സ്വന്തമായി ഒരു വാഹനം വാങ്ങുക എന്നത് എല്ലാവരുടെയും ജീവിത ലക്ഷ്യങ്ങളിൽ ഒന്നാണ്. ചിലർക്ക് ഇഷ്ടം ബൈക്ക് ആയിരിക്കും. എന്നാൽ മറ്റു ചിലർക്ക് കാറുകളോടാണ് പ്രിയം. ഭാര്യയും കുട്ടികളുമായി കഴിയുന്ന ആളുകൾക്ക് കാർ വാങ്ങുന്നത് തന്നെയാണ് ഏറ്റവും നല്ലത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ, അത്യാവശ്യ സമയങ്ങളിൽ എവിടെയെങ്കിലും പോകാൻ തുടങ്ങി സ്വന്തമായി ഒരു വാഹനം ഉണ്ടെങ്കിൽ നമ്മുടെ ജീവിതം കൂടുതൽ ലളിതമാകും. സാമ്പത്തിക ലാഭത്തിനു ഒപ്പം സമയലാഭവും സ്വന്തമായി ഒരു വാഹനം ഉണ്ടെങ്കിൽ ഒരാൾക്ക് നേടാൻ സാധിക്കും.
ഒരു കാർ വാങ്ങുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ സാമ്പത്തിക ആസൂത്രണം അതിന് ആവശ്യമാണ്. ഓരോ ദിവസവും ഒരു ചെറിയ തുക മാറ്റി വച്ചാൽ വായ്പയുടെ സഹായമില്ലാതെ തന്നെ സ്വന്തമായി ഒരു വാഹനം വാങ്ങാൻ സാധിക്കും. ദിവസവും 100 രൂപ മാറ്റി വച്ചാൽ മതി. 100 രൂപ ഇന്നത്തെ കാലത്ത് ഒരു ചെറിയ തുകയാണ്. ഒരു നേരത്തെ ഭക്ഷണത്തിന്, അല്ലെങ്കിൽ ഒരു ജ്യൂസ് കുടിക്കാൻ ഒരുപക്ഷേ 100 രൂപ ചിലവഴിക്കേണ്ടി വരും. അതായത് ദൈനംദിന ചെലവുകളുടെ കാര്യത്തിൽ, 100 രൂപ എന്നത് ഒരു തുച്ഛമായ തുകയാണ് എന്നതാണ് യാഥാർഥ്യം.

എന്നാൽ നിക്ഷേപത്തിന്റെ കാര്യത്തിൽ ഒരു തുകയും ചെറുതല്ല. ഒരു ദിവസം 100 രൂപയുടെ നിക്ഷേപത്തത്തിന് ഒരു വ്യക്തിയുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ 15 ലക്ഷം രൂപയുടെ കാർ വാങ്ങാൻ ആവശ്യമായ പണം സ്വരൂപിക്കാൻ പോലും ഈ നിക്ഷേപo സഹായിക്കും.
100 രൂപ മാറ്റിവയ്ക്കൂ
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി മ്യൂച്വൽ ഫണ്ടുകളിൽ എല്ലാ മാസവും 3,000 രൂപ നിക്ഷേപിച്ചാൽ, ആകെ നിക്ഷേപം 15 വർഷത്തിനുള്ളിൽ 5,40,000 രൂപയാകും. 12 ശതമാനം ലാഭം ലഭിച്ചാൽ പലിശയായി മാത്രം 9,73,728 രൂപ ലഭിക്കും. അതായത് ദിവസവും 100 രൂപ നിക്ഷേപിച്ചാൽ 15 വർഷം കൊണ്ട് മുതലും പലിശയും അടക്കം 15,13,728 രൂപ ലഭിക്കും. ഈ തുക ഉപയോഗിച്ച് ഒരു നല്ല കാർ എളുപ്പത്തിൽ വാങ്ങാനും കഴിയും
10 വർഷം കൊണ്ട് കാർ
10 വർഷത്തിനുള്ളിൽ 15 ലക്ഷം രൂപയുടെ ഒരു കാർ വാങ്ങുക എന്നതാണ് ലക്ഷ്യമെങ്കിൽ എത്ര രൂപ ദിവസവും നിക്ഷേപിക്കണമെന്ന് നോക്കാം. പത്തുവർഷത്തിനുള്ളിൽ 15 ലക്ഷം രൂപ നേരിടണമെങ്കിൽ പ്രതിമാസം 6500 രൂപ നിക്ഷേപിക്കണം. അതായത് ദിവസവും 220 രൂപയിൽ താഴെ മാത്രം. പത്തുവർഷംകൊണ്ട് ആകെ നിക്ഷേപം 7,75,200 രൂപയായി വർദ്ധിക്കും. 12ശതമാനം ലാഭം പ്രതീക്ഷിച്ചാൽ പലിശ മാത്രം 7,25,710 രൂപ. അതായത് നിക്ഷേപവും പലിശയും ചേർത്ത് 10 വർഷത്തിനുള്ളിൽ 15,00,910 രൂപ നേടാം.
5 വർഷത്തിനുള്ളിൽ ഒരു കാർ
വെറും അഞ്ച് വർഷത്തിനുള്ളിൽ 15 ലക്ഷം രൂപ സമാഹരിക്കാൻ പ്രതിമാസം 18,185 രൂപ നിക്ഷേപം ആവശ്യമാണ്. അതു വഴി അഞ്ച് വർഷത്തിനുള്ളിൽ 1,091,100 രൂപ നിക്ഷേപിക്കും, 12 ശതമാനം റിട്ടേണിൽ, സമ്പത്ത് നേട്ടം 4,08,915 രൂപ. അതായത് 5 വർഷം കൊണ്ട് ആകെ 15,00,015 രൂപ ലഭിക്കും. മ്യൂച്വൽ ഫണ്ടുകളിൽ സംയുക്ത പലിശ ലഭിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്, ഇത് ദീർഘകാലാടിസ്ഥാനത്തിൽ കുറഞ്ഞ നിക്ഷേപത്തിലൂടെ കൂടുതൽ സമ്പത്ത് ശേഖരിക്കാൻ സഹായിക്കുന്നു.
നമ്മുടെ നിക്ഷേപം എത്ര ചെറുതാണെങ്കിലും നിക്ഷേപം ഒരു ശീലമായി മാറ്റണം. അത് ഭാവിയിലേക്ക് ഉപകരിക്കുന്നതാണ് . ഒരു ദിവസം 100 രൂപയുടെ ചെറിയ നിക്ഷേപം പോലും 15 ലക്ഷം രൂപ വിലയുള്ള ഒരു കാർ വാങ്ങാൻ ആവശ്യമായ സമ്പത്ത് ശേഖരിക്കാൻ സഹായിക്കുന്നു എന്ന് തിരിച്ചറിയുക
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
