നിക്ഷേപം ചെറിയ തുകയിൽ നിന്നും ആരംഭിക്കാം എന്നതിന്റെ ഉദാഹരണമാണ് പ്രതിമാസ തവണകളായി നിക്ഷേപം നടത്താൻ സാധിക്കുന്ന പദ്ധതികൾ. നിക്ഷേപിക്കാനായി വലിയ തുകയ്ക്കായി കാത്തിരിക്കുന്നൊരാൾ ജീവിതത്തിലെ സുവർണ കാലം പാഴാക്കി കളയുകയാണ്. ഇതിന് പകരം ദിനംപ്രതി ചെറിയ തുക മാറ്റിവെയ്ക്കുന്നത് വഴി നല്ലൊരു തുക സമ്പാദിക്കാൻ സാധിക്കുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. ഇത്തരത്തിലൊരു പദ്ധതിയാണ് എൽഐസി ആധാർ ശില. വിശദാംശങ്ങൾ നോക്കാം.
എല്‍ഐസി ആധാര്‍ ശില
പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ ജനകീയമായൊരു ഇന്‍ഷൂറന്‍സ് പ്ലാനാണ് എല്‍ഐസി ആധാര്‍ ശില പോളിസി. സ്ത്രീകള്‍ക്കായി രൂപകല്പന ചെയ്ത പോളിസിയാണിത്. ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയ്‌ക്കൊപ്പം സമ്പാദ്യത്തിന്റെ നേട്ടവും ലഭ്യമാക്കുന്നൊരു പോളിസിയാണിത്. എന്‍ഡൗമെന്റ്, നോണ്‍ ലിങ്ക്ഡ്, വ്യക്തിഗത, ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാനാണിത്. പോളിസി ഉടമ പോളിസി കാലയളവില്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് മരണാനുകൂല്യവും പോളിസി കാലാവധി പൂര്‍ത്തിയാക്കുന്ന പോളിസി ഉടമയ്ക്ക് മെച്യൂരിറ്റി ബെനഫിറ്റും ലഭിക്കും.
പോളിസി വിശദാംശങ്ങൾ
8 വയസിനും 55 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് എല്‍ഐസി ആധാര്‍ ശില പ്ലാനില്‍ ചേരാന്‍ സാധിക്കുക. 10 വര്‍ഷത്തിനും 20 വര്‍ഷത്തിനും ഇടയില്‍ വ്യത്യസ്ത വര്‍ഷങ്ങളില്‍ പോളിസി കാലയളവ് തിരഞ്ഞെടുക്കാം. 70 വയസാണ് പോളിസിയുടെ മെച്യൂരിറ്റി പ്രായം.
എല്‍ഐസി ആധാര്‍ ശില പോളിസിയില്‍ ഏറ്റവും കുറഞ്ഞ സം അഷ്വേഡ് 75,000 രൂപയാണ്. പരമാവധി സം അഷ്വേഡ് 3 ലക്ഷം രൂപയുമാണ്. അതായത്, പരമാവധി 3 ലക്ഷം രൂപയ്ക്ക് വരെയാണ് പോളിസി വാങ്ങാന്‍ സാധിക്കുകയുള്ളൂ.
പോളിസി പ്രീമിയം
പോളിസി കാലയളവും പ്രീമിയം അടവ് കാലയളവും തുല്യമാണ്. പോളിസി വാങ്ങുന്ന വ്യക്തിയുടെ പ്രായം തിരഞ്ഞെടുക്കുന്ന പോളിസി കാലയളവ് എന്നിവ അടിസ്ഥാനമാക്കിയാണ് പ്രീമിയം കണക്കാക്കുന്നത്. 30 വയസുകാരി 20 വർഷത്തേക്ക് 3 ലക്ഷം സം അഷ്വേഡിന് പോളിസി വാങ്ങിയാൽ വാർഷിക പ്രീമിയം 11,960 രൂപയാണ്.
ഇതേ വ്യക്തി 10 വർഷ പോളിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ വർഷത്തിൽ 27,875 രൂപ പ്രീമിയം അടയ്ക്കേണ്ടി വരും. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാന്‍ സാധിക്കും.
മരണാനുകൂല്യം
പോളിസി കാലയളവിൽ ഉടമ മരണപ്പെട്ടാൽ വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയോ പ്രീമിയം അടച്ച പ്രീമിയത്തിന്റെ 105 ശതമാനമോ മരണാനുകൂല്യമായി ലഭിക്കും. പോളിസി എടുത്ത് അഞ്ച് വർഷത്തിന് ശേഷം പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാൽ കുടുംബത്തിന് നിശ്ചിത തുകയ്ക്കൊപ്പം ലോയൽറ്റി അഡിഷനും ലഭിക്കും.
പോളിസി കാല്‍ക്കുലേറ്റര്‍
30 വയസുള്ള സ്ത്രീ 3 ലക്ഷം രൂപ സം അഷ്വേഡിന് 20 വര്‍ഷ പോളിസി കാലാവധിയില്‍ എല്‍ഐസി ആധാര്‍ ശിലാ പോളിസി വാങ്ങിയാല്‍ വാര്‍ഷിക പ്രീമിയം 11,960 രൂപയാണ്. മാസത്തില്‍ പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് 1018 രൂപയാണ് പ്രീമിയം വരുന്നത്. ഇതിനായി ദിവസം 32 രൂപ കരുതണം. രണ്ടാം വര്‍ഷം മുതല്‍ മാസ പ്രീമിയം 996 രൂപയായി കുറയും.
20 വര്‍ഷം മുടക്കമില്ലാതെ പ്രീമിയം അടയ്ക്കുന്നൊരാള്‍ ആകെ അടയ്ക്കുന്നത് ഏകദേശം 2.39 ലക്ഷം രൂപയോളാണ്. ഈ പോളിസി കാലാവധിയെത്തുമ്പോള്‍ ഉടമയ്ക്ക് ലോയല്‍റ്റി അഡിഷനും ചേര്‍ത്ത് 3, 97,000 രൂപ ലഭിക്കും.
നികുതി ഇളവ്
പോളിസിയിലേക്ക് അടയ്ക്കുന്ന പ്രീമിയം തുക ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. മെച്യൂരിറ്റി ബെനഫിറ്റിന് സെക്ഷൻ10(10D) പ്രകാരം ആദായ നികുതി നൽകേണ്ടതില്ല. മരണാനുകൂല്യത്തിനും ഇതേ വകുപ്പ് പ്രകാരം നികുതി ഒഴിവാക്കി നൽകിയിട്ടുണ്ട്.
പോളിസി സറണ്ടർ
തുടർച്ചയായ രണ്ട് വർഷം പോളിസി അടച്ച ഉപഭോക്താവിന് പോളിസി സറണ്ടർ ചെയ്യാം. മുടക്കമില്ലാതെ എല്ലാ പ്രീമിയവും പൂർണമായും അടച്ച ശേഷം അഞ്ച് വർഷത്തെ കാലാവധിക്ക് ശേഷം സറണ്ടർ ചെയ്താൽ ഉടമയ്ക്ക് ലോയലിറ്റി ബോണസിന് അവകാശമുണ്ടാകും. മുഴുവൻ പ്രീമിയവും അടച്ചാൽ മാത്രമെ കാലാവധിയെത്തുമ്പോൾ തുക ലഭിക്കുകയുള്ളൂ. 3 വർഷം പ്രീമിയം അടച്ചാൽ വായ്പയ്ക്കും അവകാശമുണ്ട്.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ബെംഗളൂരു സബർബൻ റെയിൽ: സ്വപ്ന പദ്ധതി വീണ്ടും പ്രതിസന്ധിയിൽ

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?



Click it and Unblock the Notifications