വിവാഹം, മക്കളുടെ വിദ്യാഭ്യാസം, വീട് വെക്കൽ, വാഹനം വാങ്ങൽ, അങ്ങനെ ചെലവുകളുടെ എണ്ണമെടുത്താൽ അതിനൊരു അന്ത്യമുണ്ടാകില്ല. ചെലവ് വരുമ്പോൾ അതിനെ മറികടക്കാനുള്ള നിക്ഷേപം കണ്ടത്തേണടതുണ്ട്. 3-4 വർഷത്തിന് മുകളിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നവർക്ക് മ്യൂച്വൽ ഫണ്ടുകൾ സ്വീകാര്യമാണ്. വിവിധ തരം ഫണ്ടുകളിൽ നമ്മുടെ ലക്ഷ്യവും റിസ്കെടുക്കാനുള്ള കഴിവും കണക്കാക്കി വിദഗ്ധ ഉപദേശത്തോടെ ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കാം. അഞ്ച് വർഷം മുൻപ് എസ്ഐപി വഴി നിക്ഷേപിച്ചൊരാൾക്ക് പകുതിയിലധികം തുക സമ്മാനിച്ച ഫ്ളക്സി കാപ് ഫണ്ടുകളെ പരിചയപ്പെടാം.
പരാഗ് പരീഖ് ഫ്ളക്സി കാപ് ഫണ്ട്- ഡയറക്ട് ഗ്രോത്ത്
2013 മേയ് 28നാണ് പരാഗ് പരീഖ് ഫ്ളക്സി കാപ് ഫണ്ട് ആരംഭിച്ചത്. 21768.48 കോടിയാണ് ഫണ്ടിന്റെ അസറ്റ് അണ്ടര്‍ മാനേജ്മെന്റ് (എയുഎം). 49.25 രൂപയാണ് 2022 മേയ് 30 ന് ഫണ്ടിന്റെ നാവ്. എക്സ്പെന്‍സ് നിരക്ക് 0.79 ശതമാനമാണ്. വാല്യു റിസര്‍ച്ച് 5 സ്റ്റാര്‍ റേറ്റിംഗ് നല്കിയ ഫണ്ടാണിത്. 66.46 ശതമാനം നിക്ഷേപവും ഇക്വുറ്റികളിലണ്. ഇതില്‍ 44.3 ശതമാനം ലാര്‍ജ് കാപിലും 3.83 ശതമാനം മിഡ് കാപിലും 12.07 ശതമാനം സ്മോള്‍ കാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. ധനകാര്യ ടെക്നോളജി, ഓട്ടോമൊബൈല്‍ സെക്ടറുകളിലാണ് കൂടുതല്‍ നിക്ഷേപവും. 3-4 വര്‍ഷത്തിന് മുകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് അനുയോജ്യമായാ ഫണ്ടാണ് ഇത്. ഒറ്റത്തവണ നിക്ഷേപത്തിനുള്ള ചുരുങ്ങിയ തുക 1,000 രൂപയാണ്. എസ്ഐപി ആരംഭിക്കാനും 1000 രൂപ മതിയാകും. നിക്ഷേപം ആരംഭിച്ച് 365 ദിവസത്തിനുള്ളില്‍ 10 ശതമാനത്തില്‍ അധികം യൂണിറ്റുകള്‍ പിന്‍വലിച്ചാല്‍ 2 ശതമാനം ചാര്‍ജ് ഈടാക്കും. 366-730 ദിവസത്തിനുള്ളിലുള്ള പിന്‍വലിക്കലുകള്‍ക്ക് 1 ശതമാനം ചാര്‍ജ് ഈടാക്കും.
മൂന്ന് വര്‍ഷം മുന്‍പ് ഫണ്ടില്‍ എസ്ഐപി വഴി നിക്ഷേപിച്ചയാള്‍ക്ക് 44.25 ശതമാനം ആദായമാണ് ഫണ്ട് നല്‍കിയത്. ഇത് പ്രകാരം മാസത്തില്‍ 5,000 രൂപ എസ്ഐപി ചെയ്തയാള്‍ക്ക് 79,650 രൂപയുടെ ലാഭം ഫണ്ട് നല്കി. 1.8 ലക്ഷം നിക്ഷേപിച്ചവര്‍ക്ക് 2.5 ലക്ഷമാണ് തിരികെ ലഭിച്ചത്. വാര്‍ഷിക ആദായം 25.67 ശതമാനമായിരുന്നു. അഞ്ച് വര്‍ഷം മുന്‍പെ നിക്ഷേപം തുടങ്ങിയാള്ക്ക് 69.42 ശതമാനം ആദായം ഫണ്ട് നല്കി. 3,00,000 ലക്ഷം നിക്ഷേപിച്ചാള്ക്ക് 2,08,274 രൂപയാണ് ലാഭം ലഭിച്ചത്. വാര്‍ഷിക ആദായം 21.43 ശതമാനമായിരുന്നു.
പിജിഐഎം ഇന്ത്യ ഫ്ളക്സി കാപ് ഫണ്ട്- ഡയറക്ട് ഗ്രോത്ത്
2015 മാര്‍ച്ച് നാലിനാണ് പിജിഐഎം ഇന്ത്യ ഫ്ളക്സി കാപ് ഫണ്ട് അവതരിപ്പിച്ചത്. 4082.87 രൂപയാണ് ഫണ്ടിന്റെ അസറ്റ് അണ്ടര്‍ മനേജ്മെന്റ്. 2022 മേയ് 30 പ്രകാരമുള്ള നാവ് 23.65 രൂപയാണ്. 0.44 ശതമാനാണാണ് എക്സ്പെന്‍സ് നിരക്ക്. ക്രിസിലും വാല്യു റിസര്‍ച്ചും 5 സ്റ്റാര്‍ റേറ്റിംഗ് നല്കിയ ഫണ്ടാണിത്. 98.28 ശതമാനം നിക്ഷേപം ഇക്വുറ്റികളിലാണ്. 47.44 ശതമാനം ലാര്‍ജ് കാപിലും 17.94 ശതമാനം മിഡ്കാപിലും 15.92 ശതമാനം സ്മോള്‍ കാപിലുമാണ്. ടെക്നോളജി, കെമിക്കല്‍, മെറ്റല്‍ സെക്ടറുകളിലാ് നിക്ഷേപംകൂടുതസും. ചതുരുങ്ങിയ നിക്ഷേപത്തിന് വേണ്ടത് 5000 രൂപയാണ്. എസ്ഐപി നിക്ഷേപത്തിന് 1000 രൂപ വേണം.
3-4 വര്‍ഷത്തിന് മുകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് അനുയോജ്യമായ ഫണ്ടാണ് ഇത്. മൂന്ന് വര്‍ഷം മുൻപ് 5000 രൂപയ്ക്ക് എസ്ഐപി ആരംഭിച്ച നിക്ഷേപത്തിന് 39.21 ശതമാനം ആദായം ഫണ്ട് നൽകി. 1.8 ലക്ഷത്തിന്റെ നിക്ഷേപം 2.5 ലക്ഷമായി ഉയര്‍ന്നു. 70,570 രൂപയുടെ ലാഭം. അഞ്ച് വര്‍ഷം മുന്‍പ് നടത്തിയ നിക്ഷേപത്തിന് 56.52 ശളതമാനം ലാഭമാണ് ഫണ്ട് നല്‍കിയത്. മൂന്ന് ലക്ഷം രൂപ 4.6 ലക്ഷമായി ഉയര്‍ന്നു. 1,69,558 രൂപ ലാഭമായി ലഭിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
