കർഷകർക്ക് എല്ലാ വർഷവും സാമ്പത്തിക ആശ്വാസം നൽകുന്ന ഒരു വലിയ പദ്ധതിയെന്ന നിലയിൽ പിഎം കിസാൻ ഏറെ ജനപ്രിയമാണ്. രാജ്യത്തുടനീളമുള്ള യോഗ്യരായ കർഷകർക്കെല്ലാം ഈ പദ്ധതിയിൽ നിന്നും നേട്ടം ലഭിക്കാറുണ്ട്. പലപ്പോഴും തുക വിതരണം ചെയ്യുന്നതിൽ ചില കാലതാമസം നേരിടാറുണ്ട്. വർഷത്തിൽ മൂന്ന് ഗഡുക്കളായിട്ടാണ് പിഎം കിസാൻ ഫണ്ട് നൽകുന്നത്. ഇനി വരാനിരിക്കുന്നത് 21ാം ഗഡുവാണ്. ഇത് എന്ന് വരുമെന്ന് അറിയണ്ടേ?
പിഎം കിസാൻ 21-ാം ഗഡു തീയതി
പ്രതിവർഷം 6,000 രൂപയാണ് പിഎം കിസാൻ വഴി നൽകുന്നത്. അതായത് ഓരോ ഗഡുവിലും 2,000 രൂപ വീതം ലഭിക്കുന്നു എന്നർത്ഥം. ആഗസ്റ്റ് 2നായിരുന്നു 20ാം ഗഡു വിതരണം ചെയ്തത്. കണക്ക് പ്രകാരം 20ാം ഗഡു ജൂണിൽ ലഭിക്കേണ്ടതായിരുന്നു. എന്നാൽ പല കാരണങ്ങളാൽ കാലതാമസമുണ്ടായി. 20ാം ഗഡു ജൂണിൽ ലഭിച്ചിരുന്നെങ്കിൽ 21ാം ഗഡു ഒക്ടോബറിൽ ദീപാവലിക്ക് ലഭിക്കുമായിരുന്നു.
നവംബർ ആദ്യ വാരത്തിൽ തുക വിതരണം ചെയ്യുന്നമെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും ഇനിയും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നവംബറിൽ 2,000 രൂപ വരുമെന്ന പ്രതീക്ഷയിലാണ് അപേക്ഷകർ. 21-ാം ഗഡുവിനായി കാത്തിരിക്കുന്നവർ https://pmkisan.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ട്രാക്ക് ചെയ്യുക. ഫണ്ടുകൾ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

പിഎം കിസാൻ ഗുണഭോക്താക്കളുടെ പട്ടിക
എല്ലാ കർഷകർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കില്ല. ചില മാനദണ്ഡങ്ങൾ അനുസരിച്ച് ഈ പദ്ധതിയിൽ ഉൾപ്പെടാത്ത ആളുകളും നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ പിഎം കിസാൻ പദ്ധതിയിൽ നിന്നും ഒഴിവാക്കാൻ സാധ്യതയുള്ള മാനദണ്ഡങ്ങൾ അറിയാം;
- 2019 ഫെബ്രുവരി 1 ന് ശേഷം ഭൂമിയുടെ ഉടമസ്ഥാവകാശം നേടിയ കർഷകർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
- ഭർത്താവും ഭാര്യയും, മുതിർന്ന പൗരനും പ്രായപൂർത്തിയാകാത്ത കുട്ടിയും ഉൾപ്പെടെ ഒന്നിലധികം കുടുംബാംഗങ്ങൾ ഈ ആനുകൂല്യങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നേട്ടം ലഭിക്കില്ല.
250 രൂപ മുടക്കൂ, കോടീശ്വരനാകൂ! ഇതാണ് എസ്ഐപിയുടെ ശക്തി; നിക്ഷേപത്തിലെ 'മാന്ത്രിക സൂത്രവാക്യം' അറിയുക
ഈ കാര്യങ്ങളെല്ലാം കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ യോഗ്യരാണെങ്കിൽ മാത്രം പിഎം കിസാൻ പദ്ധതിക്കായി അപേക്ഷിക്കുക. ഓരോ ഗഡു വിതരണത്തിനും മുമ്പായി, സർക്കാർ പിഎം കിസാൻ ഗുണഭോക്തൃ പട്ടിക അപ്ഡേറ്റ് ചെയ്യുന്നു. പിഎം കിസാൻ വെബ്സൈറ്റ് സന്ദർശിച്ച് അവരുടെ സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, ഗ്രാമം എന്നിവ തിരഞ്ഞെടുക്കുന്നതിലൂടെ കർഷകർക്ക് അവരുടെ പേരുകൾ ലിസ്റ്റിലുണ്ടോയെന്ന് പരിശോധിക്കാൻ കഴിയും.
ഫണ്ട് ലഭിക്കുന്ന എല്ലാ കർഷകരുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പിഎം കിസാൻ ധനസഹായം തടസ്സങ്ങളില്ലാതെ ലഭിക്കണമെങ്കിൽ ഇ-കെവൈസി, ആധാർ സീഡിംഗ് പോലുള്ള പ്രധാന കാര്യങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കുവാൻ ശ്രദ്ധിക്കണം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications