ജീവിതത്തിൽ വരുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റി മുന്നോട്ട് പോകാൻ പണം ആവശ്യമാണ്. ശമ്പളം, പെൻഷൻ തുടങ്ങിയ മാസ വരുമാനമുള്ളവരാണെങ്കിലും ചെലവ് ഉയർന്നു നിൽക്കുമ്പോൾ അധിക വരുമാനം കണ്ടെത്തേണ്ടതുണ്ട്. സ്ഥിരമായ വരുമാനം ലഭിക്കുന്ന പദ്ധതികളാണെങ്കിൽ പലിശ അടിസ്ഥാനമാക്കിയാണ് വരുമാനം നൽകുന്നത്.
ഇവയിൽ നല്ലൊരു തുക നിക്ഷേപിച്ചാൽ മാത്രമെ പലിശ കണക്കാക്കി ആവശ്യമായ തുക മാസത്തിൽ ലഭിക്കുകയുള്ളൂ. ഇതിന് പകരം ചുരുങ്ങിയ ചെലവിൽ മാസ വരുമാനം കണ്ടെത്താൻ സാധിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.
പ്രധാനമന്ത്രി കിസാന്‍ മാന്‍ധന്‍ യോജന
മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാനുള്ള സാമൂഹിക സുരക്ഷാ പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി കിസാന്‍ മാന്‍ധന്‍ യോജന. കേന്ദ്ര കൃഷി മന്ത്രാലയം, എല്‍ഐസി എന്നിവയുമായി സഹകരിച്ചാണ് പ്രധാനമന്ത്രി കിസാന്‍ മാന്‍ധന്‍ യോജന നടപ്പിലാക്കുന്നത് ചെറുകിട ഇടത്തരം കര്‍ഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
2 ഹെക്ടര്‍ വരെ കൃഷി ഭൂമിയുള്ള 18 നും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കും. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താക്കൾക്ക് പദ്ധതിയിൽ ചേരാൻ സാധിക്കും.
പദ്ധതിയില്‍ ചേര്‍ന്നൊരാള്‍ 60 വയസെത്തുമ്പോള്‍ 3,000 രൂപ വരെ മാസത്തില്‍ ലഭിക്കും. പെന്‍ഷന്‍ ലഭിക്കുന്നതിനായി 55 രൂപ മുതല്‍ 200 രൂപ വരെയുള്ള മാസ തവണ ഗുണഭോക്താവ് അടയ്‌ക്കേണ്ടതുണ്ട്. ഇതേ തുക കേന്ദ്രസർക്കാറും ഗുണഭോക്താവിനായി പെൻഷൻ അക്കൗണ്ടിലേക്ക് മാറ്റും. പ്രായത്തിന് അനുസരിച്ചാണ് മാസത്തവണ വരുന്നത്. ഗുണഭോക്താവ് മരണപ്പെട്ടാല്‍ പങ്കാളിക്ക് 50 ശതമാനം പെന്‍ഷന്‍ ലഭിക്കും.
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം
പദ്ധിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൊതുസേവന കേന്ദ്രങ്ങള്‍ വഴി പിഎം മാന്‍ധന്‍ യോജനയില്‍ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡ്, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, ഐഎഫ്എഫ്ഇ കോഡ് എന്നിവ രജിസ്‌ട്രേഷന് ആവശ്യമാണ്.
ആദ്യ മാസ അടവ് പണമായി നല്‍കണം. ആധാര്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, പങ്കാളിയുടെ വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ മാസതവണ എത്രയാണെന്ന് നിശ്ചയിക്കപ്പെടും. ഈ തുക പണമായി അടയ്ക്കണം. ഇതോടെ കിസാന്‍ പെന്‍ഷന്‍ അക്കൗണ്ട് നമ്പര്‍ ലഭിക്കും.
അയോഗ്യതയുള്ളവര്‍
ചില പദ്ധതികളിൽ ചേർന്നവരാണെങ്കിൽ പ്രധാനമന്ത്രി കിസാന്‍ മാന്‍ധന്‍ യോജനയിൽ ചേരാൻ സാധിക്കില്ല. നാഷണല്‍ പെന്‍ഷന്‍ സ്‌കീം, എംപ്ലോയീസ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സ്‌കീം, എപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ സ്‌കീം എന്നീ പദ്ധതികളില്‍ അംഗങ്ങളായവര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ മാന്‍ധന്‍ യോജനയില്‍ ചേരാന്‍ സാധിക്കില്ല.
പ്രധാനമന്ത്രി ശ്രാം യോജി മൻധൻ യോജനയിലോ ലഘു വ്യാപാരി മന്‍ധന്‍ യോജനയിലോ ചേർന്നവർക്കും ഈ പദ്ധതിയിൽ ചേരാൻ സാധിക്കില്ല. ആദായ നികുതി അടക്കുന്നവർ പദ്ധതിയിൽ ചേരാൻ അർഹരല്ല.
കാൽക്കുലേറ്റർ
18ാം വയസില്‍ പ്രധാനമന്ത്രി കിസാന്‍ മാന്‍ധന്‍ യോജനയിൽ ചേരുന്നൊരാള്‍ക്കാണ് മാസത്തിൽ ഏറ്റവും കുറവ് തുക അടയ്ക്കേണ്ടത്. മാസത്തില്‍ 55 രൂപയാണ് 18ാം വയസിൽ ചേരുന്നൊരാൾ അടയ്ക്കേണ്ടത്. 30 വയസ് പൂർത്തിയാകുമ്പോൾ പദ്ധതിയിൽ ചേരുമ്പോൾ മാസ അടവ് 110 രൂപയായി ഉയരും. 40 വയസുകാരനാണ് ഏറ്റവും ഉയർന്ന പ്രീമിയമായ 200 രൂപ അടയ്ക്കേണ്ടത്. 60 വയസ് പൂർത്തിയാകുമ്പോൾ ഇവർക്ക് മാസം 3,000 രൂപ ലഭിക്കും.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications