സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്. ജീവിതത്തിലെ സമ്പാദ്യത്തിന്‍റെ നല്ലൊരു പങ്കും ചിലവാകുന്നതും വീട് നിർമ്മാണത്തിന് തന്നെയായിരിക്കും. സ്വന്തം വീടിന്‍റെ സുരക്ഷിതത്വത്തിൽ ലഭിക്കുന്ന സന്തോഷവും സുഖവും മറ്റൊന്നിനും നൽകാൻ സാധിക്കില്ല എന്നതാണ് വസ്തുത. ഭൂരിപക്ഷം ആളുകളും വീട് നിർമ്മിക്കുകയോ വാങ്ങുകയോ ചെയ്യുന്നത് ഭവന വായ്പ വഴിയായിരിക്കും. അതുകൊണ്ടു തന്നെ ഭവന വായ്പ എടുക്കുന്നതിന് മുൻപ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എത്ര രൂപ വായ്പ എടുക്കുന്നു, പലിശ നിരക്ക് എത്രയാണ്, പ്രതിമാസ തിരിച്ചടവ് എത്ര, എന്തൊക്കെ രേഖകൾ ആവശ്യമുണ്ട് തുടങ്ങിയ അനവധി കാര്യങ്ങളുണ്ട്. ഭവന വായ്പയ്ക്ക് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി മനസ്സിലാക്കാം.
1. ആവശ്യമായ രേഖകൾ
ബാങ്കിൽ പോയി ഭവന വായ്പ വേണമെന്ന് ആവശ്യപ്പെട്ട ഉടൻ പണം ലഭിക്കില്ല എന്ന് എല്ലാവർക്കുമറിയാം. നിരവധി രേഖകൾ ബാങ്കിന് നൽകേണ്ടി വരും. വിലാസം തെളിയിക്കുന്ന രേഖ, ശമ്പളമുള്ള ആളുകളാണെങ്കിൽ വരുമാനം തെളിയിക്കുന്ന രേഖകൾ, അതൊടൊപ്പം ജോയിനിംഗ് ലെറ്ററും കഴിഞ്ഞ മൂന്ന് മാസത്തെ സാലറി സ്ലിപ്പുകളും ബാങ്ക് ആവശ്യപ്പെടും. അതോടൊപ്പം ഫോം 26 എഎസും ആവശ്യമാണ്. വിവിധ ബാങ്കുകൾ ആവശ്യപ്പെടുന്ന രേഖകളിൽ വ്യത്യാസം ഉണ്ടായേക്കാം.

2. വായ്പ കാലാവധി
എത്ര വർഷത്തേക്കാണ് വായ്പ എടുക്കുന്നത് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇഎംഐയുടെ (തുല്യമായ പ്രതിമാസ ഇൻസ്‌റ്റാൾമെന്റ്) തുക നിശ്ചയിക്കുന്ന ഒരു പ്രധാന ഘടകമാണ് ലോൺ കാലാവധി. ഉദാഹരണത്തിന്, ലോൺ കാലാവധി 10 ലക്ഷം രൂപയ്ക്ക് 15 വർഷമാകുമ്പോൾ (9 ശതമാനം പലിശ നിരക്കിൽ) ഇഎംഐ ഏകദേശം 10,143 വരും. കാലാവധി 20 വർഷമാകുമ്പോൾ ഇത് 8,997 രൂപയായി കുറയും.
3. തുല്യമായ പ്രതിമാസ ഇൻസ്‌റ്റാൾമെന്റ്
ഇഎംഐ കൃത്യമായി നൽകുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇഎംഐ മുടങ്ങിയാൽ അത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. കുടിശ്ശിക വീണ്ടെടുക്കുന്നതിനായി കടം കൊടുക്കുന്നയാൾക്ക് ആസ്തി കൈവശപ്പെടുത്താം. അതിനാൽ, ഇഎംഐ തുക താങ്ങാനാവുന്ന തലത്തിൽ നിലനിർത്തുന്നത് നല്ലതാണ്. അതുവഴി ലോൺ എളുപ്പത്തിൽ തിരിച്ചടയ്ക്കാനാകും.
4. ലോൺ തുക
എത്ര തുക ആവശ്യമാണെന്ന് കൃത്യമായി കണക്കാക്കുക. ആവശ്യമുള്ള തുക മാത്രം വായ്പയെടുക്കുകയും ചെയ്യുക. ആവശ്യത്തിൽ കൂടുതൽ തുക വായ്പ എടുക്കുന്നത് ഭാവിയിൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിന് കാരണമായേക്കും.
5. വീടും വായ്പയും
രണ്ട് തരത്തിൽ ഭവന വായ്പ ക്രമീകരിക്കാം. ആദ്യം വായ്പ അനുവദിക്കുന്ന ബാങ്കുകളുണ്ട്. അങ്ങനെയെങ്കിൽ ആവശ്യക്കാരന് ആദ്യം വായ്പ നേടാനും ആ ബജറ്റിനുള്ളിൽ ഒരു വീട് വാങ്ങാനും കഴിയും. രണ്ടാമത്തേത് ഇഷ്ടത്തിനനുസരിപ്പുള്ള വീട് കണ്ടെത്തിയ ശേഷം ലോൺ കണ്ടെത്തുക എന്നതാണ്.
ഏതു രീതിയിൽ വായ്പ ക്രമീകരിക്കണമെന്ന് ആവശ്യക്കാരന്റെ ആവശ്യമാണ്. ഏറ്റവും അനുയോജ്യമായ രീതി കണ്ടെത്തുകയും അതിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യുകയും ചെയ്യുക.
6. യോഗ്യത
ഓരോ ബാങ്കും വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ തുടക്കത്തിലേ വിശദമാക്കും. അതുകൊണ്ടു തന്നെ അപേക്ഷയുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ കൃത്യമായി പരിശോധിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. അതുവഴി വായ്പ എളുപ്പം നേടാൻ സാധിക്കുകയും ചെയ്യും.
7. മുൻകൂർ പണമടയ്ക്കൽ
കടം വാങ്ങുന്നയാൾ വായ്പ മുൻകൂട്ടി അടയ്ക്കാൻ ആഗ്രഹിച്ചേക്കാം. എല്ലാ ബാങ്കുകളും അതിനുള്ള അവസരം നൽകുന്നുണ്ട്. എന്നാൽ അതിന് ചില നിബന്ധനകളുണ്ട്. അതുകൊണ്ടു തന്നെ വായ്പ സ്വീകരിക്കുന്നതിന് മുൻപ് ഈ കാര്യങ്ങളും പരിശോധിക്കുന്നന്നത് നല്ലതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
