എവിടെ, എങ്ങനെ, എപ്പോൾ നിക്ഷേപിക്കാമെന്നത് പലരെയും കുഴക്കുന്ന ചോദ്യമാണ്. കയ്യിൽ പണമുണ്ടെങ്കിലും ശരിയായ രീതിയിൽ നിക്ഷേപിക്കാൻ സാധിക്കാത്തതിനാൽ ആദായം ലഭിക്കാതെ പോകുന്നവരുണ്ട്. തെറ്റായ ഇടത്ത് നിക്ഷേപിച്ച് ആവശ്യത്തിന് പിൻവലിക്കാൻ സാധിക്കാത്തവരുണ്ട്. ലക്ഷ്യങ്ങളും രീതികളും അറിഞ്ഞാണ് നിക്ഷേപം നടത്തേണ്ടത്. ഇക്വിറ്റി മാര്‍ക്കറ്റുകള്‍ ഏപ്രിലിന് ശേഷം 13 ശതമാനം ഇടിഞ്ഞ സാഹചര്യമായതിനാൽ ഇപ്പോൾ നിക്ഷേപിക്കാനുള്ള സാഹചര്യമാണോ, ഇനിയും കാത്തിരിക്കണമോ എന്നൊക്കെയാണ് പലരുടെയും ചിന്ത.
വലിയ തുകയുടെ നിക്ഷേപം നടത്തുമ്പോൾ സ്വയം തീരുമാനമെടക്കുന്നത് എത്രകണ്ട് ശരിയാകും. ഇതിന് ഒരു ഉപദേശകന്റെ സഹായം തേടാവുന്നതാണ്. ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ 27 വര്‍ഷത്തിലേറെ ചെലവഴിച്ച പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് മേനോന്റെ അഭിപ്രായത്തിൽ പണം നിക്ഷേപിക്കുന്നതിന് മുൻപ് നിരവധി ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിലെ വിപണി സാഹചര്യങ്ങളിൽ നിക്ഷേപകർ തങ്ങളുടെ പണം എങ്ങനെ നിക്ഷേപിക്കണമെന്ന് അദ്ദേഹം വിലയിരുത്തുന്നത് ശ്രദ്ധിക്കാം.
എങ്ങനെ നിക്ഷേപിക്കണം
നിക്ഷേപിക്കുന്നതിന് മുന്‍പ് ആദ്യം വീട്ടു ബജറ്റ് തയ്യാറാക്കണം. പിന്നീട് ചെലവുകളെ നോക്കുക. ഇന്‍ഷൂറന്‍സ് അടവ് പരിഗണിക്കണം. അടുത്തത് സേവിംഗ്സ്, എമര്‍ജന്‍സി ഫണ്ടുകൾക്ക് പരിഗണന നൽകുക. ഇതിന് ശേഷമാണ് നിക്ഷേപത്തിലേക്ക് തിരിയേണ്ടത്. നിങ്ങളുടെ കയ്യിലെ 10 ലക്ഷം ദീര്‍ഘകാലത്തേക്കാണോ ഹ്രസ്വകാലത്തേക്കാണോ നിക്ഷേപിക്കുന്നത് എന്ന കാര്യം കൂടി പരിഗണിക്കണമെന്ന് അജിത് മേനോൻ പറയുന്നു.
നിക്ഷേപത്തില്‍ തുടക്കകാരണെങ്കില് 3-5 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് ഫ്ളെക്സി കാപ് ഫണ്ടുകളും ദീര്‍ഘകാലത്തേക്കാണെങ്കില്‍ മള്‍ട്ടികാപ് ഫണ്ടുകളും തിരഞ്ഞെടുക്കാം. കുറഞ്ഞ റിസ്കെടുക്കാന്‍ താൽപര്യമുള്ള യാഥാസ്ഥിതിക നിക്ഷേപകര്‍ക്ക് ബാലന്‍സ്ഡ് ഫണ്ട് തിരിഞ്ഞെടുക്കാം. നിക്ഷേപത്തില്‍ പരിചയ സമ്പന്നരും ഇക്വിറ്റി മാര്‍ക്കറ്റുകളിലും മ്യൂച്വല്‍ ഫണ്ടുകളിലും കൂടുതല്‍ അവബോധമുള്ള നിക്ഷേപകനുമാണെങ്കില് ലാര്‍ജ് കാപ്, മിഡ്കാപ്, സ്മോൾ കാപ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. നിങ്ങളുടെ കയ്യിലെ 100ല്‍ 90 രൂപയും ഇക്വിറ്റിയിലും 10 രൂപ തീമാറ്റിക്ക് ഫണ്ടുകളിലും നിക്ഷേപിക്കാം.
അസറ്റ് അലോക്കേഷന്
നിക്ഷേപകന്റെ ആവശ്യങ്ങളും ലക്ഷ്യങ്ങളും അനുസരിച്ച് ആസ്തി വിന്യാസം വ്യത്യാസപ്പെട്ടിരിക്കും. 100 ല്‍ നിന്ന് പ്രായം കുറച്ച് ഇക്വിറ്റി വിന്യാസം നടത്താം. 30 വയസുള്ളൊരാള്‍ക്ക് 100-30 പ്രകാരം വരുമാനത്തിന്റെ 70 ശതമാനം ഇക്വിറ്റിയില്‍ നിക്ഷേപിക്കാം. 70 ശതമാനത്തില്‍ 7 ശതമാനം അന്താരാഷ്ട്ര ഇക്വിറ്റിയിലും ബാക്കി ആഭ്യന്തര ഇക്വിറ്റികളിലും നിക്ഷേപിക്കുന്നതാണ് നല്ലതെന്ന് അജിത് മേനോൻ അഭിപ്രായപ്പെടുന്നു.
സ്ഥിര വരുമാനം ലഭിക്കുന്ന പദ്ധതികളില്‍ 30 ശതമാനം നിക്ഷേപം നടത്താം. ഇതില്‍ 5 ശതമാനം സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. സ്വര്‍ണത്തിലെ നിക്ഷേപത്തിന് സോവറിജിന് ഗോള്‍ഡ് ബോണ്ടുകളിലെ നിക്ഷേപം പരിഗണിക്കാം. ഇത് വര്‍ഷത്തില്‍ പലിശ നല്‍കും. എസ്ഐപി വഴി സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. ഇതോടൊപ്പം ഇൻഷൂറൻസ്, എമർജൻസി ഫണ്ട് എന്നിവയെ പറ്റിയും ശ്രദ്ധിക്കണം.
വൈവിധ്യവത്കരണം
വൈവിധ്യവത്ക്കരണം നടത്തുകയെന്നത് നിക്ഷേപത്തിലെ പ്രധാന കാര്യമാണെന്ന് അജിത് മേനോൻ പറയുന്നു. അസറ്റ് ക്ലാസുകളില്‍ ഒതുങ്ങാതെയുള്ള വൈവിധ്യവത്കരണം നിക്ഷേപത്തില്‍ ആവശ്യമണ്. ഇക്വിറ്റി വിന്യാസത്തില്‍ തന്നെ വളര്‍ച്ച മൂല്യം, എന്നിവ അടിസ്ഥാനമാക്കി നിക്ഷേപങ്ങള്‍ നടത്തണം. 4-5 ഇക്വിറ്റി സ്കീമുകളില്‍ നിക്ഷേപമുള്ളതിനാല്‍ വൈവിധ്യവത്കരണം ആയെന്ന് ചിന്തിക്കുന്നത് തെറ്റാണ്. ഈ സ്കീമുകളെല്ലാം ഒരേ തരത്തിലുള്ള ഓഹരികളില്‍ നിക്ഷേപിച്ചിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് പ്രകാരം വൈവിധ്യവത്കരണത്തിന്റെ ഗുണം ലഭിക്കുന്നില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
