അടവ് തുച്ഛം, ​പെൻഷൻ മെച്ചം; മാസം 55 രൂപ ചെലവിൽ 36,000 രൂപ വാർഷിക പെൻഷൻ നേടാം; കേന്ദ്രസർക്കാർ പദ്ധതിയിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

60 വയസ് കഴിയുന്ന സമയത്ത് പലരും ജോലിയിൽ നിന്ന് പിന്മാറുന്ന കാലമാണ്. ശാരീരിക അവശതകൾ കാരണം തൊഴിലെടുക്കാൻ സാധിക്കാത്തവരാകും ഭൂരിഭാ​ഗവും. ഈ കാലത്ത് പ്രായമായവരെ സഹായിക്കാനാണ് സാമൂഹിക ക്ഷേമ പെൻഷനുകൾ അവതരിപ്പിച്ചിട്ടുള്ളത്.

 

സംസ്ഥാന സർക്കാർ ക്ഷേപെൻഷനുകൾ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതുപോലെ നിരവധി ക്ഷേമപെൻഷനുകൾ കേന്ദ്രസർക്കാറും നൽകുന്നുണ്ട്. ഇവ പലതും പങ്കാളിത്ത രീതിയിലുള്ളതാണ്. ഇത്തരത്തിൽ 55 രൂപ അടച്ചാൽ വർഷത്തിൽ 36,000 രൂപ നേടാൻ സാധിക്കുന്ന പെൻഷൻ പദ്ധതിയെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.

പ്രധാനമന്ത്രി കിസാൻ മൻധൻ യോജന

പ്രധാനമന്ത്രി കിസാൻ മൻധൻ യോജന

കർഷകർക്കുള്ള സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ മൻധൻ യോജന. 2019-20 ബജറ്റിലാണ് ഈ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി കിസാൻ മൻധൻ യോജന പ്രകാരം അർഹരായ കർഷകർക്ക് 60 വയസ് പൂർത്തിയായാൽ പ്രതിമാസം 3,000 രൂപ പെൻഷൻ ലഭിക്കും.

പങ്കാളിത്ത പെൻഷൻ പദ്ധതിയാണിത്. ചേരുന്നയാളുടെ പ്രായത്തിന് അനുസരിച്ച് മാസം അടയ്ക്കേണ്ട തുക തീരുമാനിക്കും. ഇതിന് അനുസൃതമായ തുക കേന്ദ്രസർക്കാറും അടയ്ക്കും. കൃഷി മന്ത്രാലയം, കര്‍ഷക ക്ഷേമ വകുപ്പ്, എല്‍ഐസി എന്നിവയാണ് പ്രധാനമന്ത്രി കിസാന്‍ മന്‍ധന്‍ യോജന നടപ്പിലാക്കുന്നത്.

Also Read: സേവിം​ഗ്സ് അക്കൗണ്ടിൽ നിന്ന് പണം മാറ്റാം; ഹ്രസ്വകാലത്തേക്ക് ഉയർന്ന പലിശ തരുന്ന 4 നിക്ഷേപങ്ങൾ അറിയാംAlso Read: സേവിം​ഗ്സ് അക്കൗണ്ടിൽ നിന്ന് പണം മാറ്റാം; ഹ്രസ്വകാലത്തേക്ക് ഉയർന്ന പലിശ തരുന്ന 4 നിക്ഷേപങ്ങൾ അറിയാം

യോ​ഗ്യത

യോ​ഗ്യത

2 ഹെക്ടര്‍ വരെ കൃഷി ഭൂമിയുള്ള ചെറുകിട ഇടത്തരം കര്‍ഷകര്‍ക്കാണ് പ്രധാനമന്ത്രി കിസാന്‍ മന്‍ധന്‍ യോജനയിൽ പെൻഷൻ ലഭിക്കുക. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ​ഗുണഭോക്താക്കൾക്ക് ഈ പെൻഷന് അപേക്ഷിക്കാം. 18 മുതൽ 40 വയസ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായ പരിധി. പൊതു സേവന കേന്ദ്രങ്ങൾ വഴിയാണ് പദ്ധതിയിൽ രജിസ്റ്റര്‍ സാധിക്കുക.

ഇതിനായി സേവിം​ഗ്സ് ബാങ്ക് അക്കൗണ്ട്, കാർഡ് എന്നിവ ആവശ്യമാണ്. ആദ്യ മാസത്തവണ പണമായി സമര്‍പ്പിക്കണം. പ്രായം കണക്കാക്കി മാസത്തിൽ അടയ്ക്കേണ്ടി തുക വെബ്സൈറ്റിൽ കണക്കാക്കും. രജിസ്‌ട്രേഷന്‍ പൂർത്തിയായാൽ മാസത്തിൽ അക്കൗണ്ടിൽ നിന്ന് പണം ഓട്ടോ ഡെബിറ്റായി അടവ് നടക്കും.

Also Read: എപ്പോൾ, എത്ര രൂപയ്ക്ക് ചിട്ടി വിളിക്കാം; ലേലത്തിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾAlso Read: എപ്പോൾ, എത്ര രൂപയ്ക്ക് ചിട്ടി വിളിക്കാം; ലേലത്തിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അയോ​ഗ്യത

അയോ​ഗ്യത

നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്), എംപ്ലോയീസ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സ്‌കീം തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് കീഴില്‍ വരുന്നവർക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി ശ്രാം യോജി മൻധൻ യോജനയിലോ ലഘു വ്യാപാരി മന്‍ധന്‍ യോജനയിലോ ചേർന്നവരും ഈ പെൻഷന് യോ​ഗ്യരല്ല. ആദായ നികുതി അടയ്ക്കുന്നവർക്കും പെൻഷൻ ലഭിക്കില്ല.

Also Read: നിക്ഷേപിക്കാൻ 5 ലക്ഷമുണ്ടോ? 5 വർഷത്തേക്ക് കുശാൽ; 9,250 രൂപ വീതം പലിശ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയിതാAlso Read: നിക്ഷേപിക്കാൻ 5 ലക്ഷമുണ്ടോ? 5 വർഷത്തേക്ക് കുശാൽ; 9,250 രൂപ വീതം പലിശ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയിതാ

മാസ അടവ് കണക്കാക്കാം

മാസ അടവ് കണക്കാക്കാം

പ്രായത്തിന് അനുസരിച്ചാണ് പ്രധാനമന്ത്രി കിസാന്‍ മന്‍ധന്‍ യോജനയിൽ മാസ അടവ് തീരുമാനിക്കുക. 55 രൂപ മുതല്‍ 200 രൂപ വരെയായിരിക്കുമിത്. 18ാം വയസില്‍ പദ്ധതിയിൽ ചേരുന്നൊരാള്‍ക്കാണ് മാസത്തില്‍ 55 രൂപയാണ് അടയ്ക്കേണ്ടത്. 20ാം വയസിൽ ചേരുന്നൊരാൾക്ക് 61 രൂപയാണ് മാസ അടവ് വരിക. 25ാം വയസിൽ പദ്ധതിയിൽ ചേരുമ്പോൾ 80 രൂപയും 30ാം വയസിൽ പദ്ധതിയിൽ ചേരുമ്പോൾ 110 രൂപയും മാസ അടവ് നൽകണം.

35 വയസുകാരന് 150 രൂപയാണ് നൽകേണ്ടത്. 40 വയസുകാരൻ പദ്ധതിയിൽ ചേരുമ്പോൾ ഏറ്റവും ഉയർന്ന വിഹിതമായ 200 രൂപ അടയ്ക്കണം. പിഎം കിസാന്‍ സമ്മാന്‍ നിധിയിലുള്ള അംഗങ്ങള്‍ക്ക് അടയ്‌ക്കേണ്ട തുക കിസാന്‍ സമ്മാന്‍ നിധി ഗഡുക്കളില്‍ നിന്ന് കുറയ്ക്കാന്‍ സൗകര്യമുണ്ട്.

പെൻഷൻ

60 വയസ് പൂർത്തിയാകുന്നത് വരെ മാസത്തിൽ വിഹതം അടയ്ക്കണം. 60 വയസിന് ശേഷം ​ഗുണഭോക്താക്കൾക്ക് മാസത്തിൽ 3,000 രൂപ പെൻഷനായി കിട്ടും. നിക്ഷേപകന്റെ മരണം വരെ പെൻഷൻ വാങ്ങാം. മരണ ശേഷം പങ്കാളിക്ക് 50 ശതമാനം പെൻഷൻ ലഭിക്കും. വിഹിതം അടയ്ക്കുന്ന കാലയളവിൽ നിക്ഷേപകൻ മരണപ്പെട്ടാൽ പങ്കാളിക്ക് വിഹിതം അടച്ച് പദ്ധതിയിൽ തുടരാം. അല്ലാത്ത പക്ഷം പിൻവാങ്ങുമ്പോൾ അടച്ച തുക പലിശ ചേർത്ത് ലഭിക്കും. 

Read more about: pension
English summary

PM Kisan Maandhan Yojana; Pay Monthly Contribution Of 55 Rs And Get Yearly 36,000 Rs As Pension

PM Kisan Maandhan Yojana; Pay Monthly Contribution Of 55 Rs And Get Yearly 36,000 Rs As Pension
Story first published: Sunday, July 31, 2022, 18:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X