കരിയറില്‍ മികച്ചൊരു നിലയിലേക്ക് എത്തിയാല്‍ പലരുടെയും ആഗ്രഹങ്ങളിലൊന്നാണ വീട്. സ്വന്തമായൊരു വീടെന്നത് സന്തോഷം നല്‍കുന്ന കാാര്യമാണെങ്കിലും ഏറ്റെടുക്കേണ്ട സാമ്പത്തിക ബാധ്യത വളരെ വലുതാണ്. വീടെന്ന സ്വപ്‌നത്തിലേക്കിറങ്ങുമ്പോള്‍ സ്ഥലം കണ്ടെത്തുന്നത് മുതല്‍ പലതരം പ്രതിസന്ധികള്‍ മറികടക്കേണ്ടതുണ്ട്. നഗര പ്രദേശങ്ങളില്‍ സ്ഥലത്തിന്റെ ദൗര്‍ലഭ്യവും അമിത വിലയും പ്രതിസന്ധിയാകുമ്പോള്‍ ഗ്രാമീണ മേഖലയില്‍ സൗകര്യങ്ങളുള്ള ഇടം കണ്ടെത്തുകയും വേണം. സ്വന്തമായൊരു വീടെന്ന സ്വപ്‌നത്തിലേക്ക് കടക്കുന്നൊരാള്‍ നഷ്ടമില്ലാതെ മുന്നോട്ട് പോകാനായി ശ്രദ്ധിക്കേണ്ടത് 5 കാര്യങ്ങളാണ്. എന്തെല്ലാമെന്ന് നോക്കാം.
ആദ്യ വീടിന് സമഗ്ര പരിഗണന
സ്വന്തമായി വീട് വാങ്ങുക അല്ലെങ്കിൽ നിർമിക്കുക എന്നത് വൈകാരിക നിക്ഷേപത്തോടൊപ്പം സാമ്പത്തികവും കൂടിയാണ്. സ്വന്തമായൊരു വീട് സുരക്ഷിതത്വബോധം നൽകുന്നുണ്ട്. വരുമാനത്തിന്റെ വലിയൊരു ഭാഗം തന്നെ പലരും വീടിലേക്കാണ് നിക്ഷേപിക്കുന്നത്. ഇവിടെ ഒന്നിലധികം വീടുകൾ വാങ്ങാൻ സാധിക്കാത്തതിനാൽ ആദ്യമായി വാങ്ങുന്ന/ നിർമിക്കുന്ന വീടിനെ സംബന്ധിച്ച തീരുമാനങ്ങളിൽ മികച്ച പരിഗണന നൽകണം.

അനുയോജ്യമായ സ്ഥലം
വീട് നിർമാണം ശരിയായ പാതയിലാകണമെങ്കിൽ എവിടെ നിർമിക്കുന്നു എന്നത് പ്രധാനമാണ്. സ്ഥലം വാങ്ങി വീട് നിർമിക്കാനുള്ള തീരുമാനം എടുക്കുമ്പോൾ വാങ്ങുന്ന സ്ഥലം എല്ലാ അർഥത്തിലും അനുയോജ്യമായത് ആകണം. അധികം വികസനമില്ലാത്ത ഗ്രാമീണമേഖലയിൽ കുറഞ്ഞ വിലയിൽ സ്ഥലം ലഭിച്ചെന്ന് വരാം.
ഇത്തരം പ്രദേശത്ത് വീട് വെയ്ക്കുന്നത് ലാഭകരമാണെന്ന് തോന്നുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ചെലവുകൾ വർദ്ധിപ്പിക്കും. അവശ്യ സൗകര്യങ്ങളും പൊതുഗതാഗത സൗകര്യങ്ങളും ഇല്ലാത്ത സ്ഥലം തിരഞ്ഞെടുക്കുന്നതിന് പകരം വളർച്ച സാധ്യതയുള്ള ഇടം തിരഞ്ഞെടുക്കുന്നത് മികച്ച ജീവിത നിലവാരം ഉറപ്പാക്കാൻ സഹായിക്കും.
വീട് വെയ്ക്കാനുള്ള പണം
വീട് വെയ്ക്കാൻ സാധാരണഗതിയിൽ എല്ലാവരും ആശ്രയിക്കുന്നത് ഭവന വായ്പകളെയാണ്. വായ്പ ചെലവിന്റെ 10-20 ശതമാനം ഡൗൺ പേയ്‌മെന്റ് ആവശ്യമാണ്. ബാക്കി തുക ബാങ്കുകൾ വായ്പയായി അനുവദിക്കും. ബഡ്ജറ്റിനൊതുങ്ങുന്ന വീട് മതിയെന്ന് തീരുമാനിക്കുകയാണെങ്കിൽ പ്രീ-അപ്രൂവ്ഡ് ഭവന വായ്പകൾ പരിഗണിക്കാം. ബാങ്ക് പ്രീ അപ്രൂവ്ഡ് വായ്പയിൽ തിരിച്ചടവ് ശേഷി അളക്കുന്നതിനാൽ ഇവ ബജറ്റിന് അനുസരിച്ചുള്ളവയാകും.
മികച്ച രീതിയിലുള്ള പലിശയ്ക്കും ആവശ്യമായ തുക ലഭിക്കുന്നതിനും ഒന്നിലധികം ബാങ്കുകളുമായോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായോ സംസാരിച്ച ശേഷം മാത്രം വായ്പ തിരഞ്ഞെടുക്കുക.
അധിക ചെലവുകൾ
ഭവന വായ്പയ്ക്ക് മുൻപും ശേഷവും വലിയ ചെലവുകൾ വീടിനെ സംബന്ധിച്ച് വരുന്നുണ്ട്. സ്ഥലം വാങ്ങിയവരാണെങ്കിൽ രജിസ്ട്രേഷൻ, വീട് നിർമിച്ച ശേഷമുള്ള അറ്റകുറ്റപണികൾ, ഡൗൺ പെയ്മെന്റ് തുക എന്നിങ്ങനെ മറ്റ് ചെലവുകൾ ധാരളമുണ്ട്. വായ്പ തുകയ്‌ക്കപ്പുറം ഈ ചെലവുകൾക്കായുള്ള ഫണ്ട് തയ്യാറാകണം.
ചിലർ ഡൗൺ പേയ്‌മെന്റുകൾക്കായി വ്യക്തിഗത വായ്പകളെ ഉപോയോഗിക്കും. തിരിച്ചടവ് പരിഗണിക്കുമ്പോൾ ഇത് സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നയിക്കാം. അതിനാൽ വീട് നിർമാണത്തിലേക്ക് ഇറങ്ങും മുൻപ് ആദ്യം ആവശ്യമായ ഫണ്ട് കയ്യിലുണ്ടെന്ന് ഉറപ്പാക്കുക.
ബിൽഡർമാർ
സ്ഥലം വാങ്ങുന്ന സമയത്ത് പ്രോപ്പർട്ടി ഡീലർമാരുമായും വീട് നിർമാണ ഘട്ടത്തിൽ ബിൽഡർമാരുമായും ജാഗ്രതയോടെ ഇടപെടൽ വേണം. ഓരോ ഘട്ടത്തിലും കൃത്യമായ നിരീക്ഷണം നടത്തി നിർമാണം മുന്നോട്ട് കൊണ്ടു പോവുക. വീടിന്റെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികളിൽ ഇളവ് നൽകാതെ നിർമാണം ഉറപ്പാക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമാണ്. വീട് വാങ്ങുന്നവരാണെങ്കിൽ മികച്ച ബിൽഡർമാരെ സമീപിക്കണം.
വർഷങ്ങൾക്ക് മുൻപ് വീട് ബുക്ക് ചെയ്തിട്ടും കൈവശാവകാശം ലഭിക്കാത്ത സംഭവങ്ങൾ നിരവധിയാണ്. വാഗ്ദാനങ്ങൾക്ക് അപ്പുറം കമ്പനിയുടെ മുൻകാല പ്രവർത്തനത്തെ പറ്റി കൃത്യമായി ഗവേഷണം നടത്തുക. ഇത് സാമ്പത്തിക അസ്ഥിരാവസ്ഥ ഒഴിവാക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
