പണത്തിന് അത്യാവശ്യമുണ്ടാകുമ്പോൾ പേഴ്സണൽ ലോൺ അഥവാ വ്യക്തിഗത വായ്പകൾ എടുക്കുക എന്നത് ഇന്ന് സർവസാധാരണമായ ഒരു കാര്യമാണ്.
നാളത്തെ വരുമാനം ഇന്ന് ഉപയോഗിക്കാനുള്ള ഒരു മാർഗമാണ് വ്യക്തിഗത വായ്പകൾ എന്ന് പൊതുവേ പറയാറുണ്ട്. സുരക്ഷിതമല്ലാത്ത വായ്പകളിലാണ് വ്യക്തിഗത വായ്പകൾ ഉൾപ്പെടുന്നത്. ഈ വായ്പക്ക് അപേക്ഷിക്കുമ്പോൾ പ്രത്യേകിച്ച് കൊളാറ്ററൽ സെക്യൂരിറ്റിയൊന്നും നൽകേണ്ടതില്ല. വളരെ ലളിതമാണ് കാര്യങ്ങൾ. വ്യക്തിഗത വായ്പ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രം മതി . ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് മനസിലാക്കുന്നത്. ഉയർന്ന ക്രെഡിറ്റ് സ്‌കോർ ഉണ്ടെങ്കിൽ ഉടൻ വായ്പ ലഭിക്കും.

സ്ഥിര വരുമാനമുള്ളവർക്കാണ് സാധാരണ വ്യക്തിഗത വായ്പകൾ എളുപ്പത്തിൽ ലഭിക്കുന്നത് . ഡോക്യമെന്റുകളൊക്കെ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ തന്നെ പരിശോധിക്കുകയും പാസാകുകയും ചെയ്യും. തിരിച്ചടവ് ശേഷി കണക്കിലെടുത്ത് ഒരു വർഷം മുതൽ അഞ്ച് വർഷം വരെയുള്ള കാലയളവിലേക്കാണ് വായ്പ അനുവദിക്കുന്നത്. വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് വളരെ ഉയർന്നതാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. കാർ ലോണിനേക്കാൾ വളരെ കൂടുതലാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക്.
കൃത്യമായ തിരിച്ചടവ് ശേഷിയുള്ളവർക്ക് വ്യക്തിഗത വായ്പകൾ വലിയ ഉപകാരമാണ്. കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ അത്യാവശ്യഘട്ടങ്ങളിൽ പെട്ടെന്ന് തന്നെ പേഴ്സണൽ ലോണുകൾ ലഭിക്കും. രാജ്യത്തെ പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനങ്ങളെല്ലാം വ്യക്തിഗത വായ്പകൾ നൽകുന്നുണ്ട്. എന്നാൽ പലിശ നിരക്കും പ്രതിമാസം തിരിച്ചടയ്ക്കേണ്ട ഇഎംഐ തുകകളിലും വ്യത്യാസമുണ്ടാകും.
ബാങ്കുകൾ നൽകുന്ന വ്യക്തിഗത വായ്പകളെക്കുറിച്ചും പലിശ നിരക്കുകളെ സംബന്ധിച്ചും വിശദമായി അറിയാം. അഞ്ചുവർഷം കാലാവധിയുള്ള ഒരു ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയുടെ പലിശ നിരക്കാണ് പരിശോധിക്കുന്നത്.
1. ബാങ്ക് ഓഫ് മഹാരാഷ്ട്ര
പലിശ നിരക്ക് - 10% മുതൽ 12.80% വരെ പ്രതിമാസ തിരിച്ചടവ് - 2125 രൂപ മുതൽ 2265 രൂപ വരെ
2. ഇന്ത്യൻ ബാങ്ക്
പലിശ നിരക്ക് - 10% മുതൽ 11.40% വരെ പ്രതിമാസ തിരിച്ചടവ് - 2125 രൂപ മുതൽ 2194 രൂപ വരെ
3. ബാങ്ക് ഓഫ് ഇന്ത്യ
പലിശ നിരക്ക് - 10.25%മുതൽ 14.75% വരെ പ്രതിമാസ തിരിച്ചടവ് - 2137 രൂപ മുതൽ 2366 രൂപ വരെ
4. സിഎസ്ബി ബാങ്ക്
പലിശ നിരക്ക് - 10.25%മുതൽ 22% വരെ പ്രതിമാസ തിരിച്ചടവ് - 2137 രൂപ മുതൽ 2762 രൂപ വരെ
5. ആക്സിസ് ബാങ്ക്
പലിശ നിരക്ക് - 10.49%മുതൽ 22% വരെ പ്രതിമാസ തിരിച്ചടവ് - 2149 രൂപ മുതൽ 2762 രൂപ വരെ
6. എച്ച്ഡിഎഫ്സി ബാങ്ക്
പലിശ നിരക്ക് - 10.5%മുതൽ 24% വരെ പ്രതിമാസ തിരിച്ചടവ് - 2149 രൂപ മുതൽ 2777 രൂപ വരെ
7. കനറാ ബാങ്ക്
പലിശ നിരക്ക് - 10.65%മുതൽ 16.25% വരെ പ്രതിമാസ തിരിച്ചടവ് - 2157 രൂപ മുതൽ 2877 രൂപ വരെ
8. ഐസിഐസിഐ ബാങ്ക്
പലിശ നിരക്ക് - 10.65%മുതൽ 16% വരെ പ്രതിമാസ തിരിച്ചടവ് - 2157 രൂപ മുതൽ 2432 രൂപ വരെ
9. യൂണിയൻ ബാങ്ക്
പലിശ നിരക്ക് - 10.95%മുതൽ 15.45% വരെ പ്രതിമാസ തിരിച്ചടവ് - 2172 രൂപ മുതൽ 2403 രൂപ വരെ
10. ബാങ്ക് ഓഫ് ബറോഡ
പലിശ നിരക്ക് - 11%മുതൽ 18.05% വരെ പ്രതിമാസ തിരിച്ചടവ് - 2174 രൂപ മുതൽ 2542 രൂപ വരെ
10 ശതമാനം മുതൽ 24 ശതമാനം വരെയാണ് വ്യക്തിഗത വായ്പകൾക്ക് ബാങ്കുകൾ ഈടാക്കുന്നത്. വായ്പ കൃത്യമായി തിരിച്ചടക്കാൻ സാധിച്ചില്ലെങ്കിൽ അത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. അതുകൊണ്ടുതന്നെ എന്ത് അത്യാവശ്യത്തിനും വ്യക്തിഗത വായ്പ തേടുമ്പോൾ കൃത്യമായി തിരിച്ചടക്കാൻ സാധിക്കുമെന്ന് ഉറപ്പാക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications