മക്കളുടെ ഭാവി ഏതൊരു രക്ഷിതാവിനെ സംബന്ധിച്ചും പ്രധാനപ്പെട്ടതാണ്. ദിവസം തോറും ചെലവേറി വരുന്ന വിദ്യാഭ്യാസ ചെലവുകള്‍ക്കായി നേരത്തെ തന്നെ ചെറിയ നീക്കിയിരിപ്പുകള്‍ നടത്തിയാല്‍ വലിയ ബാധ്യത കുറയ്ക്കാന്‍ സാധിക്കും.
മക്കളുടെ ഭാവി ചെലവുകള്‍ക്കായി റിസ്‌ക് കുറഞ്ഞ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോസ്റ്റ് ഓഫീസ് സ്‌കീമുകളും ലൈഫ് ഇന്‍ഷൂറന്‍സ് സ്‌കീമുകളും ലഭിക്കും. എല്‍ഐസി കുട്ടികളുടെ ഭാവിക്കായി നടപ്പിലാക്കുന്ന പ്രത്യേക നിക്ഷേപ പദ്ധതിയാണ് എല്‍ഐസി ജീവന്‍ തരുണ്‍. പ്രതിമാസ നിക്ഷേപം വഴി കാലാവധിയില്‍ നല്ലൊരു തുക സമ്പാദിക്കാന്‍ ജീവണ്‍ തരുണ്‍ വഴി സാധിക്കും. വിശദാംശങ്ങള്‍ നോക്കാം.
എൽഐസി ജീവൻ തരുൺ പ്ലാൻ
കുട്ടികൾക്കായി എൽഐസി അവതരിപ്പിച്ചൊരു പോളിസി കം സേവിംഗ്സ് സ്കീമാണ് എൽഐസി ജീവൻ തരുൺ പ്ലാൻ. പാർട്ടിസിപ്പേറ്റിംഗ്, നോൺ-ലിങ്ക്ഡ്, ലിമിറ്റഡ് പ്രീമിയം പേയ്‌മെന്റ് പ്ലാനാണിത്. മണി-ബാക്ക് പ്ലാൻ ആയതിനാൽ പോളിസി ഉടമകളായ കുട്ടികൾക്ക് ആകർഷകമായ സുരക്ഷയും സേവിംഗ്സ് ആനുകൂല്യങ്ങളും ലഭിക്കും.

പോളിസി വിശദാംശം
എൽഐസി ജീവൻ തരുൺ പ്ലാനിൽ 90 ദിവസം പ്രായമുള്ള കുട്ടി മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ചേരാം. കുട്ടിക്ക് വേണ്ടി രക്ഷിതാക്കള്‍ പോളിസിയെടുക്കണം. കുട്ടിയുടെ പ്രായം 25 വയസ് പൂർത്തിയാകുന്നത് വരെയാണ് പദ്ധതിയുടെ കാലാവധി. 4 വയസിൽ പോളിസിയിൽ ചേരുന്ന കുട്ടിക്ക് 21 വർഷം പോളിസിയുമായി മുന്നോട്ട് പോകാം.
പോളിസിയിൽ 4 വർഷം മണി ബാക്ക് സേവനം ലഭിക്കും. ശേഷം ബാക്കി തുക കാലാവധിയിലും ലഭിക്കും. 20 വയസ് പൂർത്തിയായാൽ 24 വയസ് എത്തുന്നത് വരെ മണി ബാക്ക് സേവനം ലഭിക്കും. 25 വയസ് പൂർത്തിയാകുമ്പോൾ മെച്യൂരിറ്റി തുകയും ലഭിക്കും.
സംഅഷ്വേഡ്
എൽഐസി ജീവൻ തരുൺ പോളിസിയിലെ ഏറ്റവും കുറഞ്ഞ സം അഷ്വേഡ് 75,000 രൂപയാണ്. ഉയര്‍ന്ന അഷ്വേഡ് തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. പ്രീമിയം മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ അടയ്ക്കാം. കാലാവധിയേക്കാൾ 5 വർഷം കുറച്ചാണ് പ്രീമിയം അടയ്ക്കേണ്ടത്.
മെച്യൂരിറ്റി ബെനഫിറ്റ്
കാലാവധിയില്‍ വെസ്റ്റഡ് സിംപിള്‍ റിവിഷരി ബോണസ്, ഫൈനല്‍ അഡീഷണല്‍ ബോണസ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ബോണസുകളും ജീവന്‍ തരുണ്‍ പ്ലാന്‍ പോളിസി ഉടമകള്‍ക്ക് ലഭിക്കും.
മെച്യൂരിറ്റി തുക ഒന്നിച്ച് വാങ്ങാനും അല്ലെങ്കില്‍ മണി ബാക്ക് രീതിയില്‍ കാലയളവിനിടയില്‍ വ്യത്യസ്ത തുകകൾ വാങ്ങാനും സാധിക്കും. അഷ്വേഡ് തുകയുടെ 5 ശതമാനമായോ 10 ശതമാനമായോ 15 ശതമാനമായോ സര്‍വൈവല്‍ ബെനിഫിറ്റ് സ്വീകരിക്കാം. ഇതിനുസരിച്ച് മെച്യൂരിറ്റി ബെനിഫിറ്റില്‍ തുക കുറയും.
കാൽക്കുലേറ്റർ
എൽഐസി ജീവൻ തരുൺ പോളിസിയിൽ നിന്നുള്ള വരുമാനം എത്രയാണെന്ന് നോക്കാം. 12 വയസുകാരൻ എൽഐസി ജീവൻ തരുൺ പോളിസിയിൽ ചേർന്നാൽ 13 വർഷമാണ് ജീവൻ തരുൺ പോളിസ കാലാവധിയെത്താൻ ബാക്കിയുള്ളത്. 8 വർഷമാണ് പ്രീമിയം അടയ്ക്കാനായി ബാക്കിയുള്ളത്. 5 ലക്ഷം അഷ്വേഡ് തുകയുടെ പോളിസിയെടുത്താൽ വർഷത്തിൽ പ്രീമിയം 55,400 രൂപയാണ്. മാസത്തിലെ പ്രീമിയം തുക 4,571 രൂപയാകും.
പ്രീമിയം തുക ദിവസത്തിൽ കണക്കാക്കിയാൽ 150 രൂപയാണ് ദിവസം കരുതേണ്ടത്. എട്ട് വർഷത്തേക്ക് പ്രീമിയം അടച്ചാൽ 4.4 ലക്ഷം രൂപയാണ് ആകെ അടയ്ക്കേണ്ടി വരുന്നത്. 5 ലക്ഷം അഷ്വേഡ് തുകയ്ക്ക് ലഭിക്കുന്ന 2,47,000 രൂപ ബോണസും 97,500 രൂപ ലോയൽറ്റി ബോണസും ചേർത്താൽ 25ാം വയസിൽ 8,44,500 രൂപ ലഭിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications