രാജ്യത്തെ കർഷകർ കാത്തിരുന്ന പിഎം കിസാൻ്റെ 21ാം ഗഡു ഇന്നലെ വിതരണം ചെയ്തു. വിതരണ തിയ്യതിയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വാദങ്ങൾ ഉയർന്നെങ്കിലും ഒടുവിൽ പ്രധാനമന്ത്രി കോയമ്പത്തൂരിൽ വെച്ച് പണം വിതരണം ചെയ്തു. 6,000 രൂപ വാർഷികമായി ലഭിക്കുന്ന ഈ പദ്ധതി ഓരോ 4 മാസത്തിലൊരിക്കൽ 2,000 രൂപയുടെ ഗഡുക്കളായിട്ടാണ് കർഷകർക്ക് നൽകുന്നത്. ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) വഴി നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ലഭിക്കും.
നവംബർ 19നാണ് പണം ലഭിക്കുന്നത് പ്രഖ്യാപിച്ചെങ്കിലും പല കർഷകർക്കും തങ്ങളുടെ അക്കൗണ്ടിൽ പണം എത്തിയോ എന്ന ആശങ്ക ഉയരുന്നുണ്ട്. പലർക്കും എങ്ങനെ ഇത് പരിശോധിക്കണമെന്ന് പോലും അറിവില്ല. നിങ്ങളുടെ അക്കൗണ്ടിൽ പിഎം കിസാൻ്റെ ഗഡു എത്തിയോ എന്ന് പരിശോധിക്കാം;
പിഎം കിസാൻ യോജനയുടെ സ്റ്റാറ്റസ് പരിശോധിക്കുന്നത് എങ്ങനെ?
ഒന്നിലധികം മാർഗങ്ങളിലൂടെ പണം എത്തിയോ എന്ന് പരിശോധിക്കാം. ഓരോന്നും വിശദമായി അറിയാം;
1. പിഎം-കിസാൻ വെബ്‌സൈറ്റിൽ
- ആദ്യം ഔദ്യോഗിക വെബ്സൈറ്റ് pmkisan.gov.in സന്ദർശിക്കുക.
- ഹോംപേജിൽ 'നിങ്ങളുടെ സ്റ്റാറ്റസ് അറിയുക' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ആധാർ നമ്പർ, പിഎം-കിസാൻ ഐഡി അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക.
- കാപ്ച നൽകി 'സ്റ്റാറ്റസ് നേടുക' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- ഇത്രയും ചെയ്താൽ 21-ാം ഗഡു ലഭിച്ച വിവരവും, ട്രാൻസ്ഫർ ചെയ്ത തീയതി തുടങ്ങിയ വിവരങ്ങളും അറിയാൻ സാധിക്കും.
2. പിഎം-കിസാൻ മൊബൈൽ ആപ്പ് വഴി
- ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പിഎം-കിസാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
- ആപ്പ് തുറന്ന് "ഗുണഭോക്തൃ നില" തിരഞ്ഞെടുക്കുക.
- നിങ്ങളുടെ ആധാർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക.
- ഇവിടെ നിങ്ങൾക്ക് ഇതുവരെ ലഭിച്ച എല്ലാ തവണകളുടെയും വിവരങ്ങൾ ആപ്പിലൂടെ കാണാൻ സാധിക്കും.

3. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ SMS വഴി
- പിഎം-കിസാനുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടായിരിക്കും 2,000 രൂപ എത്തുന്നത്.
- ഈ പണം ലഭിച്ചു കഴിഞ്ഞാൽ മൊബൈൽ നമ്പറിലേക്ക് ഒരു എസ്എംഎസും വരും.
- എസ്എംഎസ് ലഭിച്ചില്ലെങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ബാങ്കിൽ നേരിട്ടെത്തി നിങ്ങളുടെ പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യുക.
- അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് / മൈക്രോ എടിഎം തുടങ്ങിയ സേവനങ്ങളിലൂടെ ബാലൻസ് പരിശോധിക്കാം.
4. പ്രാദേശിക കൃഷി ഓഫീസുമായോ സിഎസ്‌സിയുമായോ ബന്ധപ്പെടുക
- നിങ്ങളുടെ ഗഡു 'പെൻഡിംഗ്', 'ഹോൾഡ്' അല്ലെങ്കിൽ 'നിരസിച്ചു' എന്ന് കാണിക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ പ്രാദേശിക കൃഷി വകുപ്പ് ഓഫീസ്, പൊതു സേവന കേന്ദ്രം (CSC) എന്നിവ സന്ദർശിക്കുക.
- തെറ്റുകൾ കണ്ടെത്താൻ ഈ രണ്ട് ഓഫീസുകൾ നിങ്ങളെ സഹായിക്കും.
- സാധാരണയായി ആധാറിലെ പൊരുത്തക്കേട്, ബാങ്ക് അക്കൗണ്ട് സീഡിംഗ്, അല്ലെങ്കിൽ അപൂർണ്ണമായ ഇ-കെവൈസി എന്നിവയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവുന്നത്.
5. നിങ്ങളുടെ ഇ-കെവൈസി പൂർത്തിയാക്കിയോ?
ആധാർ ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ ഗഡു ലഭിക്കില്ല. ഔദ്യോഗിക വെബ്സൈറ്റായ pmkisan.gov.in-ൽ ഓൺലൈനായും, പൊതു സേവന കേന്ദ്രങ്ങളിൽ ബയോമെട്രിക് ഇ-കെവൈസിയും പൂർത്തിയാക്കേണ്ട അത്യാവശ്യമാണ്.
4,000 രൂപ കിട്ടിയോ?
കൃഷിയോഗ്യമായ ഭൂമി കൈവശം വച്ചിരിക്കുന്ന എല്ലാ ഭൂവുടമകൾക്കും പ്രധാനമന്ത്രി കിസാൻ യോജനയുടെ ആനുകൂല്യം ലഭിക്കും. ഇത് ഓരോ വർഷവും 6,000 രൂപയാണ്. അതായത് ഓരോ തവണയും 2,000 രൂപ വീതമാണ് ലഭിക്കുന്നത്. പക്ഷേ ഇത്തവണ പലർക്കും 4,000 രൂപ ലഭിച്ചിട്ടുണ്ട്. 20ാം ഗഡു ലഭിക്കാത്തവർക്ക് 20, 21 ഗഡുക്കൾ ഒരുമിച്ച് ലഭിച്ചതു കൊണ്ടാണ് 4,000 രൂപ ഒറ്റയടിക്ക് ലഭിച്ചത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
