ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നാണ് എച്ച്ഡിഎഫ്സിയുടെ ക്രെഡിറ്റ് കാർഡുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് ഒരു മാസത്തിനുള്ളിൽ ഫിൻടെക് ആപ്പായ ഫോൺപേ എസ്ബിഐ കാർഡുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഇതോടെ രണ്ട് പുതിയ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ ഇവർ പുറത്തിറക്കി. സെലക്ട് ബ്ലാക്ക്, പർപ്പിൾ എന്നീ രണ്ട് വേരിയൻ്റുകളാണ് പുറത്തിറക്കിയത്.
വളർച്ചയിലേക്ക് കുതിച്ച് ഫോൺ പേ
വരാനിരിക്കുന്ന ഐപിഒക്കു മുന്നോടിയായി വരുമാനം വളർത്താനുള്ള തിരക്കിലാണ് ബാംഗ്ലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോൺ പേ. ഈ ഡിജിറ്റൽ പേയ്മെൻ്റിന് വിപണിയിൽ 46 ശതമാനം വിപണി വിഹിതമുണ്ട്. സെലക്ട് ബ്ലാക്ക് കാർഡ് ഉപയോഗിച്ച് ഫോൺപേ ആപ്പിൽ ഇടപാടുകൾ നടത്തിയാൽ ഉപഭോക്താക്കൾക്ക് 10% വരെ റിവാർഡ് പോയിന്റുകൾ നേടാൻ കഴിയും. മറ്റ് ഓൺലൈൻ ഷോപ്പിംഗിലും അവർക്ക് 5% വരെ റിവാർഡ് പോയിൻ്റ് ലഭിക്കും.
എസ്ബിഐ കാർഡുമായി സഹകരിച്ച് തുടങ്ങുന്ന പുതിയ കാർഡുകൾ റുപേ, വിസ നെറ്റ്‌വർക്കുകളിൽ പ്രവർത്തിക്കുന്നു. അതിനാൽ തന്നെ റുപേ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഈ നേട്ടം ഉപകാരപ്രദമാവും. മാത്രമല്ല സുരക്ഷിതമായ ഓൺലൈൻ ഉപയോഗത്തിനായി വിസ കാർഡുകൾ ടോക്കണൈസ് ചെയ്യാൻ കഴിയും.

കോ-ബ്രാൻഡ് കാർഡുകളുടെ നേട്ടങ്ങൾ
പലചരക്ക് സാധനങ്ങൾ, ബില്ലുകൾ, യാത്രാ ബുക്കിംഗുകൾ, യൂട്ടിലിറ്റി ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ എന്നിവയ്‌ക്കായി ചിലവഴിച്ചാൽ ഉപഭോക്താക്കൾക്ക് റിവാർഡുകൾ നേടാൻ സാധിക്കും. രണ്ട് കാർഡുകളുടെയും ജോയിനിംഗ് ഫീസ് ഫോൺപേ ഇ-ഗിഫ്റ്റ് വൗച്ചറുകളായി തിരികെ ലഭിക്കും. അതായത് സെലക്ട് ബ്ലാക്ക് കാർഡുകൾക്ക് 1,500 രൂപയും, പർപ്പിൾ കാർഡിന് 500 രൂപയും ഉറപ്പാക്കാം.
മാത്രമല്ല ഈ രണ്ട് കാർഡുകളും മൈൽസ്റ്റോൺ യാത്രാ വൗച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. സെലക്ട് ബ്ലാക്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5 ലക്ഷം വാർഷിക ചെലവുകൾക്ക് 5,000 രൂപ വരെ യാത്രാ വൗച്ചർ നൽകും. എന്നാൽ പർപ്പിൾ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 3 ലക്ഷം വാർഷിക ചെലവുകൾക്ക് 3,000 രൂപ വരെ ലഭിക്കും.
ഇതിനു പുറമേ മറ്റു ചില നേട്ടങ്ങളും നിങ്ങൾക്ക് ഉറപ്പാക്കാം. അതായത് ആഭ്യന്തര ലോഞ്ച് ആക്‌സസ് ഉറപ്പാക്കാം. സെലക്ട് ബ്ലാക്ക് കാർഡ് ഉപയോക്താക്കൾക്ക് പ്രയോറിറ്റി പാസ് അംഗത്വവും, 1% ഇന്ധന സർചാർജ് ഇളവും സ്വന്തമാക്കാൻ സാധിക്കും.
അപേക്ഷിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- നിങ്ങളുടെ ചെലവ് രീതികൾ ഈ കാർഡിൻ്റെ ഘടനയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക.
- പ്രതീക്ഷിക്കുന്ന വാർഷിക ചെലവ് അടിസ്ഥാനമാക്കി ശരിയായ വേരിയന്റ് തിരഞ്ഞെടുക്കുക.
ഉപഭോക്താക്കൾക്ക് കാർഡിന് അപേക്ഷിക്കാനും ഫോൺപേ ആപ്പിൽ നേരിട്ട് ബില്ലുകൾ തിരിച്ചടയ്ക്കാനും കഴിയും. ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗവും ഡിജിറ്റൽ പേയ്‌മെന്റുകളും വർദ്ധിപ്പിക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് എസ്ബിഐ കാർഡ് എംഡിയും സിഇഒയുമായ സലീല പാണ്ഡെ പറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications