സ്വപ്നം ഇനി മാറ്റിവെയ്ക്കേണ്ട, പണത്തിന്റെ പേരു പറഞ്ഞ് വിദേശ യാത്രയ്ക്കുള്ള ഒരുക്കത്തിൽ നിന്ന് ഉഴപ്പേണ്ടതില്ല. നിക്ഷേപത്തിലൂടെ ഇതിനുള്ള പണഴവും കണ്ടെത്താം. ഇന്നത്തെ കാലത്തെ ജീവിതത്തിൽ യാത്രകൾക്കും വലിയ പ്രധാന്യമുണ്ട്. ഇതിനായി വലിയ തുക ചെലവാക്കാനും ഇതിന് മടിയില്ല.
പക്ഷെ യാത്രകൾ കാരണം സാമ്പത്തിക ഭാരം ഉണ്ടാകുന്നത് യാത്രയുടെ രസം കളയും. അതിനാൽ അത്യാവശ്യ സമയത്തുള്ള പണം യാത്രയ്ക്ക് ഉപയോഗിക്കാതെ പ്രത്യേകം ഫണ്ട് ഇതിന് കണ്ടെത്തണം. യൂറോപ്പിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്നൊരാളാണെങ്കിൽ എസ്ഐപി വഴി യാത്രയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ സാധിക്കും.
യൂറോപ്യൻ യാത്രയുടെ ഏകദേശ ചെലവ്
3 വർഷത്തിനുള്ളിൽ ഒരു യൂറോപ്പ് യാത്ര പോകണമെങ്കിൽ പ്രതിമാസം എസ്ഐപിയിൽ 10,000 രൂപയുടെ നിക്ഷേപം മതിയാകും. ട്രാവൽ ബുക്കിംഗ് അഗ്രഗേറ്ററായ മേക്ക്മൈട്രിപ്പിൻ്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം 16 രാത്രിയും 17 പകലുമുള്ള യൂറോപ്പ് യാത്രാ പാക്കേജിന് ഒരാൾക്ക് ഏകദേശം 3.30 ലക്ഷം രൂപയാണ് വില. ചില പാക്കേജുകൾ ഒരാൾക്ക് 2.85 ലക്ഷം രൂപ മുതലും ആരംഭിക്കുന്നു. ഈ രീതിയിൽ വിദേശ യാത്രയുടെ ലക്ഷ്യം കൈവരിക്കുന്നതിന് 10,000 രൂപയുടെ എസ്ഐപി സഹായകമാകും.

പ്രതിമാസം എത്ര രൂപ നിക്ഷേപിക്കാം
സിസ്‌റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (എസ്ഐപി) വഴി മ്യൂച്വൽ ഫണ്ടുകളിൽ പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുകയും ശരാശരി വരുമാനം നേടുകയും ചെയ്‌താൽ പോലും വിദേശ സന്ദർശനമെന്ന സ്വപ്നം പൂർത്തീകരിക്കാൻ കഴിയും. അതിനായി ഹ്രസ്വകാല നിക്ഷേപം നടത്തിയാൽ മതിയാകും. എസ്ഐപി കാൽക്കുലേറ്റർ അനുസരിച്ച് പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുകയും എല്ലാ വർഷവും 12 ശതമാനം വരുമാനം നേടുകയും ചെയ്താൽ മൂന്ന് വർഷത്തിനുള്ളിൽ 4,35,076 രൂപ നിക്ഷേപത്തിലൂടെ സമ്പാദിക്കാം.
ഇക്കാലയളവിലെ മൊത്തം നിക്ഷേപം 3.60 ലക്ഷം രൂപയാകും. 75,076 രൂപയുടെ മൂലധന നേട്ടവും ലഭിക്കും. ഇത് അനുസരിച്ചാണ് 4.35 ലക്ഷം സമ്പാദിക്കാൻ സാധിക്കുന്നത്. അതേ നിക്ഷേപ തുകയിൽ 15 ശതമാനം റിട്ടേൺ ലഭിക്കുകയാണെങ്കിൽ 4,5,6794 രൂപ സമ്പാിക്കാം.96,794 രൂപയാണ് മൂലധന നേട്ടം.
പ്രതിമാസ എസ്ഐപി നിക്ഷേപം 2,000 രൂപ വർധിപ്പിക്കുകയും 10,000 രൂപയ്ക്ക് പകരം 12,000 രൂപ എസ്ഐപി വഴി നിക്ഷേപിക്കുകയും ചെയ്താൽ ശരാശരി റിട്ടേണിൽ 5 ലക്ഷത്തിന് മുതളിൽ സ്വന്തമാക്കാം. പ്രതിവർഷം കണക്കാക്കിയ 12 ശതമാനം വരുമാനത്തിൽ മൊത്തം വരുമാനം 522092 രൂപയാകാം. 4,32,000 രൂപയുടെ നിക്ഷേപവും 90,092 രൂപ മൂലധന നേട്ടവും അടക്കമാണ് ഈ റിട്ടേൺ.
കാലാവധി തിരഞ്ഞെടുക്കാം
ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് നിക്ഷേപ തുകയും കാലാവധിയും തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, അടുത്ത 3-5 വർഷത്തിനുള്ളിൽ ഒരു കാർ വാങ്ങുക, വിദേശയാത്ര നടത്തുക തുടങ്ങിയവ ലക്ഷ്യമിടുന്നുവെങ്കിൽ എസ്ഐപിയുടെ സഹായത്തോടെ ഒരു പ്രൊജക്റ്റ് ഫണ്ട് തയ്യാറാക്കാം.
ഈ നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകൾക്ക് വിധേയമാണെന്ന് മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപകർ അറിഞ്ഞിരിക്കണം. വരുമാനം വിപണിയുടെ ചലനങ്ങളെ ആശ്രയിക്കുകയും വിപണി പ്രകടനവുമായി ചാഞ്ചാട്ടമുണ്ടാകുകയും ചെയ്യും. ഇവിടെ വരുമാനം, ലക്ഷ്യം, റിസ്ക് പ്രൊഫൈൽ എന്നിവ നോക്കിയ ശേഷം നിക്ഷേപിക്കണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications