പുതിയ സാമ്പത്തിക വർഷം പിറന്നതോടെ കേരളത്തിൽ ഇന്ധന വിലയിൽ 2 രൂപ അധിക സെസ് ഏർപ്പെടുത്തി. ഇതോടെ കേരളത്തിലെ ഇന്ധന വില 108 രൂപയിലധികമായി മാറി. കണ്ണൂരില്‍ ഏപ്രില്‍ മൂന്നിന് 107.95 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. തിരുവനന്തപുരത്ത് ഇത് 109.73 രൂപയാണ്. വയനാട്ടില്‍ 109.20 രൂപ ഒരു ലിറ്റര്‍ പെട്രോളിന് നല്‍കേണ്ടി വരുമ്പോള്‍ 108.59 രൂപയില്‍ കാസര്‍കോട്ട് നിന്ന് പെട്രോളടിക്കാം.
വലിയ ചെലവിൽ പെട്രോളടിക്കാൻ നിർബന്ധിതരാകുന്നവർക്ക് ചെലവ് കുറയ്ക്കാനുള്ളൊരു മാർഗമായി ഫ്യുവൽ ക്രെഡിറ്റ് കാർഡുകളെ ഉപയോഗിക്കാം. ഈയിടെ ഹിന്ദുസ്ഥാൻ പെട്രോളിയം ഐഡിഎഫ്സി ഫസ്റ്റ് ബാങ്കുമായി ചേർന്ന് പുറത്തിറക്കിയ പുതിയ ക്രെഡിറ്റ് കാർഡ് മാസത്തിൽ 6.50 ശതമാനം തുക ലാഭിക്കാൻ സഹായിക്കുന്നുണ്ട്.
എന്താണ് ഫ്യുവൽ ക്രെഡിറ്റ് കാർഡ്
വിവിധ പെട്രോളിയം കമ്പനികളുമായി ചേർന്ന് ബാങ്കുകൾ പുറത്തിറക്കുന്ന, ഇന്ധന ചെലവാക്കലുകൾക്ക് പ്രത്യേക ഇളവുകൾ നൽകുന്നവയാണ് ഫ്യുവൽ ക്രെഡിറ്റ് കാർഡുകൾ. ഇത്തരം ക്രെഡിറ്റ് കാർഡുകൾക്ക് ഇന്ധന ചെലവിൽ വലിയൊരു തുക കുറയ്ക്കാൻ കഴിയും.
ഫ്യുവൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ചെലവാക്കലുകൾക്ക് 5 ശതമാനത്തോളം ക്യാഷ്ബാക്ക്, റിവാർഡ് പോയിന്റുകളും ഒരു ശതമാനം സർചാർജ് ഒഴിവാക്കലും ലഭിക്കും. ഇതിനാൽ ഫ്യുവൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പെട്രോളോ ഡീസലോ വാങ്ങുന്നവർക്ക് നല്ലൊരു സംഖ്യ വർഷത്തിൽ ലാഭിക്കാം.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഫ്യുവൽ കാർഡ്
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും റൂപ്പേയുമായി സഹകരിച്ചാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് കോ-ബ്രാൻഡഡ് ഫ്യുവൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്. എച്ച്പി പേ ആപ്പ് വഴി പെട്രോൾ, ഡീസൽ ചെലവുകളിൽ 6.5 ശതമാനം വരെ ലാഭിക്കാൻ സാധിക്കും. 2 വേരിയെന്റുകളിൽ ക്രെഡിറ്റ് കാർഡ് ലഭിക്കും.
ഐഡിഎഫ്സി ഫസ്റ്റ് പവർ (FIRST Power), ഐഡിഎഫ്സി ഫസ്റ്റ് പവർ+ (FIRST Power+) എന്നിങ്ങനെയാണിവ. രാജ്യത്തുടനീളമുള്ള 20,000-ലധികം എച്ച്പി റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഇന്ധമടിക്കുമ്പോൾ കാർഡിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. ഇന്ധനം, യൂട്ടിലിറ്റി, ലൈഫ്‌സ്‌റ്റൈൽ തുടങ്ങിയ നിരവധി ഓഫറുകൾ ഈ റൂപ്പേ കാർഡ് നൽകുന്നുണ്ട്.
ക്രെഡിറ്റ് കാർഡ് പ്രത്യേകതകൾ
ഫസറ്റ് പവർ ക്രെഡിറ്റ് കാർഡിന് 199 രൂപയും ഫസ്റ്റ് പവർ+ ന് 499 രൂപയും ജോയിനിംഗ് ഫീസുണ്ട്. തുടക്കത്തിലെ ഓഫർ എന്ന നിലയിൽ രണ്ട് വേരിയന്റുകളും ജോയിനിംഗ് ഫീ ഒഴിവാക്കുന്നുണ്ട്. ഇതേ തുക വാർഷിക ഫീസും നൽകണം. വാർഷിക ചെലവ് പരിധി മറികടക്കുമ്പോൾ വാർഷിക ഫീസ് ഒഴിവാക്കി നൽകും. 9 ശതമാനം വാർഷിക നിരക്കിൽ ആരംഭിക്കുന്ന ഡൈനാമിക് പലിശ നിരക്കുകളാണ് കാർഡ് ഈടാക്കുന്നത്.
കാലാവധിയില്ലാതെ ഉപയോഗിക്കാവുന്ന റിവാർഡ് പോയിന്റുകൾ ഈ കാർഡിന്റെ പ്രത്യേകതയാണ്. എയർപോർട്ട് ലോഞ്ച് ആക്സസ്, സിനിമാ ടിക്കറ്റ് ഡിസ്കൗണ്ടുകൾ എന്നിവ ലഭിക്കും. എല്ലാ ഉപഭോക്താക്കൾക്കും കോംപ്ലിമെന്ററി റോഡ് സൈഡ് അസിസ്റ്റന്റായി Rs. 1,399 ഇൻഷുറൻസ് പരിരക്ഷയും കാർഡ് വാഗ്ദാനം ചെയ്യുന്നു.
എങ്ങനെ ഇന്ധനം ലാഭിക്കാം
ഫസ്റ്റ് പവര്‍+ ക്രെഡിറ്റ് കാര്‍ഡിലാണ് 6.50 ശതമാനം ലാഭിക്കാന്‍ സാധിക്കുക. മാസത്തിൽ പരമാവധി 10,000 രൂപ വരെയുള്ള ഇന്ധന, എല്‍പിജി ചെലവുകള്‍ക്ക് 4 ശതമാനം റിവാര്‍ഡ് ലഭിക്കും. എച്ച്പി പേ ആപ്പ് വഴിയുള്ള 5,000 രൂപ വരെയുള്ള ചെലവുകള്‍ക്ക് 1.50 ശതമാനം പേബാക്ക് റിവാര്‍ഡ് ലഭിക്കും. 10,000 രൂപയുടെ ചെലവാക്കലിന് 1 ശതമാനം സര്‍ചാര്‍ജ് ഒഴിവാക്കും.
ഇത്തരത്തിൽ മാസം 6.50 ശതമാനം ഇന്ധന ചെലവിൽ ലാഭിക്കാം. വർഷത്തിൽ 175 ലിറ്ററിലധികം പെട്രോൾ സൗജന്യമായി വാങ്ങാനുള്ള ലാഭം ഈ ക്രെഡിറ്റ് കാർഡ് വഴി ലഭിക്കും. ഫസ്റ്റ് പവര്‍ ക്രെഡിറ്റ് കാര്‍ഡില്‍ 5,000 രൂപ വരെയള്ള ചെലവുകളില്‍ 5 ശതമാനം ലഭിക്കാം.
4 ശതമാനം റിവാർഡും 1.50 ശതമാനം പേബാക്കും 1 ശതമാനം സർചാർജ് ഒഴിവാക്കലും അടക്കമാണിത്. വര്‍ഷത്തില്‍ 65 ലിറ്ററിലധികം പെട്രോള്‍ അടിക്കാനുള്ള തുക ഈ ക്രെഡിറ്റ് കാർഡ് വഴി ലാഭിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
