സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്. അതിന് വേണ്ടി പ്രത്യേക സാമ്പത്തിക പദ്ധതികളടക്കം പലരും തയ്യാറാക്കാറുണ്ട്. അത്തരത്തിലുള്ള നിക്ഷേപ പദ്ധതികൾ ഇല്ലാത്തവർ ബാങ്ക് വായ്പയെയാണ് ആശ്രയിക്കുന്നത്. ഓരോ ബാങ്കുകളും വ്യത്യസ്ത പലിശ നിരക്കാണ് വ്യായ്പയ്ക്ക് ഈടാക്കുന്നത്. വർഷങ്ങളോളം നീണ്ടു നിൽക്കുന്നതാണ് ഭവന വായ്പയുടെ തിരിച്ചടവുകൾ. അത് കൊണ്ടു തന്നെ കൃത്യമായ ആസൂത്രണില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യതയും ഭവന വ്യായ്പ സൃഷ്ടിക്കും. തിരിച്ചടവും പലിശയും കൃത്യമായി തിരിച്ചടക്കുന്നവർക്ക് പക്ഷെ വലിയ ബുദ്ധിമുണ്ടുണ്ടാകില്ല. എന്നാൽ ഉയർന്ന പലിശ നിരക്കാണെങ്കിൽ സാമ്പത്തിക ബാധ്യത വർദ്ധിക്കും. അത് കൊണ്ടു തന്നെ പലിശ നിരക്ക് എങ്ങനെ കുറയ്ക്കാണെന്ന് നോക്കാം
1 . കൃത്യമായ ആസൂത്രണം
ഭവന വായ്പയെടുക്കുന്നതിന് മുൻപ് കൃത്യമായ ആസൂത്രണമുണ്ടാകണം. അതായത് ഏത് ബാങ്കിൽ നിന്നാണ് വായ്പയെടുക്കേണ്ടത്, ഏത് ബാങ്കിലാണ് പലിശ കുറവ് തുങ്ങിയ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കണം. പല ബാങ്കുകളും വിവിധ സമയങ്ങളിൽ ഭവന വായ്പയ്ക്ക് ഓഫറുകളും കിഴിവുകളും നൽകാറുണ്ട്. അടുത്തിടെ, ആക്‌സിസ് ബാങ്ക് റിയൽ എസ്റ്റേറ്റ് ഡെവലപ്പർ മഹീന്ദ്ര ലൈഫ്‌സ്‌പേസുമായി ചേർന്ന് ഗ്രീൻ ഹോമുകളുടെ പലിശയിൽ 0.25% കിഴിവ് വാഗ്ദാനം ചെയ്തിരുന്നു. അതോടൊപ്പം എസ്.ബി.ഐയും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തി കിഴിവുകൾ നൽകുന്ന ബാങ്കുകളിൽ നിന്നും ഭവന വായ്പ എടുത്താൽ പലിശ നിരക്ക് കുറയ്ക്കാം.

2. സ്ത്രീകൾക്കുള്ള പലിശ നിരക്ക്
ഭവന വായ്പയെടുക്കുന്ന സ്ത്രീകൾക്ക് പ്രത്യേക ഇളവുകൾ പല ബാങ്കുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 0.05 ശതമാനം വരെയാണ് പല ബാങ്കുകളും ഇളവുകൾ നൽകുന്നത്. ഈ ഇളവ് പ്രതിമാസമുള്ള തിരിച്ചടവ് തുക കുറയ്ക്കാൻ സഹായിക്കും.
3. ലോൺ ഓവർഡ്രാഫ്റ്റ് സ്കീം
ഭവന വായ്പകളിൽ, അനുവദിച്ചിട്ടുള്ള വായ്പത്തുകയും ഇതുവരെ തിരിച്ചടച്ചിട്ടുള്ള തുകയും തമ്മിലുള്ള വ്യത്യാസം എത്രയോ അതാണു ഓവർഡ്രാഫ്റ്റ് വായ്പയായി അനുവദിക്കുക. 10 ലക്ഷം രൂപയെങ്കിലും ഭവന വായ്പ എടുക്കുന്നവർക്കേ ഈ സ്കീം ലഭ്യമാകൂ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകൾ ഓവർഡ്രാഫ്റ്റ് സൗകര്യമുള്ള ഭവന വായ്പകൾ നൽകുന്നുണ്ട്. അധികമായി കൈയിൽ വരുന്ന പണം കൂടി ഭവന വായ്പയിലേക്ക് തിരിച്ചടച്ചാലും ആവശ്യമുള്ള സന്ദർഭങ്ങളിൽ പിൻവലിച്ച് ഉപയോഗിക്കാൻ പറ്റുന്നു. ഭവനവായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്കാണു ബാധകം.സേവിങ്സ് ബാങ്കിലും കുറവു പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളിലും മിച്ചപണം സൂക്ഷിക്കുന്നതിനു പകരം ഓവർഡ്രാഫ്റ്റ് സൗകര്യമുള്ള ഭവന വായ്പകളിലേക്കു തിരിച്ചടച്ചാൽ ഈ രീതിയിൽ ഗുണപ്പെടും.
4. ലോൺ റീഫിനാൻസിങ്
കുറഞ്ഞ പലിശയുള്ള ഒരു വായ്‌ച പുതിയതായി എടുത്ത് കൂടിയ പലിശയുള്ള പഴയ വായ്‌പ പൂർണമായും തിരിച്ചടക്കുന്ന രീതിയാണ് ലോൺ റീഫിനാൻസിങ്. കുറഞ്ഞ പലിശ നിരക്കിന്‍റെ ആനുകൂല്യം നേടുന്നതിനും, യഥാര്‍ഥ വായ്‌പ തുകയക്ക് ടോപ്പ്- അപ്പ് നേടുന്നതിനും വേണ്ടിയാണ് പലരും റീഫിനാന്‍സിങ് ചെയ്യുന്നത്. പഴയ ലോണിന്‍റെയും പുതിയ വായ്‌പയുടെയും പലിശ നിരക്കുകൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ വായ്‌പ തിരിച്ചടവിന് റീഫിനാൻസിങ് രീതി ഉപയോഗിച്ച് ലക്ഷങ്ങൾ ലാഭമുണ്ടാക്കുകയും ചെയ്യാം.
നിലവിലെ വായ്‌പയുള്ള ബാങ്ക് റീഫിനാൻസിങ് സമ്മതിക്കുന്നില്ലെങ്കിൽ വേറൊരു ബാങ്കിൽ നിന്നെടുക്കുകും ചെയ്യാം. ഫ്ലോട്ടിങ് പലിശനിരക്കുകൾ ഇനിയും വർധിക്കുമെന്ന പ്രതീക്ഷകൾ കണക്കിലെടുത്ത് നിങ്ങൾക്ക് ഫിക്‌സഡ് പലിശ നിരക്കിലേക്ക് മാറാം എന്നതാണ് റീഫിനാൻസിങ് ചെയ്യുന്നതിലെ മറ്റൊരു നേട്ടം. പുതിയ ലോണിന് പ്രൊസസിങ് ഫീസായി അധിക ഫീസ് ഈടാക്കുമെങ്കിലും റീഫിനാൻസിങ് ചെയ്യുന്നത് ദീർഘകാല അടിസ്ഥാനത്തിൽ ലാഭകരമായിരിക്കും.
ക്രെഡിറ്റ് സ്കോർ മികച്ച നിലയിലാണെങ്കിൽ ലോൺ റീഫിനാൻസ് ചെയ്യാം. അല്ലെങ്കിൽ കുറഞ്ഞ നിരക്കിൽ വായ്‌പ ലഭ്യമാകുമ്പോഴോ കൂടുതൽ വർഷങ്ങൾ വായ്‌പ തിരിച്ചടവിന് വേണമെന്ന് തോന്നുമ്പോഴോ കൂടെയുള്ള വായ്‌പ അപേക്ഷകനെ വേണ്ടെന്ന് വയ്‌ക്കണമെന്നുണ്ടെങ്കിലോ പുതിയ ആളെ വായ്‌പയിൽ ചേർക്കണമെന്നുണ്ടെങ്കിലോ റീഫിനാൻസിങ് ചെയ്യുന്നതാണ് നല്ലത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications