അടിയന്തര സാഹചര്യങ്ങളിൽ പണം കണ്ടെത്തുന്നതിനുള്ള ഏറ്റവും മികച്ച സാമ്പത്തിക ഉപകരണമാണ് പേഴ്സണൽ ലോൺ അഥഴ വ്യക്തിഗത വായ്പകൾ. ആശുപത്രി ആവശ്യങ്ങൾ മുതൽ വിദ്യാഭ്യാസ ചെലവുകൾക്ക് വരെ ഇത്തരത്തിൽ പേഴ്സണൽ ലോൺ പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ പ്രത്യേക ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഹോം ലോൺ, വിദ്യാഭ്യാസ ലോൺ തുടങ്ങിയവയുമായി താരതമ്യം ചെയ്യുമ്പോൾ വ്യക്തിഗത വായ്പകൾക്ക് ഉയർന്ന പലിശയാണ് വായ്പ ദാതക്കൾ ഈടാക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങൾ ഒരു വ്യക്തിഗത വായപയെടുക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ വ്യത്യാസ്ത വായ്പ ദാതക്കളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്യേണ്ടത് അനിവാര്യമാണ്.
എസ്ബിഐയോ പോസ്റ്റ് ഓഫീസോ: ഉയർന്ന പലിശ നേടാൻ എവിടെ നിക്ഷേപിക്കണം?
2025 ജനുവരി 2 മുതൽ, മുഖ്യധാരാ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. പലിശനിരക്കുകൾ കാലാകാലങ്ങളിൽ ചാഞ്ചാടിക്കൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, ഈ നിരക്കുകൾ ഏകദേശ കണക്കാണ്. ശരിയായ താരതമ്യത്തിനായി ബാങ്കുകളുമായി നേരിട്ട് ബന്ധപ്പെടേണ്ടതുണ്ട്. എന്നിരുന്നാലും ഒരു ഏകദേശ ധാരണ നിങ്ങൾക്ക് നൽകാൻ സാധിക്കും. അതുപോലെ തന്നെ ഒരു ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും തൊഴിലുടമയും ഉൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും ഓർക്കുക.

എച്ച്ഡിഎഫ്സി ബാങ്ക് - 10.85 മുതൽ 24 ശതമാനം വരെ
ഐസിഐസിഐ ബാങ്ക് - 10.85 മുതൽ 16.25 ശതമാനം വരെ
ബാങ്ക് ഓഫ് ബറോഡ - 11.40 മുതൽ 18.75 ശതമാനം വരെ
കൊട്ടക് മഹീന്ദ്ര ബാങ്ക് - 10.99 മുതൽ 16.99 ശതമാനം വരെ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 11.45 മുതൽ 14.60 ശതമാനം വരെ
പഞ്ചാബ് നാഷ്ണൽ ബാങ്ക് - 12.40 മുതൽ 17.95 ശതമാനം വരെ
ആക്സിസ് ബാങ്ക് - 10.49 മുതൽ 22.50 ശതമാനം വരെ
മുകളിലെ പട്ടിക കാണിക്കുന്നത് പോലെ, എച്ച്ഡിഎഫ്‌സി ബാങ്ക് നിങ്ങളുടെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി 10.85 ശതമാനത്തിനും 24 ശതമാനത്തിനും ഇടയിൽ പലിശ ഈടാക്കുന്നു, അതിൽ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ, തൊഴിലുടമ തുടങ്ങിയ ഘടകങ്ങളുടെ ഒരു നിര ഉൾപ്പെടുന്നു. ബാങ്ക് 6,500 രൂപയും ജിഎസ്ടിയും പ്രോസസിംഗ് ഫീ ആയി ഈടാക്കുന്നു.
ഐസിഐസിഐ ബാങ്ക് 10.85 ശതമാനത്തിനും 16.25 ശതമാനത്തിനും ഇടയിലാണ് പലിശ നിരക്ക് ഈടാക്കുന്നത്. ഇതിന് 2 ശതമാനം വരെ പ്രോസസിംഗ് ഫീസ് ഈടാക്കുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക് 10.99 ശതമാനം മുതൽ 16.99 ശതമാനം വരെ പലിശ ഈടാക്കുമ്പോൾ, പ്രോസസിംഗ് ഫീ 5 ശതമാനം വരെയാണ്. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 11.45 മുതൽ 14.60 ശതമാനം വരെയാണ് പലിശ നിരക്ക് ഈടാക്കുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), പ്രതിവർഷം 12.40 ശതമാനം മുതൽ 17.95 ശതമാനം വരെ പലിശ ഈടാക്കുന്നു. 10.49 ശതമാനം മുതൽ 22.50 ശതമാനം വരെയാണ് ആക്‌സിസ് ബാങ്ക് പലിശ നിരക്ക് ഈടാക്കുന്നത്. ഇതിന് രണ്ട് ശതമാനം പ്രൊസസിംഗ് ഫീസും ഈടാക്കുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വായ്പ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം വായ്പ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications