രാജ്യത്തെ കർഷകർക്കായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അഥവാ പി.എം. കിസാൻ. ഈ പദ്ധതി പ്രകാരം വർഷത്തിൽ 2,000 രൂപ വീതം മൂന്ന് ഗഡുക്കളായി കർഷകർക്ക് ലഭിക്കുന്നത്. ഓരോ നാല് മാസം കൂടുമ്പോഴാണ് ഒരു ഗഡു വിതരണം ചെയ്യുന്നത്. പദ്ധതിയുടെ 20-ാം ഗഡു ആഗസ്റ്റിലായിരുന്നു വിതരണം ചെയ്തത്.
അടുത്ത ഗഡു (21-ാം ഗഡു) സാധാരണയായി ഡിസംബറിലാണ് നൽകേണ്ടിയിരുന്നത്. എന്നാൽ ഒക്ടോബർ 7ന് 21ാം ഗഡു മുൻകൂട്ടി വിതരണം ചെയ്തിരിക്കുന്നു. ജമ്മു കശ്മീരിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്ന കർഷകർക്ക് മാത്രമാണ് ഇപ്പോൾ തുക വിതരണം ചെയ്തിരിക്കുന്നത്. മറ്റു യോഗ്യരായ കർഷകർക്ക് ഇനിയും 2,000 രൂപ ലഭിച്ചിട്ടില്ല.
ഒക്ടോബർ 7ന് കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ന്യൂഡൽഹിയിലെ കൃഷി ഭവനിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഈ തുക വിതരണം ചെയ്തത്. ജമ്മു കശ്മീരിലെ 85,000-ത്തിലധികം കർഷകർക്ക് ഈ പ്രത്യേക സഹായം ലഭിച്ചു. ദുരിതകാലത്ത് കർഷകർക്ക് ഒപ്പം രാജ്യവും മോദി സർക്കാരും ഉണ്ടാകും എന്ന ഉറപ്പാണ് ഈ മുൻകൂർ നീക്കത്തിലൂടെ സർക്കാർ ഊന്നിപ്പറയുന്നത്.
പിഎം കിസാൻ 21-ാം ഗഡു എപ്പോൾ?
20ാം ഗഡു ആഗസ്റ്റിൽ പുറത്തിറങ്ങിയതിനാൽ 21ാം ഗഡു ഡിസംബറിലാണ് എത്തേണ്ടത്. പക്ഷേ കഴിഞ്ഞ തവണ ജൂണിൽ എത്തേണ്ടിയിരുന്ന ഗഡുവാണ് ആഗസ്റ്റിൽ എത്തിയത് എന്നതിനാൽ 21ാം ഗഡു വിതരണം ഈ മാസം എത്തുമെന്നും പ്രതീക്ഷിക്കാം. എങ്കിലും ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

എന്താണ് പിഎം കിസാൻ പദ്ധതി?
2019ലാണ് ധനമന്ത്രി പീയൂഷ് ഗോയൽ ഈ പദ്ധതിയെ കുറിച്ച് ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചത്. പിഎം കിസാൻ പദ്ധതിക്ക് കീഴിൽ, ഏകദേശം 9.7 കോടി യോഗ്യരായ കർഷകർക്ക് ഓരോ നാല് മാസത്തിലും 2,000 രൂപ വീതം ലഭിക്കും.
പിഎം-കിസാൻ ഇൻസ്റ്റാൾമെന്റ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?
- https://pmkisan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- 'നോ യുവർ സ്റ്റാറ്റസ്' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറോ, ആധാർ നമ്പറോ നൽകുക
- ഗുണഭോക്തൃ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കുക
എസ്ബിഐ കാർഡ് ഓഫർ മഴ: 20,000 രൂപ വരെ വൗച്ചർ, സൗജന്യ ലോഞ്ച് ആക്‌സസ്; ദീപാവലി ആഘോഷമാക്കാം!
പിഎം കിസാൻ യോജനയ്ക്ക് യോഗ്യത ആർക്ക്?
- ഇന്ത്യൻ പൗരൻമാർക്ക് അപേക്ഷിക്കാം.
- സ്വന്തമായി കൃഷിയോഗ്യമായ ഭൂമി ഉണ്ടായിരിക്കും.
- നിങ്ങൾ ചെറുകിട അല്ലെങ്കിൽ മാർജിനൽ കർഷകനായിരിക്കണം.
- പ്രതിമാസം 10,000 രൂപയോ അതിൽ കൂടുതലോ പെൻഷൻ വാങ്ങുന്ന ആളാകരുത്.
- ആദായ നികുതി ഫയൽ ചെയ്തിട്ടില്ലാത്ത ആളായിരിക്കണം
- അപേക്ഷകൻ ഒരു സ്ഥാപനപരമായ ഭൂവുടമയാകരുത്.
പിഎം കിസാൻ പദ്ധതിക്ക് എങ്ങനെ അപേക്ഷിക്കാം?
- https://pmkisan.gov.in വെബ്സൈറ്റ് തുറക്കാം
- 'പുതിയ കർഷക രജിസ്ട്രേഷൻ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ആധാർ നമ്പറും കാപ്ചയും നൽകുക
- വിവരങ്ങൾ നൽകി 'അതെ' ക്ലിക്ക് ചെയ്യുക
- ഫോം പൂരിപ്പിച്ച് സമർപ്പിക്കുക, പ്രിന്റ്ഔട്ട് എടുക്കുക.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications