സ്വർണത്തിൽ നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളായി കണ്ടിരുന്നത് ഗോൾഡ് ഇടിഎഫ്, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ എന്നിവയാണ്. അധിക ചാർജുകളില്ലാത്തതും നികുതി ഇളവും സൂക്ഷിക്കുന്നതിലെ സുരക്ഷിതത്വവുമാണ് ഈ നിക്ഷേപ മാർഗങ്ങലെ ആകർഷകമാക്കിയത്. എന്നാൽ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍, ഗോള്‍ഡ് ഫണ്ടുകള്‍, ഗോള്‍ഡ് ഇടിഎഫുകള്‍ എന്നിവയ്ക്ക് ലഭിച്ചിരുന്ന ഇൻഡക്സേഷൻ ആനുകൂല്യം ഏപ്രിൽ 1 മുതൽ പിൻവലിക്കുന്നതോടെ നിക്ഷേപങ്ങളുടെ ആകർഷണീയത കുറയുകയാണ്.
മൂന്ന് വർഷത്തിൽ കൂടുതൽ കൈവശം വെച്ച ഡെബ്റ്റ് നിക്ഷേപങ്ങൾക്ക് 20 ശതമാനം നികുതിയോടൊപ്പമുള്ള ഇൻഡക്സേഷൻ (പണപ്പെരുപ്പം കിഴിച്ചുള്ള മൂല്യം) ആണ് ഒഴിവാക്കുന്നത്. 35 ശതമാനത്തിൽ കുറവ് ഇക്വിറ്റി അലോക്കേഷൻ ഉള്ള എല്ലാ ഫണ്ടുകൾക്കും ഇത് ബാധകമാകും. ഇതാണ് ഗോൾഡ് ഇടിഎഫ്, ഗോൾഡ് മ്യൂച്വൽ ഫണ്ട് എന്നിവയ്ക്ക് ക്ഷീണമാകുന്നത്. അതേസമയം, ഇത് ഭൗതിക സ്വർണം, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നി അസറ്റ് ക്ലാസുകകൾക്ക് കൂടുതൽ നേട്ടമാകും.

ഗോൾഡ് ഇടിഎഫ്
സ്വർണ വിലയെ ട്രാക്ക് ചെയ്യുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളാണ് ഗോൾഡ് ഇടിഎഫുകൾ. കുറഞ്ഞ ചെലവിൽ ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപിക്കാൻ സാധിക്കും. 36 മാസത്തിലേറെയായി കൈവശം വച്ചിരിക്കുന്ന ഗോൾഡ് ഇടിഎഫ് നിക്ഷേപങ്ങളുടെ ഇൻഡക്സേഷന് ശേഷം ദീര്‍ഘകാല മൂലധന നേട്ട നികുതിയായി 20 ശതമാനമാണ് നിലവിൽ ഈടാക്കുന്നത്.
2023 ഏപ്രില്‍ 1-ന് ശേഷമുള്ള നിക്ഷേപത്തിന് നികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തും. നികുതി പരിഗണിക്കുന്ന നിക്ഷേപകരെ ഗോള്‍ഡ് ഇടിഎഫുകളില്‍ പുതിയ നിക്ഷേപം നടത്തുന്നതില്‍ പിന്തിരിപ്പിക്കും. ഇതേസമയം ഭൗതിക സ്വർണം, സോവറിൻ ഗോൾഡ് ബോണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിവയ്ക്ക് ഇന്‍ഡെക്‌സേഷൻ ആനുകൂല്യം തുടരുന്നതിനാൽ ഇതിനോട് നിക്ഷേപകർക്ക് താൽപര്യം കൂടും.
ആഭരണം വാങ്ങാൻ ആള് കൂടും
ഇൻഡക്സേഷൻ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിനാൽ ആഭരണങ്ങൾ വാങ്ങി സൂക്ഷിക്കുന്നത് മികച്ചൊരു നിക്ഷേപ മാർഗമായി മാറും. സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിൽ വലിയ ചാർജുകൾ വരുന്നതിനാൽ സ്വർണ നാണയങ്ങളോ സ്വർണകട്ടിയോ വാങ്ങി സൂക്ഷിക്കാം.
സ്വർണാഭരണത്തേക്കാൾ കുറവാണ് നാണയങ്ങൾക്കുള്ള പണിക്കൂലി. സ്വര്‍ണത്തിന്റെ വിലയെ തൂക്കം കൊണ്ട് ഗുണിച്ച് ഇതിനോടൊപ്പം പണിക്കൂലി ചേർത്താണ് വില കണക്കാക്കുന്നത്. ഈ തുകയുടെ 3 ശതമാനം ജിഎസ്ടി ഈടാക്കും. ഒപ്പം ഹാൾമാർക്കിംഗ് ചാർജ് ഈടാക്കും.

നികുതി
ആഭരണങ്ങളും നാണയങ്ങളും പോലുള്ള ഭൗതിക സ്വർണത്തിന്റെ നികുതി കൈവശം വയ്ക്കുന്ന കാലയളവിനെ ആശ്രയിച്ചാണ് കണക്കാക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ഭൗതിക സ്വർണം വിൽക്കുകയാണെങ്കിൽഹ്രസ്വകാല മൂലധന നേട്ടം (എസ്ടിസിജി) മായാണ് കണക്കാക്കുക. ഹ്രസ്വകാല മൂലധന നേട്ടം മൊത്തം നികുതി വരുമാനത്തിലേക്ക് ചേർക്കുകയും ആദായനികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തുകയും ചെയ്യും.
മൂന്ന് വർഷത്തിന് ശേഷം സ്വർണം വില്ക്കുമ്പോൾ ദീർഘകാല മൂലധന നേട്ടമാണ് കണക്കാക്കുന്നത്. ഇൻഡെക്സേഷൻ ആനുകൂല്യത്തോടൊപ്പം 20 ശതമാനം നികുതി ചുമത്തും.
സോവറിൻ ഗോൾഡ് ബോണ്ട്
അനുയോജ്യമായ മറ്റൊരു നിക്ഷേപമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. കേന്ദ്ര സർക്കാറിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്നത്. ഭൗതിക സ്വർണം വാങ്ങുന്നതിന് സമാനമായി ഡിജിറ്റലായി സ്വർണം വാങ്ങാവുന്ന രീതിയാണിത്.
1 ഗ്രാം മുതൽ നിക്ഷേപം നടത്താം. നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ നിരക്ക് ലഭിക്കുന്ന ഏക സ്വർണ നിക്ഷേപമാണിത്. 2.50 ശതമാനമാണ് വാർഷിക പലിശ. 8 വർഷമാണ് സോവറിൻ ബോണ്ടുകളുടെ കാലാവധി. 5 വർഷം പൂർത്തിയാക്കിയ നിക്ഷേപങ്ങൾ പിൻവലിക്കാൻ അനുവദിക്കും.
നികുതി
സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപം കാലാവധിയോളം തുടരുന്നവർക്ക് നികുതി നൽകേണ്ടതില്ല. മൂലധന നേട്ടവും പലിശയും നികുതി രഹിതമാണ്. 5 വർഷം പൂർത്തിയാക്കി നിക്ഷേപം പിൻവലിച്ചാൽ നികുതി നൽകണം. ദീർഘകാല മൂലധന നേട്ടത്തിന് 20 ശതമാനം ഇൻഡക്സേഷൻ ആനുകൂല്യത്തിൽ നികുതി ചുമത്തും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
