7.60 ശതമാനം പലിശ പ്രകാരം കാലാവധിയില്‍ 5 ലക്ഷം രൂപ നേടാം. ദിവസം 100 രൂപ മാറ്റിവെച്ചാല്‍ മാസം 3,000 രൂപ നിക്ഷേപിക്കാം. കാലാവധിയില്‍ 16 ലക്ഷമായി പിന്‍വലിക്കാനാകും.

മാസത്തില്‍ 9,000 രൂപ സുകന്യ സമൃദ്ധി യോജന അക്കൗണ്ടിലേക്ക് മാറ്റണമെങ്കില്‍ ദിവസം 300 രൂപ മാറ്റിവെയ്ക്കണം, നിലവിലെ പലിശ നിരക്ക് പ്രകാരം 300 രൂപയുടെ പ്രതിദിന നിക്ഷേപം 50 ലക്ഷമായി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X