അടിയന്തരമായി സാമ്പത്തിക സഹായം ആവശ്യമുള്ളപ്പോൾ കടം വാങ്ങുകയാണ് ഭൂരിപക്ഷം ആളുകളും ചെയ്യുന്നത്. പലപ്പോഴും കൂട്ടുകാരിൽ നിന്നായിരിക്കും കടം വാങ്ങുക. എന്നാൽ വലിയ തുക അത്യാവശ്യമാണെങ്കിൽ ബാങ്കിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തിഗത വായ്പ എടുക്കേണ്ടി വരും.
സുരക്ഷിതമല്ലാത്ത വായ്പയുടെ ഗണത്തിൽ പെടുന്നത് കൊണ്ട് തന്നെ വ്യക്തിഗത വായ്പകൾ ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നു. 12 മുതൽ 18 ശതമാനം വരെയാണ് വ്യക്തിഗത വായ്പയുടെ പലിശ നിരക്കുകൾ. അതുകൊണ്ടു തന്നെ വ്യക്തിഗത വായ്പ എടുക്കുന്നതിന് മുൻപ് വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്യണം.
എത്ര രൂപ വായ്പ ലഭിക്കും...?
സാധാരണയായി നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ നിശ്ചിത ഇരട്ടി തുകയാണ് ബാങ്കുകൾ വ്യക്തിഗത വായ്പയായി നൽകുക. ഉദാഹരണത്തിന്, ചില ബാങ്കുകൾ പ്രതിമാസ വരുമാനത്തിൻ്റെ 20 മടങ്ങ് വരെ ഓഫർ ചെയ്യുന്നു. അതായത് നിങ്ങളുടെ പ്രതിമാസ വരുമാനം 1 ലക്ഷം രൂപയാണെങ്കിൽ ബാങ്ക് 20 ലക്ഷം അല്ലെങ്കിൽ 30 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യും.
പ്രതിമാസ വരുമാനം 25,000 രൂപയാണെങ്കിൽ ബാങ്കുകൾ 5 ലക്ഷം രൂപ വരെ വായ്പ നൽകും. ഇനി പ്രതിമാസ വരുമാനം 50,000 രൂപയാണെങ്കിൽ 10 ലക്ഷവും 75,000 രൂപയാണെങ്കിൽ 15 ലക്ഷവും വ്യക്തിഗത വായ്പയായി നേടാം. പ്രതിമാസ വരുമാനം 1 ലക്ഷം രൂപയാണെങ്കിൽ 20 ലക്ഷവും 2 ലക്ഷമാണെങ്കിൽ 40 ലക്ഷം വരെയും ബാങ്കുകൾ വ്യക്തിഗത വായ്പകൾ അനുവദിക്കും.

പരിധി നിശ്ചയിക്കുന്നത് ബാങ്കുകൾ
വ്യക്തിഗത വായ്പയുടെ പരിധിയും ബാങ്ക് നിശ്ചയിച്ചിട്ടുള്ള പരിധിക്ക് വിധേയമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ചില ബാങ്കുകൾ പരമാവധി 25 ലക്ഷം രൂപ മാത്രമേ വ്യക്തിഗത വായ്പ അനുവദിക്കുകയുള്ളു. എന്നാൽ മറ്റ് ചില ബാങ്കുകൾ 40 ലക്ഷം രൂപ വരെ നൽകുന്നുണ്ട്. ഉദാഹരണത്തിന്, ആക്സിസ് ബാങ്ക് 40 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ നൽകുന്നു, അതേസമയം ഐസിഐസിഐ ബാങ്കിന് 50 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പകൾ അനുവദിക്കുന്നുണ്ട്.
വ്യക്തിഗത വായ്പയുടെ അളവ് നിർണ്ണയിക്കുന്ന ഘടകങ്ങൾ
1. പ്രതിമാസ വരുമാനം : ഒരാൾക്ക് ലഭ്യമാകുന്ന പരമാവധി വായ്പ നിങ്ങളുടെ പ്രതിമാസ വരുമാനത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്. അതായത് നിങ്ങളുടെ വരുമാനം ഉയർന്നതാണെങ്കിൽ ഉയർന്ന തുക വ്യക്തിഗത വായ്പയായി നേടാം.
2. ക്രെഡിറ്റ് സ്കോർ : വ്യക്തിഗത വായ്പ എടുക്കാനുള്ള കഴിവ് നിർണ്ണയിക്കുന്ന മറ്റൊരു ഘടകം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ആണ് . ക്രെഡിറ്റ് സ്കോർ ഉയർന്നതാണെങ്കിൽ, ഉയർന്ന വ്യക്തിഗത വായ്പ അനുവദിക്കാൻ ബാങ്കിന് എളുപ്പമായിരിക്കും. എന്നാൽ കുറഞ്ഞ ക്രെഡിറ്റ് സ്കോർ ആണെങ്കിൽ വായ്പ ലഭിക്കാനുള്ള സാധ്യത കുറവാണ്.
3. നിലവിലെ ലോൺ ബാധ്യതകൾ : നിങ്ങളുടെ വ്യക്തിഗത ലോൺ പരിധി നിശ്ചയിക്കുന്ന ഒരു പ്രധാന ഘടകം നിലവിലെ ലോൺ ബാധ്യതയാണ്.

വ്യക്തിഹത്യ വായ്പ- ഗുണങ്ങൾ
1. ആവശ്യം എന്താണെന്നത് വിഷയമല്ല
മറ്റു വായ്പകളിൽ നിന്ന് വ്യത്യസ്തമായി വ്യക്തിഗത വായ്പകൾ ഏതാവശ്യത്തിനും ഉപയോഗിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ മെച്ചം. ആശുപത്രി ചികിത്സാ ആവശ്യങ്ങൾക്കോ ചെലവുകൾക്കോ അവധിക്കാലം ചെലവഴിക്കാനോ, അങ്ങനെ ആവശ്യങ്ങൾ എന്തായാലും ഫണ്ട് ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം വായ്പ എടുത്ത ആളിനുണ്ട്.
2. കിട്ടാൻ ഏറെ എളുപ്പം
വ്യക്തിഗത വായ്പ കുറഞ്ഞ സമയത്തിനുള്ളിൽ വളരെ എളുപ്പത്തിൽ. ലഭിക്കും. ധനകാര്യ സ്ഥാപനങ്ങളും മറ്റു ഓൺലൈൻ വയ്പ്പാ ദാതാക്കളുമെല്ലാം വ്യക്തിഗത വായ്പയുടെ നടപടിക്രമങ്ങൾ എളുപ്പത്തിലാക്കി.
3. ഈട് ആവശ്യമില്ല
വ്യക്തിഗത വായ്പ ലഭിക്കുന്നതിനായി യാതൊരു ഈടും ആവശ്യമില്ല. അതുകൊണ്ട് തന്നെ വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ടു പോവുമെന്ന ആശങ്കയും വേണ്ട.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
