പെട്രോൾ , ഡീസൽ വാഹനങ്ങൾ പരിസ്ഥിതിക്കണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് ഇന്ന് ആളുകൾ ബോധവാൻമാരാണ്. അതുകൊണ്ടു തന്നെ പുതിയ വാഹനം തിരഞ്ഞെടുക്കുമ്പോൾ ഇന്ന് ഇലക്ട്രിക് വാഹനങ്ങൾക്കും ആവശ്യക്കാരേറുന്നു. വാഹനത്തിനാവശ്യമായ ഇന്ധന ചിലവ് ഗണ്യമായി കുറയ്ക്കാം എന്നതും ഇലക്ട്രിക് വാഹനങ്ങളുടെ നേട്ടമാണ്. നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളും നൽകിക്കൊണ്ട്, ഇലക്ട്രിക് കാറുകൾ വാങ്ങാൻ സർക്കാർ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വളരുന്ന പാരിസ്ഥിതിക അവബോധത്തിന്റെയും നവീകരണത്തിന്റെയും ഫലമായി സ്റ്റൈലിഷും സുരക്ഷിതവുമായ ഇലക്ട്രിക് കാറുകളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇലക്ട്രിക്ക് വാഹനം വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തെ വിവിധ ബാങ്കുകളും പ്രത്യേക കാർ ലോണുകൾ നൽകുന്നുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എല്ലാ ഉപഭോക്തൃ ഗ്രൂപ്പുകളിലുമുള്ള ഒരു സാധാരണ കാർ ലോണിന് ബാധകമായ പലിശ നിരക്കിൽ 25 ബിപികളുടെ അധിക ഇളവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നു. 2024 ജനുവരി 31 വരെ സീറോ പ്രോസസ്സിംഗ് ഫീസും ലഭിക്കും.
ഇലക്ട്രിക് കാറുകൾക്ക് 8.75% മുതൽ 9.45% വരെ പലിശ നിരക്കിലാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം നിലവിലെ വാഹന വായ്പാ പദ്ധതിയേക്കാൾ 20 ബേസിസ് പോയിന്റ് വരെ കുറഞ്ഞ പലിശ നിരക്കിൽ ഇലക്ട്രിക് കാറുകൾക്ക് വായ്പ ലഭിക്കുകയും ചെയ്യും. നിർദ്ദിഷ്ട മോഡലുകളുടെ ഓൺ-റോഡ് വിലയുടെ 90% മുതൽ 100% വരെ മാർജിൻ ആയിരിക്കും.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കാർ വായ്പ പലിശ നിരക്ക്. 9.15 ശതമാനം മുതൽ 12.25 ശതമാനം വരെ പലിശ നിരക്ക് വന്നേക്കാം.
പഞ്ചാബ് നാഷണൽ ബാങ്ക്
ഓൺ-റോഡ് വിലയുടെ 10 ശതമാനം അല്ലെങ്കിൽ എക്‌സ്-ഷോറൂം വിലയ്ക്ക് പൂർണമായും ധനസഹായം പഞ്ചാബ് നാഷണൽ ബാങ്ക് ഗ്രീൻ കാർ (ഇവി) ലോൺ വഴി നൽകുന്നു. പുതിയ ഇലക്ട്രിക് വാഹനം വാങ്ങുന്നതിനുള്ള ഓൺ-റോഡ് വിലയുടെ 25% റീഇംബേഴ്‌സ്‌മെന്റും ബാങ്ക് നൽകുന്നുണ്ട്. അതോടൊപ്പം പ്രോസസ്സിംഗ് ചെലവോ ഡോക്യുമെന്റേഷനോ ഇല്ല എന്നതും സഹായകരമാണ്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര
ബാങ്ക് ഓഫ് മഹാരാഷ്ട്ര ഇലക്ട്രിക് ഗ്രീൻ കാർ ലോൺ സംരംഭത്തിന് പ്രോസസ്സിംഗ് അല്ലെങ്കിൽ ഡോക്യുമെന്റേഷൻ ചെലവുകൾ ഈടാക്കുന്നില്ല. നിലവിലെ മഹാ സൂപ്പർ കാർ ലോൺ വഴി റിട്ടേൺ ഓഫ് ഇൻവെന്റ്മെന്റ് (ആർ ഒ എ)യിൽ 0.25 ശതമാനം ഇളവ് നൽകുന്നു. സിബിൽ സ്കോറിന്റെ അടിസ്ഥാനത്തിൽ 8.8% മുതൽ 13% വരെയാണ് മഹാ കാർ ലോണിന്റെ പലിശ നിരക്ക്. പ്രീ-പേയ്‌മെന്റ്, പ്രീ-ക്ലോഷർ, പാർട്ട് പേയ്‌മെന്റ് ചാർജുകൾ എന്നിവ ഒഴിവാക്കപ്പെടും.
കാർ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ
ഒരു EV ലോണിന് അപേക്ഷിക്കുമ്പോൾ, തിരിച്ചറിയൽ, താമസ തെളിവുകൾ പോലുള്ള കെവൈസി രേഖകൾ ആവശ്യമാണ്. അപേക്ഷകന്റെ പ്രൊഫൈലിനെ ആശ്രയിച്ച്, ഇലക്ട്രിക് കാർ ലോണിന് അപേക്ഷിക്കുമ്പോൾ ബാങ്കിംഗ്, പേ അല്ലെങ്കിൽ വരുമാന പേപ്പറുകൾ പോലുള്ള അധിക രേഖകൾ ആവശ്യമായി വന്നേക്കാം.
കാർ വാങ്ങുന്നതിന് മുൻപ് മോഡലും കമ്പനിയും താരതമ്യം ചെയ്ത് ഉറപ്പിക്കണം. കാരണം കാറിന്റെ വില മനസിലാക്കിയാൽ ലോൺ കാലാവധി വരുമാനത്തിനനുസരിച്ച് ക്രമീകരിക്കാൻ സാധിക്കും. സാധാരണയായി ഒരു ഇലക്ട്രിക് വാഹന വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ, കാലാവധി 12 മുതൽ 96 മാസം വരെയാകാം.
ഇലക്ട്രിക് കാറുകളുടെ പ്രയോജനങ്ങൾ
കുറഞ്ഞ പ്രവർത്തനച്ചെലവ്: ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇവി) സാധാരണയായി ഊർജ്ജക്ഷമതയും, കുറഞ്ഞ പ്രവർത്തനച്ചെലവുമുള്ളവയാണ്. വൈദ്യുതിക്ക് പൊതുവെ ഗ്യാസോലിനേക്കാൾ വില കുറവായതിനാൽ, വാഹനത്തിൽ നിന്ന് ഇവി ഉടമകൾക്ക് ഇന്ധനച്ചെലവിൽ ഗണ്യമായ തുക ലാഭിക്കാൻ കഴിയും.
നികുതി ആനുകൂല്യങ്ങളും റിബേറ്റുകളും: ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാരുകൾ ആകർഷകമായ നികുതി ആനുകൂല്യങ്ങളും റിബേറ്റുകളും, ഗ്രാന്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സാമ്പത്തിക നേട്ടങ്ങൾ ഒരു ഇലക്ട്രിക് കാർ വാങ്ങുന്നതിനുള്ള മൊത്തത്തിലുള്ള ചെലവ് ഗണ്യമായി കുറയ്ക്കുകയും അവയെ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നു.
റീസെയിൽ വാല്യൂ : ഇ.വിയുടെ ആവശ്യം വർധിച്ചു കൊണ്ടിരിക്കുന്നതിനാൽ, അവയ്ക്ക് റീസെയിൽ വാല്യുവും കൂടുതലായിരിക്കുമെന്നാണ് കരുതുന്നത്. ഭാവിയിൽ കാർ വിൽക്കാനോ, പുതിയത് വാങ്ങാനോ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ച് പ്രയോജനകരമാണ്.
അറ്റകുറ്റപ്പണിയുടെ ചെലവ്: ഇലക്ട്രിക് വാഹനങ്ങൾക്ക് സാധാരണ കാറുകളേക്കാൾ മൂവിംഗ് പാർട്സ് കുറവാണ്. ഇത് അറ്റകുറ്റപ്പണികളുടെ ചെലവ് കുറയ്ക്കുന്നതിന് കാരണമാകുന്നു. സാധാരണ അറ്റകുറ്റപ്പണികൾക്കും റിപ്പയറിനുമുള്ള ചെലവുകുൾ കുറവാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications