കോവിഡ് ചികിത്സയ്ക്കായി സാമ്പത്തീക ബുദ്ധിമുട്ടുകള്‍ നേരിടുന്ന വ്യക്തികളെ സഹായിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ എസ്ബിഐ അവതരിപ്പിച്ചിരിക്കുന്ന വായ്പാ പദ്ധതിയാണ് എസ്ബിഐ കവച്.
കോവിഡ് ചികിത്സയ്ക്കായി സാമ്പത്തീക ബുദ്ധിമുട്ടുകള്‍ നേരിടുന്ന വ്യക്തികളെ സഹായിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ എസ്ബിഐ അവതരിപ്പിച്ചിരിക്കുന്ന വായ്പാ പദ്ധതിയാണ് എസ്ബിഐ കവച്. കോവിഡ് ബാധിതരായ അക്കൗണ്ട് ഉടമകള്‍ക്ക് അവരുടേയും കുടുംബാംഗങ്ങളുടെയും കോവിഡ് ചികിത്സാ ചിലവിനായി ഈ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 2021 ഏപ്രില്‍ 1ന് ശേഷം കോവിഡ് ബാധിതരായ വ്യക്തികള്‍ക്ക് മാത്രമേ ഈ വായ്പാ സേവനം ലഭിക്കുകയുള്ളൂ.

മാസവരുമാനക്കാര്ക്കു, പെന്‍ഷന്‍കാര്‍ക്കും അങ്ങനെ എല്ലാ ഗണത്തിലുള്ളവര്ക്കാം എസ്ബിഐ കവച് വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ സാധിക്കും. വായ്പ അനുവദിച്ച് ലഭിക്കുന്നതിനായി അപേക്ഷകന് കോവിഡ് പോസിറ്റീവ് ആയത് തെളിയിക്കുന്ന രേഖകള്‍ ബാങ്ക് ശാഖയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
വായ്പാ അപേക്ഷകന്റെ തിരിച്ചടവ് ശേഷി അനുസരിച്ച് ഏറ്റവും ചുരുങ്ങിയത് 25,000 രൂപ മുതല്‍ പരമാവധി 5 ലക്ഷം രൂപ വരെ കോവിഡ് ചികിത്സാ വായ്പയായി ലഭിക്കും. 5 വര്‍ഷമാണ് വായ്പാ തിരിച്ചടവ് കാലാവധി. ഇതില്‍ മൂന്ന് മാസത്തെ മോറട്ടോറിയം കാലയളവ് കൂടി ഉള്‍പ്പെടും. അപേക്ഷകന്റെ ക്രെഡിറ്റ് സ്കോറും തിരിച്ചടവ് ശേഷിയും വിലയിരുത്തിയാണ് ബാങ്ക് വായ്പ അനുവദിക്കുക. 8.5 ശതമാനമാണ് എസ്ബിഐ കവച് വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക്. ഈടില്ലാത്ത വായ്പയ്ക്ക് ലഭിക്കുന്ന ഏറ്റവും താഴ്്ന്ന പലിശ നിരക്കാണിത്.
നിലവില്‍ 5 വര്‍ഷം വരെയുള്ള എസ്ബിഐയുടെ വ്യക്തിഗത വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ നിരക്ക് 9.6 ശതമാനം മുതല്‍ 13.85 ശതമാനം വരെയാണ്. അതിനൊപ്പം വായ്പാ ഉപയോക്താവ് വായ്പാ തുകയുടെ 1.5 ശതമാനം പ്രൊസസിംഗ് ചാര്‍ജായും നല്‍കണം. കൂടാതെ ചക്ക് സേവന നികുതിയും.
സമീപത്തുള്ള എസ്ബിഐ ബാങ്ക് ശാഖയില്‍ ചെന്ന് കവച് വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിക്കാം. എസ്ബിഐ മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ രീതിയിലും വായ്പ നേടാം. ഈ വായ്പ ലഭിക്കുന്നതിനായി അപേക്ഷകന് ബാങ്കില്‍ ഈടൊന്നും തന്നെ സമര്‍പ്പിക്കേണ്ടതില്ല. ഒപ്പം പ്രൊസസിംഗ് ചാര്‍ജുകളോ, സെക്യൂരിറ്റി ഡെപ്പോസിറ്റോ തുടങ്ങിയ അധിക ചാര്‍ജുകളൊന്നും തന്നെ കവച് വ്യക്തിഗത വായ്പകള്‍ക്കില്ല.
ചെറിയ തുകയായതിനാല്‍ എത്രയും വേഗത്തില്‍ വായ്പ അടച്ചു തീര്‍ത്താല്‍ പലിശ ഇനത്തില്‍ ചിലവാകുന്ന തുക കുറയ്ക്കുവാനും സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
