പിഎം കിസാൻ യോജനയുടെ 20ാം ഗഡു: ജൂലൈയിൽ കർഷകർക്ക് 2,000 രൂപ കിട്ടുമോ? അറിയേണ്ടതെല്ലാം
കര്‍ഷകര്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ പദ്ധതികളില്‍ ഒന്നാണ് പിഎം കിസാന്‍ സമ്മാന്‍ നിധി യോജന (PM-KISAN). ഈ പദ്ധതിയിലൂടെ കര്‍ഷകർക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കാനാണ് സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്. അതിനാൽ നാല് മാസത്തിലൊരിക്കല്‍ 2,000 രൂപ വീതം കർഷകർക്ക് ലഭിക്കുന്നു. ഈ ജൂലൈയിൽ ഇനി വരാനുള്ള പിഎം-കിസാൻ പദ്ധതിയുടെ 20-ാം ഗഡുവാണ്. ഇത് എന്നു വരുമെന്ന കാത്തിരിപ്പിലാണ് കർഷകർ.
പിഎം കിസാൻ പദ്ധതിയുടെ 20ാം ഗഡു എന്ന് ലഭിക്കും?
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ജൂലൈ 18 വെള്ളിയാഴ്ച ഓരോ പിഎം കിസാൻ അക്കൗണ്ടുകളിലും 2,000 രൂപ ലഭിക്കുമെന്ന് കരുതുന്നു. ജൂലൈ 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള 9.8 കോടിയിലധികം കർഷകർക്ക് പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 20-ാം ഗഡു നൽകുമെന്നും അഭ്യൂഹങ്ങൾ പരക്കുന്നു. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
വരാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആഴ്ച ബീഹാറിൽ പര്യടനം നടത്തുകയും ഇതിൻ്റെ ഭാഗമായി നടത്തുന്ന പൊതുയോഗത്തിൽ പിഎം കിസാൻ്റെ പ്രഖ്യാപനവും നടത്തുമെന്നുമാണ് പൊതുവേയുള്ള സംസാരം.

പിഎം കിസാൻ സ്കീമിൻ്റെ ആനുകൂല്യം നേടുന്നതിനു മുന്നേ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
1. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
2. നിങ്ങളുടെ ആധാർ സീഡിംഗ് ബാങ്ക് അക്കൗണ്ടിൻ്റെ സ്റ്റാറ്റസ് പരിശോധിക്കുക
3. നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിങ്ങളുടെ DBT ഓപ്ഷൻ സജീവമാക്കുക.
4. നിങ്ങളുടെ ഇ-കെവൈസി പൂരിപ്പിക്കുക
5. പിഎം കിസാൻ പോർട്ടലിലെ 'നിങ്ങളുടെ സ്റ്റാറ്റസ് അറിയുക' എന്ന ഓപ്ഷനു താഴെ നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത സ്റ്റാറ്റസ് പരിശോധിക്കുക.
പിഎം കിസാൻ സ്കീമിൻ്റെ 20-ാം ഗഡുവിൻ്റെ ലിസ്റ്റിൽ നിങ്ങളുടെ പേര് എങ്ങനെ പരിശോധിക്കാം?
- പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://pmkisan.gov.in/ സന്ദർശിക്കുക.
- പേയ്‌മെന്റ് സക്സസ് ടാബിന് വലതുവശത്ത്, "ബെനിഫിഷ്യറി സ്റ്റാറ്റസ്" എന്ന പേരിൽ ഒരു ടാബ് ഉണ്ട്. അതിൽ ക്ലിക്ക് ചെയ്യുക.
- ക്ലിക്ക് ചെയ്ത ശേഷം ഒരു പുതിയ പേജ് തുറന്നു വരുന്നു.
- അതിൽ സംസ്ഥാനം, ജില്ല, ബ്ലോക്ക്, പഞ്ചായത്ത് എന്നിവ തിരഞ്ഞെടുക്കുക.
- അതിനു ശേഷം ഗെറ്റ് റിപ്പോർട്ട് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ തുറന്നു വരുന്ന ലിസ്റ്റിൽ നിങ്ങളുടെ പേര് കാണാൻ കഴിയും.
എസ്ബിഐ VS കെഎസ്എഫ്ഇ: ഒറ്റയടിക്ക് 25 ലക്ഷം കിട്ടും, കുറഞ്ഞ പലിശയിൽ സ്വർണ വായ്പ ആര് തരും?
പിഎം കിസാൻ സ്കീമിൽ ഭൂമിയുടെ വിവരങ്ങൾ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
- https://pmkisan.gov.in എന്ന പിഎം കിസാന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക.
- 'ഫാർമേഴ്‌സ് കോർണർ' എന്ന ഓപ്ഷനു താഴെ ഹോംപേജിലെ 'സ്റ്റേറ്റ് ട്രാൻസ്ഫർ റിക്വസ്റ്റ്' എന്നതിൽ ക്ലിക്ക് ചെയ്യുക.
- 'രജിസ്ട്രേഷൻ നമ്പർ' അല്ലെങ്കിൽ 'ആധാർ നമ്പർ' നൽകുക.
- കാപ്ച കോഡ് നൽകി 'Get OTP' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഒടിപി നൽകുക
- നിങ്ങളുടെ പേരിൽ 'കൃഷിയോഗ്യമായ ഭൂമിയുടെ തെളിവ്' അപ്‌ലോഡ് ചെയ്യുക (ഭൂമി രേഖകൾ, ഖസ്ര/ഖറ്റോണി മുതലായവ)
- വിവരങ്ങൾ പരിശോധിച്ച ശേഷം ഫോം ഓൺലൈനായി സമർപ്പിക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


