എൻപിഎസ് മുതൽ വിവിധ പെൻഷൻ പദ്ധതികളിൽ വമ്പൻ മാറ്റം: ഒക്ടോബർ 1 മുതൽ പുതിയ നിരക്ക് വരുന്നു

നാഷണൽ പെൻഷൻ സിസ്റ്റം (NPS), അടൽ പെൻഷൻ യോജന (APY), എൻപിഎസ്-ലൈറ്റ്, യൂണിഫൈഡ് പെൻഷൻ സ്കീം (UPS) എന്നിവയ്ക്ക് കീഴിൽ സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസികൾ (CRA) നൽകുന്ന സേവനങ്ങൾക്കുള്ള പുതുക്കിയ ഫീസ് ഘടന പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതലാണ് ഈ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.

പുതുക്കിയ ഫീസ് ഘടന PFRDA-യുടെ നിലവിലെ ചട്ടങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസരിച്ചാണ്. നിങ്ങൾ എൻപിഎസ്, യുപിഎസ്, എപിവൈ, എൻപിഎസ് ലൈറ്റ് എന്നീ പെൻഷൻ പദ്ധതികളിലെ വരിക്കാരാണോ? എങ്കിൽ പുതുക്കിയ മാറ്റങ്ങൾ ശ്രദ്ധിക്കണേ. ഓരോ പുതുക്കിയ നിരക്കുകളും അറിഞ്ഞിരിക്കാം;

സർക്കാർ മേഖലയിലെ NPS, UPS വരിക്കാരുടെ നിരക്കുകൾ

  • പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ (PRAN) തുറക്കുന്നതിനുള്ള ചാർജ് ഒരു e-PRAN കിറ്റിന് 18 രൂപയും ഒരു ഫിസിക്കൽ PRAN കാർഡിന് 40 രൂപയുമാണ്.
  • ഓരോ അക്കൗണ്ടിനും വാർഷിക മെയിൻ്റനൻസ് ചാർജ് 100 രൂപയാണ്.
  • സീറോ ബാലൻസ് അക്കൗണ്ടിൽ നിന്നും ചാർജ് ഈടാക്കില്ല.

എൻപിഎസ് മുതൽ വിവിധ പെൻഷൻ പദ്ധതികളിൽ വമ്പൻ മാറ്റം

എപിവൈ, എൻപിഎസ് ലൈറ്റ് അക്കൗണ്ടുകൾക്ക് ബാധകമായ ഫീസ്

  • PRAN തുറക്കുന്നതിനുള്ള ചാർജും, വാർഷിക മെയിൻ്റനൻസ് ചാർജും 15 രൂപ ആണ്
  • ഇടപാട് നിരക്കുകൾ ബാധകമല്ല.

എൻപിഎസ്, എൻപിഎസ് വാത്സല്യ അക്കൗണ്ടുകൾക്കുള്ള ഫീസ് (സ്വകാര്യ മേഖല)

  • ഒരു e-PRAN കിറ്റിന് 18 രൂപയുണ്ട്.
  • ഒരു ഫിസിക്കൽ PRAN കാർഡിന് 40 രൂപയുണ്ട്.
  • ഇടപാടുകൾക്ക് നിരക്ക് ഈടാക്കുന്നില്ല.

വാർഷിക മെയിന്റനൻസ് ചാർജ് (AMC)

പദ്ധതിയിലെ വരിക്കാരൻ്റെ ടയർ I കോർപ്പസ് സ്ലാബിനെ അടിസ്ഥാനമാക്കി ഈ ചാർജുകൾ വ്യത്യാസപ്പെടുന്നു. പുതുക്കിയ നിരക്കുകൾ അറിയാം;

  • 1 ലക്ഷം രൂപ വരെയുള്ള ബാലൻസുകൾക്ക് നിരക്കില്ല
  • 1 ലക്ഷം മുതൽ 2 ലക്ഷം വരെയുള്ള ബാലൻസുകൾക്ക് 100 രൂപ ചാർജ് ഈടാക്കും.
  • 2,00,001 രൂപ മുതൽ 10 ലക്ഷം വരെയുള്ള ബാലൻസുകൾക്ക് 150 രൂപ ഈടാക്കും.
  • 10,00,001 രൂപ മുതൽ 25 ലക്ഷം വരെ ബാലൻസുണ്ടെങ്കിൽ 300 രൂപ ചാർജ് ഈടാക്കും.
  • 25,00,001 രൂപ മുതൽ 50 ലക്ഷം രൂപ വരെ ബാലൻസുണ്ടെങ്കിൽ 400 രൂപ ചാർജ് ഈടാക്കും.
  • 50 ലക്ഷത്തിന് മുകളിൽ ബാലൻസുണ്ടെങ്കിൽ 500 രൂപ ഈടാക്കുന്നു.

7,000 രൂപ കൊണ്ട് 60 ലക്ഷം സമ്പാദിക്കാം, ഇതാണ് നിക്ഷേപ മാർഗം, 1 കോടി സമ്പാദിക്കാൻ 18,500 രൂപ മതി

പരിഷ്കരിച്ച നിരക്കുകൾക്ക് പിന്നിലെ പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ

ചാർജുകളുടെ ഉയർന്ന പരിധി: പുതുക്കിയ നിരക്കുകൾ പരമാവധി ഈടാക്കാവുന്ന തുകയാണ്. എന്നാൽ CRA-കൾക്ക് ഈ പരിധിക്ക് മുകളിൽ ചാർജ് ചെയ്യാൻ കഴിയില്ല. പക്ഷേ, തൊഴിലുടമകൾ, വരിക്കാർ, അല്ലെങ്കിൽ പോയിന്റ്സ് ഓഫ് പ്രെസെൻസ് (PoP-കൾ) എന്നിവരുമായി ചർച്ച ചെയ്ത് ഇതിലും കുറഞ്ഞ നിരക്കുകൾ ഈടാക്കാൻ അവർക്ക് സാധിക്കും.

സ്വകാര്യമേഖലയിലെ വരിക്കാർക്ക്: ആന്വൽ മെയിന്റനൻസ് ചാർജ് (AMC) അവരുടെ ടയർ I സ്ലാബിനെ അടിസ്ഥാനമാക്കി ഈടാക്കുന്നതാണ്.

സർക്കാർ മേഖലയിലെ യുപിഎസ് വരിക്കാർക്ക്: ഇവിടെ നിക്ഷേപ ഘട്ടത്തിൽ മാത്രമേ ഈ നിരക്കുകൾ ബാധകമാകൂ. എന്നാൽ പേഔട്ടുകൾക്ക് പ്രത്യേകം നിരക്കുകൾ പ്രഖ്യാപിച്ചേക്കാം.

പുതിയ സേവനങ്ങൾക്ക്: CRA-കൾ പുതിയ സേവനങ്ങൾ അവതരിപ്പിക്കുകയാണെങ്കിൽ, അവയുടെ നിരക്ക് PFRDA-യുടെ അംഗീകാരത്തിലൂടെ അധിക ലാഭമെടുക്കാതെ ഈടാക്കുന്നതാണ്.

സുതാര്യത: എല്ലാ CRA-കളും പുതുക്കിയ നിരക്കുകൾ അവരുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും കാണിക്കണം.

2013-ലെ PFRDA നിയമത്തിലെ സെക്ഷൻ 14 പ്രകാരമാണ് ഈ പരിഷ്കരണം നടപ്പാക്കിയത്. ഈ മാറ്റങ്ങൾ പെൻഷൻ ഫണ്ട് സംവിധാനത്തിൽ കൂടുതൽ സുതാര്യതയും വ്യക്തതയും കൊണ്ടു വരുന്നതിന് കാരണമാവുന്നു.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X