എസ്ബിഐ VS കെഎസ്എഫ്ഇ: ഒറ്റയടിക്ക് 25 ലക്ഷം കിട്ടും, കുറഞ്ഞ പലിശയിൽ സ്വർണ വായ്പ ആര് തരും?

സ്വർണ വില കൂടിയും കുറഞ്ഞും മാറി മറിയുന്നു. അതിനാൽ തന്നെ സ്വർണ നിക്ഷേപങ്ങളെ പോലെ സ്വർണ വായ്കൾക്കും ഡിമാൻഡ് ഉയരുന്നുണ്ട്. രാജ്യത്ത് നിരവധി സ്വർണ നിക്ഷേപങ്ങളുണ്ട്. എന്നാൽ മികച്ച നേട്ടം ഏത് വായ്പയിലൂടെ ഉറപ്പാക്കാം? ഇന്ത്യയിലെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വർണ വായ്പകളെ പ്രോത്സാഹിപ്പിക്കുന്നു. അതിനു പുറമേ കെഎസ്എഫ്ഇയും സ്വർണ വായ്പകൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

പൊതുവേ കുറഞ്ഞ പേപ്പർ വർക്കുകളിലൂടെ ഉറപ്പാക്കാവുന്ന ഒരു വായ്പാ മാർ​ഗമാണ് സ്വർണ വായ്പകൾ. നിലവിലെ സാഹചര്യത്തിൽ സ്വർണ വില ഇടക്കിടെ ഉയരുന്നതിനാൽ നല്ല തുകയും ലഭിക്കും. എന്നാൽ സ്വർണ വായ്പകൾക്ക് മികച്ച ഓപ്ഷൻ എവിടെയാണ്? രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ നൽകുന്ന സ്വർണ വായ്പയും, കെഎസ്എഫ്ഇ നൽകുന്ന സ്വർണ വായ്പയും തമ്മിൽ താരതമ്യം ചെയ്യാം. പലിശ നിരക്കിലും ആനുകൂല്യങ്ങൾ നൽകുന്നതിലും ഏതാണ് മികച്ചതെന്ന് തിരഞ്ഞെടുക്കാം.

എസ്ബിഐ സ്വർണ വായ്പ

രാജ്യത്തെ എല്ലാ ബാങ്കുകളും സ്വർണ വായ്പ നൽകുന്നുണ്ട്. എന്നാൽ താരതമ്യേന കുറ‍ഞ്ഞ നിരക്കിൽ വായ്പ നൽകുന്ന ബാങ്കാണ് എസ്ബിഐ. നിങ്ങൾ വായ്പക്കായി നൽകുന്ന സ്വർണത്തിൻ്റെ തൂക്കത്തിനും, പരിശുദ്ധിക്കും, നിലവിലെ വിപണി വിലക്കും അനുസരിച്ച് 20,000 രൂപ മുതൽ 50 ലക്ഷം രൂപ എസ്ബിഐ സ്വർണ വായ്പ നൽകും. ഏറ്റവും പുതിയ നിരക്ക് അനുസരിച്ച് എസ്ബിഐ സ്വർണ വായ്പകൾക്ക് 8.55% മുതൽ 10.25% വരെ പലിശ നിരക്ക് ഈടാക്കുന്നു. പല പ്രമുഖ ബാങ്കുകളും 9 ശതമാനത്തിനു മുകളിലാണ് പലിശ ഈടാക്കുന്നത്.

വായ്പ എടുത്ത ശേഷം നിങ്ങൾക്ക് പ്രതിമാസ ഇഎംഐ (ഡിമാൻഡ് ലോൺ) വഴിയോ അല്ലെങ്കിൽ വായ്പ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മുതലും പലിശയും ഒരുമിച്ച് അടച്ചോ (ബുള്ളറ്റ് തിരിച്ചടവ് ലോൺ) സ്വർണ വായ്പകൾ തിരിച്ചടയ്ക്കാം. വായ്പാ കാലാവധി 3 മാസം മുതൽ 36 മാസം വരെയാണ്.

എസ്ബിഐ VS കെഎസ്എഫ്ഇ: ഒറ്റയടിക്ക് 25 ലക്ഷം കിട്ടും, കുറഞ്ഞ പലിശയിൽ സ്വർണ വായ്പ ആര് തരും?

പക്ഷേ വായ്പ എടുക്കുമ്പോൾ 24 കാരറ്റ് സ്വർണ ബാറുകളുടെയും ബിസ്‌ക്കറ്റുകളുടെയും ഈടിൽ സ്വർണ വായ്പ ലഭിക്കില്ല. വേഗത്തിലുള്ള അംഗീകാരവും കുറഞ്ഞ ഡോക്യുമെന്റേഷനും ഉപയോഗിച്ച് എസ്‌ബി‌ഐ സ്വർണ വായ്പ ലഭിക്കും. എസ്‌ബി‌ഐ സ്വർണ വായ്പയുടെ പ്രോസസ്സിംഗ് ഫീസ് വായ്പ തുകയുടെ 0.25 ശതമാനമാണ്.

കെഎസ്എഫ്ഇ സ്വർണ വായ്പ

കേരള സംസ്ഥാന സർക്കാറിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനമാണിത്. അപ്രതീക്ഷിതമായി പണത്തിന് ആവശ്യം വരുമ്പോൾ ഹ്രസ്വകാല നേട്ടത്തോടെ പണം നൽകാനാണ് കെഎസ്എഫ്ഇ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കെഎസ്എഫ്ഇയുടെ സ്വർണ വായ്പാ കാലാവധി 12 മാസമാണ്. എന്നാൽ അത് 36 മാസം വരെ നീട്ടാനും സാധിക്കും. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കെഎസ്എഫ്ഇ സ്വർണ വായ്പയുടെ പലിശ നിരക്ക് 7.50% മുതൽ 9.50% വരെയാണ്. അതായത് ഈ വായ്പയിലൂടെ ആവശ്യക്കാരന് 20,000 രൂപ മുതൽ 25 ലക്ഷം വരെ ലഭിക്കും.

ഇവിടെ ഒന്നിലധികം സ്വർണ വായ്പാ പദ്ധതികളുണ്ട്. അതായത് സാധാരണ സ്വർണ വായ്പക്കു പുറമേ ജനമിത്രം ​ഗോൾഡ് ലോൺ, പ്രീമിയം ​ഗോൾഡ് ലോൺ, സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ് എന്നീ സ്കീമുകളുമുണ്ട്. ഇവയും ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നു.

ഈ രണ്ട് വായ്പകളിൽ നിന്നും ഉയർന്ന തുക എസ്ബിഐ വാ​ഗ്ദാനം ചെയ്യുന്നു. പക്ഷേ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ കെഎസ്എഫ്ഇ സ്വർണ വായ്പ നൽകുന്നുണ്ട്. നിങ്ങളുടെ യോ​ഗ്യതയും സാമ്പത്തിക ആവശ്യവും അനുസരിച്ച് സ്വർണ വായ്പ തിരഞ്ഞെടുക്കാം.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X