ജോലിയില്ലെങ്കിലും പേഴ്സണൽ ലോൺ നേടാം; ഇൻസ്റ്റന്റ് ലോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

പെട്ടെന്നുള്ള ചെലവുകൾ നിറവേറ്റാനുള്ള മികച്ച ഓപ്ഷനാണ് പേഴ്സണൽ ലോണുകൾ. വായ്പയ്ക്ക് അപേക്ഷിക്കാൻ ഈട് നൽകേണ്ടതില്ല എന്നതിനാൽ ഇത്തരം ലോണുകൾ ജനപ്രിയ ഓപ്ഷനായി മാറിയിട്ടുണ്ട്. എന്നിരുന്നാലും, ഒരു പേഴ്സണൽ ലോൺ ലഭിക്കുന്നതിന് ഉയർന്ന ക്രെഡിറ്റ് സ്‌കോറും സ്ഥിരമായ വരുമാനവും ഉണ്ടായിരിക്കണം. നിങ്ങൾ തൊഴിലില്ലാത്ത ആളാണെങ്കിൽ, വായ്പ ആവശ്യമുണ്ടെങ്കിൽ, എൻബിഎഫ്‌സികളും ബാങ്കുകളും നൽകുന്ന തൽക്ഷണ വ്യക്തിഗത വായ്പകൾ സ്വീകരിക്കാവുന്നതാണ്. തൊഴിൽ രഹിതനായ ഒരാൾക്ക് എങ്ങനെ തൽക്ഷണ പേഴ്സണൽ ലോൺ നേടാം എന്നതിനെക്കുറിച്ച് വിശദമായി അറിയാം.

സ്ഥിരമായ വരുമാന മാർഗമില്ലാത്ത വ്യക്തികൾക്ക് വായ്പ നൽകുന്ന ഒരുതരം പേഴ്സണൽ ലോണുകളാണ് തൽക്ഷണ വ്യക്തിഗത വായ്പകൾ. ബാങ്കുകൾ, എൻബിഎഫ്‌സികൾ അല്ലെങ്കിൽ ഓൺലൈൻ വായ്പക്കാർ പോലും ഇത്തരം വായ്പകൾ നൽകുന്നു. ഇത്തരത്തിലുള്ള വായ്പകൾക്ക് വേഗത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിതരണം ചെയ്യുന്നു. ഉയർന്ന പലിശനിരക്കും കുറഞ്ഞ പ്രിൻസിപ്പൽ തുകയുമാണ് തൊഴിൽരഹിതരായ വ്യക്തികൾക്ക് തൽക്ഷണ പേഴ്സണൽ ലോണുകൾ വാഗ്‌ദാനം ചെയ്യുന്നത്.

ജോലിയില്ലെങ്കിലും പേഴ്സണൽ ലോൺ നേടാം; ഇൻസ്റ്റന്റ് ലോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

തൊഴിൽരഹിതർക്ക് തൽക്ഷണ പേഴ്സണൽ ലോൺ നേടിയെടുക്കാനുള്ള ടിപ്‌സുകൾ

ഇതര വരുമാന സ്രോതസുകൾ: വാടകയ്‌ക്ക് നൽകിയ ഒരു വസ്തുവോ നിങ്ങളുടെ പേരിൽ ദീർഘകാല നിക്ഷേപങ്ങളോ ഉണ്ടെങ്കിൽ, ഇവ സ്ഥിരവരുമാനത്തിന്റെ മാർഗമായി കടം കൊടുക്കുന്നയാൾക്ക് കാണിക്കാം.

ഗ്യാരന്റർ: പ്രതിമാസ വരുമാനമുള്ള ഒരു ഗ്യാരന്ററിനൊപ്പം തൽക്ഷണ പേഴ്സണൽ ലോണിന് അപേക്ഷിക്കാനും നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെടാനുള്ള സാധ്യത മെച്ചപ്പെടുത്താനും കഴിയും.

ഈട്: വീട്, സ്വർണം അല്ലെങ്കിൽ ആഡംബര കാർ പോലുള്ള ഉയർന്ന മൂല്യമുള്ള ആസ്തി ഉണ്ടെങ്കിൽ, ഈടായി ഉപയോഗിച്ച് തൽക്ഷണ വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാം. ലോൺ തുക കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് കഴിയുമെന്നതിന്റെ ഒരു ഗ്യാരണ്ടിയായി ഇത് പ്രവർത്തിക്കും. ലോൺ അടച്ചു തീർക്കാൻ കഴിയാതിരുന്നാൽ കടം കൊടുക്കുന്നയാൾക്ക് നിങ്ങളുടെ ആസ്തി കൈവശപ്പെടുത്താം.

ക്രെഡിറ്റ് സ്കോർ: ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ, ലോൺ എളുപ്പത്തിൽ ലഭിക്കും. ഉയർന്ന ക്രെഡിറ്റ് സ്കോർ സൂചിപ്പിക്കുന്നത് നിങ്ങൾ ഒരു മികച്ച തിരിച്ചടവ് റെക്കോർഡ് ഉള്ള ഒരു നല്ല കടം വാങ്ങുന്നയാളാണെന്ന് സൂചിപ്പിക്കുന്നതാണ്. ഇതിലൂടെ കടം കൊടുക്കുന്നയാൾക്ക് പണം തിരിച്ചു കിട്ടുന്നതിനുള്ള അപകടസാധ്യത കുറയ്ക്കുന്നു.

എങ്ങനെ സുരക്ഷിതമായി തൽക്ഷണ പേഴ്സണൽ ലോണുകൾ നേടാം

ശരിയായ കടം കൊടുക്കുന്നയാളെ തിരഞ്ഞെടുക്കുക: ബാങ്കുകൾ, എൻബിഎഫ്‌സികൾ, ഓൺലൈൻ ലെൻഡർമാർ എന്നിവ നൽകുന്ന വായ്പകൾ എപ്പോഴും താരതമ്യം ചെയ്യുക, ഏത് നിങ്ങൾക്ക് ഏറ്റവും മികച്ച ഡീൽ എന്ന് വിലയിരുത്തുക.

ലോൺ ഫീച്ചറുകൾ പരിശോധിക്കുക: പലിശ നിരക്കുകൾ, തിരിച്ചടവ് കാലയളവ്, മറ്റ് ചെലവുകളുടെ നിബന്ധനകൾ എന്നിവ പരിശോധിക്കുക. തൊഴിൽ രഹിതരായ വ്യക്തികൾക്കുള്ള ഈ വായ്പകളിൽ അപകടസാധ്യത കൂടിയതിനാൽ ഉയർന്ന പലിശ നിരക്കിലാണ് നൽകുന്നത്.

ഡോക്യുമെന്റേഷൻ തയ്യാറാക്കുക: ആവശ്യമായ എല്ലാ രേഖകളും എപ്പോഴും തയ്യാറാക്കി സൂക്ഷിക്കുക. കടം കൊടുക്കുന്നയാളുടെ ആവശ്യകതകൾക്കനുസരിച്ച് ആവശ്യമായ ഡോക്യുമെന്റുകൾ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും, അടിസ്ഥാന രേഖകൾ എപ്പോഴും തയ്യാറാക്കിയിരിക്കണം.

തൽക്ഷണ പേഴ്സണൽ ലോൺ എടുക്കുന്നതിലെ അപകടസാധ്യതകൾ

ഉയർന്ന പലിശ നിരക്ക്: വിപണിയിലെ മറ്റ് വായ്പകളെ അപേക്ഷിച്ച് ഇത്തരത്തിലുള്ള വായ്പകൾക്ക് ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നു. സ്ഥിരമായി വരുമാനം ഇല്ലാത്തതിലുള്ള അപകടസാധ്യതയാണ് ഇതിന് കാരണം.

ചെറിയ ലോൺ തുകകൾ: കടം കൊടുക്കുന്നയാൾക്ക് പണം യഥാസമയം വീണ്ടെടുക്കാനുള്ള ഉയർന്ന അപകടസാധ്യതയുള്ളതിനാൽ, സാധാരണ വ്യക്തിഗത വായ്പകളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ തുകയാണ് ഈ വ്യക്തിഗത വായ്പകൾ വാഗ്‌ദാനം ചെയ്യുന്നത്.

കുറഞ്ഞ കാലയളവ്: ഇത്തരം വായ്പകൾക്ക് സാധാരണയായി തിരിച്ചടവിന്റെ കാലയളവ് കുറവാണ്, അതിനാൽ പ്രതിമാസ ചെലവുകൾ ഇതിലും വലുതായിരിക്കും.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വായ്പ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം വായ്പ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X