ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് വരുന്ന ചെലവ് വളരെ വലുതാണ്. കോവിഡ് തീർത്ത പ്രതിസന്ധി പലരെയും സാമ്പത്തികമായി തളർത്തി. തൊഴിൽ നഷ്ടപ്പെടാനും ശമ്പളം വെട്ടികുറയ്ക്കാനും ഇടയാക്കി. കോവിഡിന്റെ ഭീഷണിയിൽ നിന്ന് കരകയറിയെന്ന് പറയാനാകുന്നില്ലെങ്കിലും കോവിഡ് സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച മുറിവിൽ നിന്ന് ഉണർന്ന് വരികയാണ്. എന്നാൽ കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വേദന ഒരിക്കലും മായാത്തതാണ്. മാതാപിക്കാളെ നഷ്ടപ്പെട്ട കുട്ടികളുടെ ജീവിതാവസ്ഥയാണ് സങ്കടകരം. കോവിഡ് തീർത്ത പ്രതിസന്ധിയിൽ അകപ്പെട്ട കുട്ടികൾക്ക് ആശ്വാസമായ നടപടിയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സർക്കാറിന്റെ എട്ടാം വാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികൾക്കായുള്ള പ്രഖ്യാപനങ്ങൾ നടത്തി. വിദ്യാഭ്യാസ, ആരോഗ്യ. സാമ്പത്തി സഹായങ്ങളാണ് പിഎം കെയർ ഫോർ ചിൽഡ്രസ് വഴി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.
കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 31 സംസ്ഥാനങ്ങളിൽ നിന്നായി 4345 കുട്ടികളാണ് ആനുകൂല്യങ്ങൾക്ക് അർഹരായിട്ടുള്ളത്. കേരളത്തിൽ നിന്ന് 112 കുട്ടികൾക്കാണ് ആനുകൂല്യം ലഭിക്കുക. 2020 മാർച്ച് 11 മുതൽ 2022 ഫെബ്രുവരി 28 വരെ കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കാണ് സഹായധനം പ്രഖ്യാപിച്ചിട്ടുള്ളത്. മാർച്ച് 29 ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികൾക്ക് പാസ്ബുക്കും ആയുഷമാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ് കാർഡും വിതരണം ചെയ്തു.
ആനുകൂല്യങ്ങൾ
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പിഎം കെയര്‍ ഫോർ ചെൽഡ് സ്‌കീമിന്റെ ആനുല്യങ്ങള്‍ ലഭിക്കുക. സ്‌കോളര്‍ഷിപ്പായും ആരോഗ്യ ഇൻഷൂറൻസും പദ്ധതിയിൽ ആനുകൂല്യം ലഭിക്കും. കുട്ടികള്‍ക്ക് 23 വയസ് വരെ ആനുകൂല്യം ലഭിക്കും. 1ാം ക്ലാസ് മുതൽ 12ാം തരം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് വർഷത്തിൽ 20,000 രൂപ സ്കോളർഷിപ്പ് നൽകും. മാസത്തിൽ ദൈന്യംദിന ചെലവുകൾക്കായി 4,000 രൂപ നൽകും. 23 വയസ് എത്തിയാൽ എല്ലാവർക്കും പത്ത് ലക്ഷം രൂപ ലഭിക്കും. പ്രൊഷണല്‍ കോഴ്‌സിന് ചേര്‍ന്ന് പഠിക്കാനാഗ്രഹിക്കുന്നവർക്ക് വിദ്യാഭ്യാസ വായ്പയും പിഎം കെയൽ ഫോർ ചിൽഡ്രൻ ഉറപ്പു നൽകുന്നുണ്ട്. സർക്കാർ സ്കൂളുകളിൽ നിന്ന് സൗജന്യ വിദ്യാഭ്യാസവും സൗജന്യ യൂണിഫേമും ലഭിക്കും. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡ് വഴി കുട്ടികൾക്ക് അഞ്ച് ലക്ഷം വരെ സൗജന്യ ചികിത്സയും ലഭിക്കും.
എന്താണ് പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍
2021 മേയ് 21 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി ആരംഭിച്ചത്. 2020 മാര്‍ച്ച് 11 ന് തുടങ്ങിയ കോവിഡില്‍ മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികളെടെ സഹായിക്കുന്നതിനാണ്ത്തി പദ്ധതി രൂപീകരിച്ചത്. വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും നല്‍കുന്നതിനൊപ്പം 23 വയസ് പൂര്‍ത്തിയാകുന്നതോടെ സാമ്പത്തിക സഹായത്തോടെ സ്വയം പര്യാപ്തമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 2020 മാര്‍ച്ച് 27 ന് ആരംഭിച്ച പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്ത് പിഎം കെയര്‍ ഫണ്ടില്‍ നിന്നാണ് പണം കണ്ടെത്തുന്നത്. വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. സംസ്ഥാന സർക്കാരുകളെയും ജില്ലാ ഭരണകൂടത്തെയും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
