വിദേശത്തേയ്ക്ക് പറക്കാനാണോ പ്ലാൻ? ഏത് ബാങ്കിന്റെ വായ്പയാണ് കൂടുതൽ ലാഭകരം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരക്കുള്ള തൊഴിൽ ജീവിതത്തിൽ നിന്ന് ഇടയ്ക്ക് ഇടവേളയെടുത്ത് വിദേശ രാജ്യങ്ങൾ സഞ്ചരിക്കുന്നത് ഇന്നത്തെ ചെറുപ്പക്കാരുടെ രീതിയാണ്. ഇത്തരത്തിലുള്ള അവധിദിനങ്ങൾക്കും വിദേശ യാത്രകൾക്കും പണം കണ്ടെത്തുന്നതിനായി ബാങ്കുകൾ വായ്പയും നൽകുന്നുണ്ട്. സ്ഥിര നിക്ഷേപം പോലുള്ള ദീർഘകാല നിക്ഷേപങ്ങളിൽ നിന്ന് പണം എടുക്കുന്നതിന് പകരം ആളുകൾ യാത്രാ വായ്പകളെയാണ് മികച്ചതായി കാണുന്നത്. ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് മുതലായവ ആവശ്യങ്ങൾക്ക് വായ്പാ തുക ഉപയോഗിക്കാം. വായ്പ എടുക്കാൻ ഏറ്റവും ലാഭകരമായ ബാങ്ക് ഏതെന്ന് പരിശോധിക്കാം.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

അവധിക്കാല യാത്രകൾക്കുള്ള ഐസിഐസിഐ ബാങ്ക് വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് പ്രതിവർഷം 11.25 ശതമാനം മുതൽ ആരംഭിക്കുന്നു. ഒരാൾക്ക് 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ലളിതമായ നടപടിക്രമത്തിലൂടെ വായ്പ ലഭിക്കും. കൂടാതെ വളരെ പെട്ടെന്നും വായ്പ ലഭ്യമാകും. അടുത്തുള്ള ബാങ്ക് ബ്രാഞ്ച് സന്ദർശിച്ചും പി‌എൽ 5676766 ലേക്ക് എസ്എംഎസ് അയച്ചും ഐസിഐസിഐ ബാങ്ക് വെബ്‌സൈറ്റ് വഴിയും ഐമൊബൈൽ ആപ്ലിക്കേഷൻ വഴിയും ഒരാൾക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാം.

ഭവന വായ്പ എടുക്കുമ്പോൾ - അറിയണം ഇക്കാര്യങ്ങൾഭവന വായ്പ എടുക്കുമ്പോൾ - അറിയണം ഇക്കാര്യങ്ങൾ

എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് മുൻകൂട്ടി അംഗീകാരം ലഭിച്ച വ്യക്തിഗത വായ്പയ്ക്ക് അർഹതയുണ്ട്. കൂടാതെ 10 സെക്കൻഡിനുള്ളിൽ തന്നെ ഫണ്ട് സ്വീകരിക്കുകയും ചെയ്യാം. എച്ച്ഡിഎഫ്സി ബാങ്ക് ഇതര ഉപഭോക്താക്കൾക്ക് 4 മണിക്കൂറിനുള്ളിൽ ഫണ്ട് ലഭിക്കും. കൂടാതെ ബാങ്ക് 12 മുതൽ 60 മാസത്തെ സൌകര്യപ്രദമായ കാലാവധിയും തിരിച്ചടവ് ഓപ്ഷനുകളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ലക്ഷം രൂപയ്ക്ക് 2,174 രൂപയുടെ മുതൽ ഇഎംഐകളാണ് ആരംഭിക്കുക. ചെക്ക്, ഓൺലൈൻ കൈമാറ്റം, പണം അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കാം.

'പേ വെൻ യു സ്റ്റേ' പുതിയ ഭവന വായ്‌പ സ്‌കീമുമായി എൽഐസി'പേ വെൻ യു സ്റ്റേ' പുതിയ ഭവന വായ്‌പ സ്‌കീമുമായി എൽഐസി

ആക്സിസ് ബാങ്ക്

ആക്സിസ് ബാങ്ക്

21 മുതൽ 60 വയസ്സ് വരെ പ്രായമുള്ള പ്രതിമാസ വരുമാനമുള്ളവർക്ക് അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് ആക്സിസ് ബാങ്കിൽ നിന്ന് വ്യക്തിഗത വായ്പയ്ക്ക് അർഹതയുണ്ട്. ഒരാൾക്ക് 50,000 മുതൽ 15 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 12 മുതൽ 60 മാസം വരെ തിരിച്ചടവ് കാലാവധിയാണുള്ളത്. മൂന്നാം മാസം മുതലാണ് ഇഎംഐ ആരംഭിക്കുന്നത്. പലിശ നിരക്ക് പ്രതിവർഷം 15.75 ശതമാനം മുതലാണ്.

ബിൽഡർ പദ്ധതി വൈകിപ്പിച്ചാലും ആശങ്കപ്പെടേണ്ടതില്ല; ഭവന വായ്‌പക്കാർക്ക് പുതിയ പദ്ധതിയുമായി എസ്‌ബിഐബിൽഡർ പദ്ധതി വൈകിപ്പിച്ചാലും ആശങ്കപ്പെടേണ്ടതില്ല; ഭവന വായ്‌പക്കാർക്ക് പുതിയ പദ്ധതിയുമായി എസ്‌ബിഐ

English summary

വിദേശത്തേയ്ക്ക് പറക്കാനാണോ പ്ലാൻ? ഏത് ബാങ്കിന്റെ വായ്പയാണ് കൂടുതൽ ലാഭകരം?

Banks are lending money for holidays and overseas trips. Read in malayalam.
Story first published: Saturday, January 25, 2020, 14:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X