ഈടില്ലാതെ ലഭിക്കുന്ന രണ്ട് വായ്പാ രീതികളാണ് വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും. ഇവ ലഭിക്കുന്നതായി വായ്പാ അപേക്ഷന് ഈടായി യാതൊന്നും വായ്പാ ദാതാവിന് സമര്‍പ്പിക്കേണ്ട ആവശ്യമില്ല.
ഈടില്ലാതെ ലഭിക്കുന്ന രണ്ട് വായ്പാ രീതികളാണ് വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും. ഇവ ലഭിക്കുന്നതായി വായ്പാ അപേക്ഷന് ഈടായി യാതൊന്നും വായ്പാ ദാതാവിന് സമര്‍പ്പിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. വായ്പാ സേവന ദാതാക്കള്‍ നിഷ്കര്‍ഷിക്കുന്ന നിശ്ചിത നിരക്കിലുള്ള ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് മാത്രമേ ഈ രണ്ട് വായ്പകളും ലഭിക്കുകയുള്ളൂ. വായ്പ എടുക്കേണ്ട ഒരു സാഹചര്യം വരുമ്പോള്‍ വ്യക്തിഗത വായ്പയാണോ, ക്രെഡിറ്റ് കാര്‍ഡാണോ തെരഞ്ഞെടുക്കുക എന്ന് നമുക്കൊന്ന് പരിശോധിക്കാം.

ആശുപത്രിച്ചിലവുകള്‍, വാഹനം വാങ്ങല്‍, വിവാഹം, വീട് പുതുക്കല്‍ തുടങ്ങി താരതമ്യേന വലിയ തുക ആവശ്യമായി വരുന്ന ചിലവുകളാണെങ്കില് അവയ്ക്കായി വ്യക്തിഗത വായ്പകളെ ആശ്രയിക്കാം. കുറഞ്ഞ പലിശ നിരക്ക്, വേഗത്തിലുള്ള ലഭ്യത, ഈടുകള്‍ ആവശ്യമില്ല, എളുപ്പമുള്ള തിരിച്ചടവ് തുടങ്ങി പല പ്രത്യേകതകളും വ്യക്തിഗത വായ്പകള്‍ക്കുണ്ട്.
ഇത്തരത്തില്‍ നോക്കുമ്പോള്‍ വ്യക്തിഗത വായ്പകള്‍ക്ക് സാധാരണഗതിയില്‍ ക്രെഡിറ്റ് കാര്ഡുകളെയേക്കാള് ചിലവ് കുറവാണ്. ക്രെഡിറ്റ് കാര്‍ഡുകളെക്കാള്‍ കൂടുതല്‍ കര്‍ക്കശമായ തിരിച്ചടവ് ഘടനയുമാണ് വ്യക്തിഗത വായ്പകളുടേത്. കൃത്യമായ ആസൂത്രണത്തോടെയുള്ള തിരിച്ചടവാണ് നിങ്ങള്‍ കണക്ക്കൂട്ടുന്നതെങ്കില് വ്യക്തിഗത വായ്പയെ ആശ്രയിക്കുന്നതാണ് അനുയോജ്യം. മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന ചിലവുകള്‍ക്കും പര്‍ച്ചേസുകള്‍ക്കും വ്യക്തിഗത വായ്പകള്‍ തന്നെയാണ് നല്ലത്.
എന്നാല്‍ അതേ സമയം ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി പണം ആവശ്യമായി വരുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡുകളെ ആശ്രയിക്കാം. ഗാഡ്ജറ്റുകള്‍ വാങ്ങിക്കുന്നത് പോലെയുള്ള പര്‍ച്ചേസുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ ഡ്യൂ ഡേറ്റിന് മുമ്പായി ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ തിരിച്ചടയ്ക്കുന്നത് ഉയര്‍ന്ന പലിശ നിരക്ക് നല്കുന്നതില് നിന്നും ഒഴിവാകുന്നതിന് സഹായിക്കും. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ യഥാസമയത്ത് തിരിച്ചടവ് നടത്തിയാല്‍ ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തുവാനും സാധിക്കും. കൂടാതെ ക്യാഷ് ബാക്ക്, ട്രാവല്‍ കൂപ്പണുകള്‍ തുടങ്ങിയ മറ്റ് നിരവധി നേട്ടങ്ങളും കൃത്യമായ ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവിലൂടെ ഉപയോക്താവിന് നേടുവാന്‍ സാധിക്കും.
ക്രെഡിറ്റ് കാര്‍ഡുകളുടെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണീയത മറ്റൊന്നാണ്. അത് നിങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കും എന്നതാണ്. അതായത് ഡ്യൂ ഡേറ്റിന് മുമ്പ് ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടച്ചാലാണ് ഇത്തരത്തില്‍ പലിശ രഹിത വായ്പയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമ അര്‍ഹനാവുക. 45 ദിവസം വരെയാണ് പലിശ രഹിത വായ്പാ കാലാവധി.
പലിശ നിരക്ക് താരതമ്യം ചെയ്യുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വ്യക്തിഗത വായ്പകളേക്കാള്‍ ചിലവേറിയവയാണ്. എന്നാല്‍ അതേ സമയം കൂടുതല്‍ അയവുള്ളവയുമാണ്. ഓരോ മാസവും നിങ്ങള്‍ക്ക് താങ്ങാനാവുന്ന തുക തിരിച്ചടവ് നടത്താം. ഒരു വായ്പ നിലനില്‍ക്കുമ്പോഴും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് പര്‍ച്ചേസ് നടത്തുവാന്‍ സാധിക്കും എന്നതും പ്രത്യേകതയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
