ഇന്ത്യയിലെ ചെറുകിട കർഷകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ഒരു സർക്കാർ പദ്ധതിയാണ് പിഎം-കിസാൻ. ഇത് 2019ൽ തുടക്കമിട്ട പദ്ധതിയാണ്. യോഗ്യരായ ഗുണഭോക്താക്കൾക്ക് ഓരോ വർഷവും 6,000 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. എന്നാൽ ഈ തുക ഒറ്റയടിക്ക് ലഭിക്കുന്നില്ല. മൂന്ന് ഗഡുക്കളായിട്ടാണ് ഈ തുക ഓരോ വർഷവും എത്തുന്നത്. അതായത് ഓരോ 4 മാസം എത്തുമ്പോഴും 2,000 രൂപ വീതം അപേക്ഷകൻ്റെ അക്കൗണ്ടിലെത്തുന്നു.
ഇന്ത്യയിലെ പല സർക്കാർ പദ്ധതികളും മറ്റു രാജ്യങ്ങൾക്ക് അത്ഭുതകരമാം വിധമാണ്. പിഎം കിസാനും അത്തരത്തിൽ തന്നെ. കാർഷിക മേഖലയുടെ ഉന്നമനത്തിനും കർഷകർക്കുള്ള പ്രോത്സാഹനം എന്ന നിലയിലുമാണ് ഈ പദ്ധതി വികസിപ്പിച്ചത്. ഇതിനു മുന്നേ 20ാം ഗഡുവായിരുന്നു ലഭിച്ചത്. ആഗസ്റ്റിൽ ഈ തുക ലഭിച്ചതിനാൽ ഡിസംബറിലോ ജനുവരിയിലോ ആയിരിക്കും 21ാം ഗഡു ലഭിക്കുന്നത്.
പിഎം-കിസാൻ പദ്ധതിയുടെ നേട്ടങ്ങൾ
- കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിന് യോഗ്യരായ കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. അതിനാൽ ഓരോ വർഷവും 6,000 രൂപ ലഭിക്കുന്നു.
- നേരിട്ട് ബാങ്ക് വഴിയാണ് നിങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത്. ഇത് പദ്ധതിയുടെ സുതാര്യതയെ വ്യക്തമാക്കുന്നു.
- സ്ഥാപനപരമായ ഭൂവുടമകളും, ചില സർക്കാർ ജീവനക്കാരും ഒഴികെ, എല്ലാ ഭൂവുടമകളായ കർഷക കുടുംബങ്ങൾക്കും ഈ സ്കീമിൻ്റെ നേട്ടം ഉറപ്പാക്കാം.
- ഔദ്യോഗിക പോർട്ടൽ വഴി നിങ്ങൾക്ക് എളുപ്പത്തിൽ ഗുണഭോക്തൃ നില പരിശോധിക്കാൻ സാധിക്കും.

ഇ-കെവൈസി പ്രക്രിയ
പിഎം-കിസാൻ പദ്ധതിയിൽ ഗുണഭോക്താക്കളുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിന് ഇ-കെവൈസി പ്രക്രിയ അത്യാവശ്യമാണ്. അപേക്ഷകൻ എല്ലാ തരത്തിലുള്ള യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാൻ വേണ്ടിയാണ് ഇ-കെവൈസി. അങ്ങനെയെങ്കിൽ പിഎം കിസാൻ സ്കീമിൽ അപേക്ഷിക്കാനുള്ള യോഗ്യത അറിയാം;
പിഎം കിസാൻ സമ്മാൻ നിധിയുടെ യോഗ്യതാ മാനദണ്ഡം
- അപേക്ഷകന് സ്വന്തമായി 2 ഹെക്ടർ വരെ കൃഷിയോഗ്യമായ ഭൂമി ഉണ്ടായിരിക്കണം.
- സ്ഥാപനപരമായ ഭൂവുടമകൾ, ഭരണഘടനാ പദവികൾ വഹിക്കുന്ന കർഷക കുടുംബങ്ങൾ, കേന്ദ്ര/സംസ്ഥാന സർക്കാർ മന്ത്രാലയങ്ങൾ, വകുപ്പുകൾ, അനുബന്ധ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സേവനമനുഷ്ഠിക്കുന്നതോ വിരമിച്ചതോ ആയ ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കില്ല.
- കൃഷിക്ക് പുറമെ വരുമാന സ്രോതസ്സുകളുള്ള കർഷക കുടുംബാംഗം- അതായത് ആദായനികുതി അടയ്ക്കുന്നവർ, പ്രൊഫഷണലുകൾ, 10,000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനമുള്ള പെൻഷൻകാർ എന്നിവർക്ക് ഈ സ്കീമിൽ അപേക്ഷിക്കാൻ യോഗ്യതയില്ല.
പ്രതിമാസ വരുമാനം 25,000 രൂപ ആണോ, സ്വന്തമായി വീടും കാറും വാങ്ങാം, ദീപക് വഴി പറഞ്ഞ് തരും
പിഎം-കിസാൻ രജിസ്ട്രേഷൻ പ്രക്രിയ
pmkisan.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴിയാണ് പിഎം കിസാൻ പദ്ധതിയിൽ അപേക്ഷിക്കുന്നത്. എങ്ങനെയെന്ന് വിശദമായി അറിയാം.
- ഔദ്യോഗിക പോർട്ടലായ pmkisan.gov.in തുറക്കുക.
- "പുതിയ കർഷക രജിസ്ട്രേഷൻ" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ശേഷം നിങ്ങളുടെ ആധാർ നമ്പറും മറ്റ് ആവശ്യമായ വിവരങ്ങളും നൽകുക
- പദ്ധതിയുടെ ആനുകൂല്യങ്ങൾ നേരിട്ട് ഉറപ്പാക്കുന്നതിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും നൽകുക.
- ഇത്രയും വിവരങ്ങൾ പരിശോധിച്ച് ഉറപ്പിച്ച ശേഷം അപേക്ഷ സമർപ്പിക്കുക.
രാജ്യത്തെ നിരവധി കർഷകർ പിഎം കിസാൻ്റെ അടുത്ത ഗഡുവിനായി കാത്തിരിക്കുകയാണ്. ആഗസ്റ്റിൽ ലഭിച്ച അവസാന ഗഡു ജൂലൈയിൽ ലഭിക്കേണ്ടതായിരുന്നു. അതിനാൽ വരാനിരിക്കുന്ന ഗഡുവും വൈകിയെത്തിയേക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
