മെഡിക്കൽ ബില്ലുകളോ, പ്രധാനപെട്ടതും വലുതുമായ വാങ്ങലുകൾ, വീടു പണിയോ ഏതുമാകട്ടെ, അപ്രതീക്ഷിതമായ ചിലവുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷെ കിട്ടുന്ന ചെറിയ ശമ്പളം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കുക പ്രയാസമാണ്. വായ്പയെടുക്കാമെന്ന് വച്ചാലോ, കിട്ടുന്ന ശമ്പളം മതിയാകുമോ എന്ന സംശയവും.
പ്രതിമാസം 20000 രൂപ ശമ്പളം ഉള്ളവരാണോ നിങ്ങൾ? കുറഞ്ഞ ശമ്പളം ഉള്ളവർക്കും വായ്പകൾ അനുവദിക്കുന്ന നിരവധി ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്സി) നമുക്ക് ചുറ്റുമുണ്ട്. ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേയുമെന്ന പരാതിയില്ലാതെ എളുപ്പത്തിൽ ഇത്തരം വ്യക്തിഗത വായ്പകളെടുക്കാൻ നിങ്ങൾക്കും സാധിക്കും. അതിന് ആവശ്യമായ രേഖകൾ എന്തെല്ലാമാണെന്നും, പ്രക്രിയ കളും യോഗ്യതയും എന്താണെന്നും നോക്കാം.

വ്യക്തിഗത വായ്പകളും യോഗ്യതയും
ഒരുതരത്തിൽ സുരക്ഷിതമല്ലാത്ത വായ്പയാണ് വ്യക്തിഗത വായ്പ. അതായത് ഈടായി നിങ്ങളുടെ ആസ്തികൾ ഒന്നും എഴുതി നൽകേണ്ടതില്ല എന്ന് സാരം. നിങ്ങളുടെ വിവരങ്ങൾ നൽകുക, കെവൈസി വെരിഫിക്കേഷൻ പൂർത്തിയാക്കുക, ഇഎംഐ റീപയ്മെന്റ് പ്ലാൻ തിരഞ്ഞെടുക്കുക എന്നിവ മാത്രമാണ് വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കാനായി ചെയ്യേണ്ടത്.
വ്യക്തിഗത വായ്പയ്ക്കുള്ള യോഗ്യത
20000 രൂപ ശമ്പളം ഉപയോഗിച്ച് എത്ര പണം വായ്പയായി എടുക്കാൻ സാധിക്കും? ഇത് നിങ്ങളുടെ അപേക്ഷ അംഗീകരിക്കുന്ന സമയത്ത് ബാങ്കുകളും മറ്റ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും വിലയിരുത്തുന്ന നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
1. വരുമാന പരിതി
മിക്ക ബാങ്കുകളും വ്യക്തിഗത വായ്പകൾ നൽകുന്നതിന് പ്രതിമാസ വരുമാന പരിതികൾ നിശ്ചയിച്ചിട്ടുണ്ട്. ചില ബാങ്കുകളിൽ ഇത് 25000 രൂപയോ 30000 രൂപയോ ആയിരിക്കാം. എന്നാൽ ചില ബാങ്കുകൾ പ്രതിമാസം 20000 രൂപ ശമ്പളത്തിൽ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയുന്ന വ്യക്തികൾക്കും, ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്കും വായ്പയെടുക്കാനുള്ള സഹായങ്ങൾ വാഗ്ദാനം ചെയുന്നുണ്ട്.
2. ക്രെഡിറ്റ് സ്കോർ
വായ്പ അനുമതി ലഭിക്കുന്നതിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ക്രെഡിറ്റ് സ്കോർ 750ഓ അതിൽ കൂടുതലോ ആണെങ്കിൽ നിങ്ങളുടെ വായ്പ അനുമതിക്കുള്ള സാധ്യത ഉയർന്നതായിരിക്കും. ക്രെഡിറ്റ് സ്കോർ കുറഞ്ഞവർക്ക് വായ്പ തുക കുറച്ചോ, ഉയർന്ന പലിശ ഈടാക്കിയോ ആയിരിക്കും ബാങ്കുകൾ വായ്പ അനുവദിക്കുക. മാത്രമല്ല 20000 രൂപ ശമ്പളത്തിൽ നിങ്ങൾക്ക് വായ്പയെടുക്കാനുള്ള യോഗ്യതയും ഉണ്ടാകില്ല.
3. തൊഴിൽ സ്ഥിരത
തൊഴിലിലെ സ്ഥിരതയാണ് പ്രധാനപെട്ട മറ്റൊരു ഘടകം. പ്രമുഖ കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ, സുസ്ഥിരമായ സ്വകാര്യ കമ്പനികൾ എന്നിവയിൽ ജോലി ചെയ്യുന്ന ശമ്പളക്കാരായ അപേക്ഷകരാണ് പലപ്പോഴും ബാങ്കുകാരുടെ പ്രിയപ്പെട്ടവർ. തൊഴിൽ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും, ഒപ്പം നിലവിലെ ജോലിയിൽ കുറഞ്ഞത് ആറ് മാസത്തെ പ്രവർത്തിപരിചയവും നിങ്ങൾക്ക് ഉണ്ടായിരിക്കണം.
4. വായ്പ - വരുമാന അനുപാതം
നിലവിൽ നിങ്ങൾ ഏതെങ്കിലും വായ്പ എടുത്തിട്ടുണ്ടോ എന്നും, ഉണ്ടെങ്കിൽ ലഭിക്കുന്ന ശമ്പളത്തിന്റെ എത്ര ശതമാനം പ്രസ്തുത വായ്പ അടക്കുന്നതിലേക്ക് പോകുന്നുണ്ടെന്നും ബാങ്കുകൾ പരിശോധിക്കും. അതായത് നിങ്ങളുടെ ഇഎംഐ കരാർ അഥവാ ബാധ്യത നിങ്ങളുടെ ആകെ വരുമാനത്തിന്റെ 40-50 ശതമാനത്തിൽ കവിയരുത്.
20000 രൂപ ശമ്പളത്തിൽ വ്യക്തിഗത വായ്പ അനുവദിക്കുന്ന ബാങ്കുകൾ ഏതെല്ലാം?
1. ആക്സിസ് ബാങ്ക് : 15000 രൂപ പ്രതിമാസ ശമ്പളമാണ് വ്യക്തിഗത വായ്പക്കായി ബാങ്ക് മുന്നോട്ട് വെക്കുന്നത്.
2. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ : മുംബൈ, ചെന്നൈ, കൊൽക്കത്ത, ഡൽഹി, പൂനെ, അഹമ്മദാബാദ്, ബംഗളുരു തുടങ്ങിയ നഗരങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വായ്പയ്ക്കായി 20000 രൂപ പ്രതിമാസ ശമ്പളമാണ് ബാങ്ക് മുന്നോട്ട് വെക്കുന്നത്. മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വായ്പയെടുക്കാൻ പ്രതിമാസം 15000 രൂപ ശമ്പളം മതിയാകും.
3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : തിരഞ്ഞെടുക്കപ്പെട്ട ചില നഗരങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രതിമാസം 20000 രൂപയും മറ്റുള്ളവർക്ക് പ്രതിമാസം 15000 രൂപയുമാണ് വ്യക്തിഗത വായ്പയ്ക്കായി എസ്ബിഐ മുന്നോട്ട് വെക്കുന്നത്.
4. ടാറ്റാ ക്യാപിറ്റൽ : 15000 രൂപ പ്രതിമാസ ശമ്പളം ഉള്ളവർക്കാണ് ബാങ്ക് വായ്പ അനുവദിക്കുക
20000 രൂപ ശമ്പളത്തിൽ എത്ര രൂപ വരെ വ്യക്തിഗത വായ്പയായി ലഭിക്കും?
വ്യക്തിഗത വായ്പയായി ലഭിക്കുന്ന തുക നിങ്ങളുടെ പ്രതിമാസ ശമ്പളം, സാമ്പത്തിക ബാധ്യതകൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് നിർണയിക്കുന്നത്. പ്രതിമാസം 20000 രൂപ ശമ്പളം വാങ്ങുന്ന വ്യക്തിക്ക് സാമ്പത്തിക ബാധ്യതകളും മറ്റ് ചിലവുകളും കഴിഞ്ഞ് എത്ര തുക മിച്ഛമായി ഉണ്ടാകും എന്ന് ബാങ്കുകളും എൻബിഎഫ്സികളും പരിശോധിക്കും. ഇത് അടിസ്ഥാനപ്പെടുത്തിയായിരിക്കും വായ്പ തുക നിശ്ചയിക്കുക.
ലോൺ അനുവദിക്കുന്നതിനുള്ള സാധ്യതകൾ എങ്ങനെ വർധിപ്പിക്കാം
1. ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുക : ബില്ലുകളും മറ്റ് ഇഎംഐകളും കൃത്യ സമയത്ത് അടച്ചു തീർക്കുക. ഇത് ക്രെഡിറ്റ് സ്കോർ കൂടുന്നതിനും വായ്പ അനുമതി ലഭിക്കാനും കാരണമാകും
2. കടങ്ങൾ കുറയ്ക്കുക : നിലവിലുള്ള കടങ്ങൾ കുറയ്ക്കുക. കടം - വരുമാന അനുപാതം കൂടുതലാണെങ്കിൽ നിലവിലുള്ള കുറഞ്ഞ വായ്പകൾ വീട്ടിയ ശേഷം പുതിയ വായ്പയ്ക്ക് അപേക്ഷിക്കുക.
3. കുറഞ്ഞ വായ്പ തുകയെടുക്കുക: കുറഞ്ഞ വായ്പ ലഭിക്കാനുള്ള യോഗ്യത നിങ്ങൾക്ക് ഉണ്ടെങ്കിൽ കുറഞ്ഞ വായ്പ എടുക്കുന്നതായിരിക്കും ഉചിതം. പിന്നീട് വരുമാനം വർധിക്കുന്നത് അനുസരിച്ച് വായ്പ തുകയിലും മാറ്റം വരുത്താം.
4. സംയുക്തമായി അപേക്ഷിക്കാം : സാധ്യമെങ്കിൽ, സ്ഥിരവരുമാനവും നല്ല ക്രെഡിറ്റ് സ്കോറും ഉള്ള ഒരു കുടുംബാംഗവുമായി സംയുക്തമായി വായ്പയ്ക്ക് അപേക്ഷിക്കുന്നതും ഉചിതമാണ്.
5. തിരിച്ചടവിന് സമയമെടുക്കാം : തിരിച്ചടവിന് കൂടുതൽ സമയം അനുവദിക്കുന്ന വായ്പകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കൂടുതൽ കാലാവധി എടുക്കുന്നത് അനുസരിച്ച് ഇ എംഐ കുറയുകയും വായ്പ ലഭിക്കാനുള്ള സാധ്യത കൂടുകയും ചെയ്യും.
വായ്പയെടുക്കാൻ ആവശ്യമായ രേഖകൾ
1. തിരിച്ചറിയൽ രേഖ : ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി അഥവാ പാസ്പോർട്ട്
2. അഡ്രസ് പ്രൂഫ് : യൂട്ടിലിറ്റി ബില്ലുകൾ, വാടക കരാർ, അല്ലെങ്കിൽ സർക്കാർ നൽകിയ ഏതെങ്കിലും രേഖ
3. വരുമാന രേഖ : കഴിഞ്ഞ ആറ് മാസത്തെ ശമ്പള സ്ലിപ്പുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും
4. കെവൈസി രേഖകൾ: ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ്.
അതായത് ക്രെഡിറ്റ് സ്കോറിന് അനുസരിച്ച് തുകയിൽ മാറ്റം വരാമെങ്കിലും, പ്രതിമാസം 20000 രൂപ ശമ്പളം ലഭിക്കുന്നവർക്കും വായ്പയെടുക്കാൻ സാധിക്കും. സ്ഥിരമായ വരുമാനം, തൊഴിൽ സ്ഥിരത, ഉയർന്ന ക്രെഡിറ്റ് സ്കോർ, നിയന്ത്രണവിധേയമായ സാമ്പത്തിക സാധ്യതകൾ എന്നിവ ഉള്ളവർക്ക് ബാങ്കുകളും എൻബിഎഫ്സികളും വായ്പ അനുവദിക്കുന്നുണ്ട്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വായ്പ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം വായ്പ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications