വ്യക്തിഗത വായ്പ VS ഓവർഡ്രാഫ്റ്റ് വായ്പ: മിനിറ്റുകൾക്കുള്ളിൽ പണം കിട്ടും, ഏത് മാർ​ഗമാണ് ലാഭം നൽകുന്നത്?

വായ്പ എടുക്കാത്തവർ ആരുണ്ട് ഏതൊരു സാമ്പത്തിക ആവശ്യത്തിനും ഉചിതമായ വായ്പാ ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ഒരു ബാങ്കിൽ നേരിട്ടെത്തി ജാമ്യം വെച്ച് വായ്പ എടുക്കാൻ എല്ലാവർക്കും സാധ്യമാകണമെന്നില്ല. അതിനാലാണ് വ്യക്തി​ഗത വായ്പകൾ ഇത്തരം സാഹചര്യത്തിൽ കൂടുതൽ മികച്ചതാവുന്നത്. അതുപോലെ തന്നെ സാമ്പത്തിക നേട്ടം ഉറപ്പാക്കുന്ന മാർ​ഗമാണ് ഓവർഡ്രാഫ്റ്റ് സൗകര്യം.

ഓവർഡ്രാഫ്റ്റും വ്യക്തിഗത വായ്പകളും വ്യത്യസ്തമാണ്. എന്നാൽ പ്രധാനമായും ഇവ രണ്ടും സാമ്പത്തിക സ്വാതന്ത്ര്യം പ്രധാനം ചെയ്യുന്നു. വ്യക്തിഗത വായ്പ വ്യാപകമായി ആളുകൾ ഉപയോ​ഗിക്കുന്നുണ്ട്. എന്നാൽ അതുപോലെ തന്നെ നേട്ടങ്ങൾ വാ​ഗ്ദാനം ചെയ്യുന്നതാണ് ഓവർ ഡ്രാഫ്റ്റുകളും. അവയുടെ അടിസ്ഥാന വ്യതിയാനങ്ങളെക്കുറിച്ചും ഇവ നിങ്ങൾക്ക് എന്തെല്ലാം നേട്ടം ഉറപ്പാക്കുമെന്നും വിശദമായി അറിയാം.

വ്യക്തിഗത വായ്പ എന്താണ്?

വ്യക്തി​ഗത വായ്പകൾ സുരക്ഷിതമല്ലാത്ത വായ്പകളാണ്. അതായത് യാതൊരു ഈടും സമർപ്പിക്കാതെ നിങ്ങൾക്ക് വ്യക്തി​ഗത വായ്പ ലഭിക്കുന്നതിനാലാണ് ഇത് സുരക്ഷിതമല്ലാത്ത വായ്പയാവുന്നത്. വ്യക്തി​ഗത വായ്പ എടുത്താൽ ഇതിൻ്റെ തിരിച്ചടവ് ഇ.എം.ഐ മാർ​ഗത്തിലൂടെ പൂർത്തിയാക്കാൻ സാധിക്കും. വിവാഹ ചെലവുകൾ, വീട് നവീകരണം, വിദ്യാഭ്യാസത്തിനുള്ള ഫീസ്, അടിയന്തര വൈദ്യ ചികിത്സ തുടങ്ങിയ പല തരം ആവശ്യങ്ങൾക്കാണ് ആളുകൾ വ്യക്തി​ഗത വായ്പകളെ സമീപിക്കുന്നത്.

സാധാരണയായി മറ്റു വായ്പകളെ അപേക്ഷിച്ച് വ്യക്തി​ഗത വായ്പകൾക്ക് പലിശ നിരക്ക് കൂടുതലാണ്. എന്നാൽ ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന വായ്പകളാണ് ഇവ. വ്യക്തി​ഗത വായ്പകൾ ഇപ്പോൾ ബാങ്കിൽ നേരിട്ടെത്തി അപേക്ഷിക്കണമെന്നും നിർബന്ധമില്ല. നിലവിൽ നിരവധി ഡിജിറ്റൽ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അത്തരം ലെൻഡിം​ഗ് ആപ്പുകളിലൂടെ മിനിറ്റുകൾക്കുള്ളിൽ വായ്പ അം​ഗീകരിച്ച് പണം അക്കൗണ്ടിലെത്തും.

പലിശ നിരക്കുകൾ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ , വരുമാനം, നിലവിലുള്ള കടങ്ങൾ എന്നിവയെ ആശ്രയിച്ചാണ് വ്യക്തി​ഗത വായ്പ അം​ഗീകരിക്കുന്നത്. നിലവിൽ നിരവധി വ്യക്തി​ഗത വായ്പാ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവയെല്ലാം പെട്ടെന്ന് തന്നെ നിങ്ങളുടെ സാമ്പത്തിക ആവശ്യം അം​ഗീകരിക്കുന്നു.

വ്യക്തിഗത വായ്പകളുടെ സവിശേഷതകൾ

  • നിങ്ങൾ വായ്പ എടുക്കുമ്പോൾ, കടമെടുക്കുന്ന മുഴുവൻ തുകയും പ്രതിനിധീകരിക്കുന്ന ഒരു സ്റ്റാറ്റിക് ഫിനാൻഷ്യൽ പേയ്‌മെന്റ് നിങ്ങൾക്ക് ലഭിക്കും.
  • ഇ.എം.ഐ പേയ്‌മെന്റുകൾ ഉപയോ​ഗിക്കുമ്പോൾ എല്ലാ മാസവും സ്ഥിരമായ തിരിച്ചടവ് തുകയാണ് ഈടാക്കുന്നത്. ഇത് നിങ്ങളുടെ ബജറ്റ് ക്രമീകരിക്കുന്നതിനും അമിതമായി സാമ്പത്തിക നഷ്ടം ഇല്ലാതിരിക്കാനും സഹായിക്കുന്നു.
  • ഈ വായ്പാ മാർ​ഗം സുരക്ഷിതമാല്ലാത്ത വായ്പയാണ്. അതിനാൽ നിങ്ങൾ ജാമ്യം വെക്കുന്നതിന് ആസ്തികൾ നൽകേണ്ട ആവശ്യമില്ല.
  • അപ്രതീക്ഷിത ആവശ്യങ്ങൾ വരുമ്പോൾ മിനിറ്റുകൾ കൊണ്ട് വായ്പ പ്രോസസ്സ് ചെയ്യുവാനും ചിലപ്പോൾ പെട്ടെന്ന് തന്നെ പണം അക്കൗണ്ടിലെത്താനും സാധ്യത കൂടുതലാണ്.
വ്യക്തിഗത വായ്പ VS ഓവർഡ്രാഫ്റ്റ് വായ്പ: മിനിറ്റുകൾക്കുള്ളിൽ പണം കിട്ടും, ഏതാണ് ലാഭം നൽകുന്നത്

വ്യക്തിഗത വായ്പകളുടെ പോരായ്മകൾ

  • നിങ്ങളുടെ വരുമാനത്തിൽ മാറ്റങ്ങൾ വരുമ്പോൾ നിശ്ചിത ഇ.എം.ഐ പേയ്‌മെന്റുകൾ നിങ്ങൾക്ക് ഒരു വെല്ലുവിളി ഉയർത്തിയേക്കാം.
  • വിവിധ വായ്പാ ദാതാക്കൾ വ്യത്യസ്ത രീതികളിൽ വായ്പ തിരിച്ചടവ് നിബന്ധനകൾ മുന്നോട്ട് വെക്കുന്നു.
  • കടം വാങ്ങിയ മുഴുവൻ തുകയിലും പലിശ ഈടാക്കുന്നതിനാൽ മൊത്തം തുക വർദ്ധിക്കുന്നു. അതിനാൽ വാങ്ങിച്ച വായ്പയേക്കാൾ ഉയർന്ന തുക തിരിച്ചടക്കേണ്ടി വരുന്നു.

ഒരു വ്യക്തി​ഗത വായ്പക്ക് എങ്ങനെ ഉറപ്പാക്കാം..?

വ്യക്തിഗത വായ്പകൾ ഓരോ സ്ഥാപനത്തിലും വ്യത്യസ്ത രീതിയിലാണ് നൽകുന്നത്. കാലാവധിയും പലിശയും എല്ലാം വ്യത്യാസ്തമായിരിക്കും. സാധാരണയായി ഒരു വ്യക്തി​ഗത വായ്പ എങ്ങനെ ലഭിക്കുമെന്ന് അറിയാം;

  • വായ്പ നൽകുന്നവരെക്കുറിച്ചും അവരുടെ നിബന്ധനകളെക്കുറിച്ചും ശരിയായി പഠിക്കുക.
  • നിങ്ങളുടെ തിരിച്ചറിയൽ രേഖകളുടെ പകർപ്പും വരുമാന തെളിവും ഉൾപ്പെടെ നിങ്ങൾക്ക് ആവശ്യമായേക്കാവുന്ന രേഖകൾ ശേഖരിക്കുക.
  • ആവശ്യമെങ്കിൽ നിങ്ങളുടെ സമീപകാല നികുതി റിട്ടേണുകളും സമർപ്പിക്കാം.
  • രേഖകൾ സമർപ്പിച്ച് അപേക്ഷ പൂരിപ്പിക്കുക.
  • വായ്പ നൽകുന്നയാൾ കൂടുതൽ വിവരങ്ങളോ രേഖകളോ ആവശ്യപ്പെട്ടേക്കാം. അവയെ കുറിച്ചും അറിഞ്ഞിരിക്കുക.
  • അംഗീകാരം ലഭിക്കുകയാണെങ്കിൽ നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങൾ നൽകുക. അതുവഴി ഫണ്ടുകൾ അക്കൗണ്ടിലെത്തും.

ഓവർഡ്രാഫ്റ്റ് ലോൺ എന്താണ്?

ഓവർഡ്രാഫ്റ്റ് എന്നത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ക്രെഡിറ്റ് സൗകര്യമാണ്. നിങ്ങളുടെ അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ പണം പിൻവലിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. എന്നാൽ അത് മുൻകൂട്ടി അംഗീകരിച്ച പരിധി വരെ മാത്രമാണ്. ഇത് വായ്പക്കാർക്ക് പരിധിക്കുള്ളിൽ തന്നെ ഉയർന്ന വായ്പ നേടാനുള്ള സൗകര്യം നൽകുന്നു. ഓവർഡ്രാഫ്റ്റ് വായ്പകൾക്കുള്ള പലിശ ഈടാക്കുന്നത് ഓവർഡ്രോ ചെയ്ത തുകയ്ക്ക് മാത്രമാണ്. അതേസമയം വ്യക്തിഗത വായ്പകൾക്ക് മുഴുവൻ തിരിച്ചടവും ആവശ്യമാണ്.

അടിയന്തര ഫണ്ട് ആവശ്യമുള്ള സാഹചര്യങ്ങളിൽ ഓവർഡ്രാഫ്റ്റ് ലോണുകളെ ആശ്രയിക്കാം. അതുപോലെ നിങ്ങളുടെ ബാങ്ക് ബാലൻസിലും കൂടുതലായി വരുന്ന ചെറിയ ചിലവുകൾ, മാസാവസാനത്തെ സാമ്പത്തിക ഞെരുക്കവും, ഹ്രസ്വകാല ഫണ്ടിംഗ് ആവശ്യങ്ങൾക്കും ഓവർഡ്രാഫ്റ്റ് ലോൺ ഉപയോ​ഗിക്കാം.

ഉദാഹരണത്തിന് നിങ്ങളുടെ ശമ്പളം വൈകിയാൽ മുടങ്ങുന്ന ക്രെഡിറ്റ് കാർഡ് ബിൽ ഉണ്ടെങ്കിൽ ആ തുക പെട്ടെന്ന് അടക്കാൻ വേണ്ടി ഓവർഡ്രാഫ്റ്റ് ഉപയോ​ഗിക്കാം. വ്യക്തിഗത വായ്പകളേക്കാളും ക്രെഡിറ്റ് കാർഡ് പലിശയേക്കാളും ഇതിന് ചെലവ് കുറവായിരിക്കും.

ഓവർഡ്രാഫ്റ്റ് വായ്പയുടെ സവിശേഷതകൾ

  • ക്രെഡിറ്റ് പരിധി കവിയുമ്പോൾ മാത്രമേ പലിശ ഈടാക്കൂ, അതിനാൽ ഉപയോഗിക്കാത്ത ഫണ്ടുകൾക്ക് പലിശ ബാധ്യതകളൊന്നുമില്ല.
  • നിങ്ങളുടെ ക്രെഡിറ്റ് പരിധിക്കുള്ളിൽ തന്നെ തുടരണം എന്നതുമാത്രമാണ് ഏക നിയന്ത്രണം. എന്നാൽ നിങ്ങളുടെ പേയ്‌മെന്റുകൾ ഒരു നിശ്ചിത സമയക്രമം പാലിക്കുന്നില്ല.
  • നിങ്ങളുടെ അക്കൗണ്ട് ബാലൻസിൽ കൂടുതലുള്ള തുക ഓവർഡ്രാഫ്റ്റ് പരിധി വരെ പിൻവലിക്കാം.
  • നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലും ബാങ്കുമായുള്ള ബന്ധവും അടിസ്ഥാനമാക്കി നിങ്ങളുടെ ബാങ്ക് ഓവർഡ്രാഫ്റ്റ് പരിധി അംഗീകരിക്കുന്നു.
  • ഓവർഡ്രാഫ്റ്റുകൾ സാധാരണയായി 12 മാസത്തേക്ക് സാധുതയുള്ളതാണ്. അവ വർഷം തോറും പുതുക്കാവുന്നതുമാണ്.

ഓവർഡ്രാഫ്റ്റ് വായ്പകളുടെ പോരായ്മകൾ

  • കടം വാങ്ങിയ തുകയ്ക്ക് മാത്രമേ പലിശ നൽകുന്നുള്ളൂവെങ്കിലും അനുബന്ധ നിരക്കുകൾ വ്യക്തിഗത വായ്പകളേക്കാൾ കൂടുതലായിരിക്കും.
  • ഇതിൽ സ്ഥിരമായ ഇ.എം.ഐ പേയ്‌മെന്റുകളല്ല, അതിനാൽ നിരവധി വായ്പക്കാർ അവരുടെ പേയ്‌മെന്റുകൾ കൃത്യമായി നിലനിർത്താൻ കഷ്ടപ്പെടുന്നു.
  • നിങ്ങളുടെ ബാങ്കുമായുള്ള സാമ്പത്തിക ബന്ധത്തെയും വ്യക്തിഗത വരുമാനത്തെയും ആശ്രയിച്ചിരിക്കും ഫണ്ട് കടം വാങ്ങാനുള്ള നിങ്ങളുടെ കഴിവ്.

വില കുറഞ്ഞോ..? വേ​ഗം ജ്വല്ലറികളിലേക്ക് വിട്ടോളൂ: സ്വർണ വില ഇടിഞ്ഞു, രാജ്യാന്തര വിലയിലും തളർച്ച

ഏതാണ് മികച്ചത്? ഓവർഡ്രാഫ്റ്റ് വായ്പ VS വ്യക്തി​ഗത വായ്പ

കുറഞ്ഞ പലിശ നിരക്കുകൾക്കൊപ്പം വലിയ ഫണ്ട് ആവശ്യമുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗത വായ്പകൾ മികച്ച ഓപ്ഷനാണ്. ഇതിലൂടെ ഇ.എം.ഐ മാർ​ഗത്തിലൂടെ തിരിച്ചടക്കാൻ സാധിക്കും.

ഒരു ഓവർഡ്രാഫ്റ്റ് ലോണിൽ, നിങ്ങൾ യഥാർത്ഥത്തിൽ ഉപയോഗിക്കുന്നതിനു മാത്രമേ പലിശ നൽകൂ. ഇത് പെട്ടെന്നുള്ള സാമ്പത്തിക ആവശ്യകതകൾ പൂർത്തിയാക്കുന്നതിനൊപ്പം പെട്ടെന്ന് തിരിച്ചടയ്ക്കാൻ കഴിയുന്ന തരത്തിലായിരിക്കും.

സ്ഥിരമായ വരുമാനമില്ലാത്തവർക്ക് ധൈര്യമായി ഉപയോ​ഗിക്കാവുന്ന ഓപ്ഷനാണ് ഓവർഡ്രാഫ്റ്റ് വായ്പ. പക്ഷേ നിങ്ങൾക്ക് സ്ഥിരമായ വരുമാനമുണ്ടെങ്കിൽ വ്യക്തിഗത വായ്പ തന്നെയാണ് ബെസ്റ്റ് ഓപ്ഷൻ.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X