എസ്ബിഐ കാർഡ് ഓഫർ മഴ: 20,000 രൂപ വരെ വൗച്ചർ, സൗജന്യ ലോഞ്ച് ആക്‌സസ്; ദീപാവലി ആഘോഷമാക്കാം!
രാജ്യം ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്. ഉത്സവ സീസൺ എത്തുമ്പോൾ വിപണിയിൽ ഓഫറുകളുടെ പെരുമഴക്കാലമാണ്. ഓൺലൈൻ ഷോപ്പിംഗിൻ്റെ ആവേശവും വർധിക്കുന്ന ഈ സമയത്ത്, ക്രെഡിറ്റ് കാർഡ് ഉടമകൾക്കായി എസ്ബിഐ കാർഡ് 'ഖുഷിയാൻ അൺലിമിറ്റഡ്' എന്ന പേരിൽ പ്രത്യേക കാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നു. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ, ഫാഷൻ സ്റ്റോറുകൾ, ഫർണിച്ചർ, പലചരക്ക് തുടങ്ങി നിങ്ങൾ ഷോപ്പിംഗ് നടത്തുന്ന എല്ലാ മേഖലകളിലും എസ്ബിഐ കാർഡ് ആകർഷകമായ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
എസ്ബിഐയുടെ വിവിധ ക്രെഡിറ്റ് കാർഡുകൾ വഴി ഈ ഉത്സവകാലത്ത് ലഭിക്കുന്ന ഓഫറുകളെക്കുറിച്ച് കൂടുതൽ വിശദമായി അറിയാം:
ഓറം
ഇന്ത്യയിലും ഏഷ്യാ പസഫിക്കിലുടനീളമുള്ള ക്ലബ് മാരിയറ്റ് ഹോട്ടലുകളിൽ എസ്‌ബിഐ ഓറം ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ആഡംബരപൂർണ്ണമായ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ തിരഞ്ഞെടുത്ത വിമാനത്താവളങ്ങളിൽ സൗജന്യ സ്പാ സേവനങ്ങളും പ്രീമിയം കൺസേർജ് സേവനങ്ങളും ലോഞ്ച് ആക്സസും ഉറപ്പാക്കുന്നു.
വർഷത്തിൽ 5 ലക്ഷം രൂപ ചിലവഴിച്ചാൽ ടാറ്റ ക്ലിക്ക് ലക്ഷ്വറിയിൽ നിന്ന് 5,000 രൂപ വിലമതിക്കുന്ന ഇ-ഗിഫ്റ്റ് വൗച്ചറുകൾ നേടാം. പ്രതിമാസം 1 ലക്ഷം രൂപ ചിലവഴിച്ചാൽ 1,500 രൂപ വിലമതിക്കുന്ന ടാറ്റ ക്ലിക്ക് വൗച്ചറുകൾ നേടാം. വർഷത്തിൽ 10 ലക്ഷം രൂപ ചിലവഴിച്ചാൽ 10,000 രൂപ വിലമതിക്കുന്ന താജ് എക്സ്പീരിയൻസ് വൗച്ചർ നേടാം. 20 ലക്ഷം രൂപ വാർഷികമായി ചിലവഴിച്ചാൽ 20,000 രൂപ വിലമതിക്കുന്ന ആപ്പിൾ പ്രീമിയം റീസെല്ലർ വൗച്ചർ ഉറപ്പാക്കാം.
ഈ ക്രെഡിറ്റ് കാർഡിൻ്റെ വാർഷിക ഫീസ് 9,999 രൂപയാണ്. മുൻപത്തെ വർഷത്തിൽ 12 ലക്ഷം ചിലവഴിച്ചാൽ ഈ ഫീസ് അടക്കേണ്ടി വരില്ല.

എസ്ബിഐ കാർഡ് മൈൽസ് എലൈറ്റ്
ഇതൊരു ഒരു പ്രീമിയം ട്രാവൽ കാർഡാണ്. ഈ കാർഡിൻ്റെ ജോയിനിംഗ് ഫീസും, വാർഷിക ഫീസും 4,999 രൂപയാണ്. കാർഡ് ലഭിച്ചാൽ വെൽകം ബെനിഫിറ്റായി ലഭിക്കുന്നത് 5,000 ട്രാവൽ ക്രെഡിറ്റുകളാണ്. ഇത് വിമാനങ്ങൾ, ഹോട്ടലുകൾ എന്നീ ബുക്കിംഗുകൾക്ക് റെഡ്ഡീം ചെയ്യാം. യാത്രാ ചെലവുകളിൽ 200 രൂപ ചിലവഴിച്ചാൽ 6 ട്രാവൽ ക്രെഡിറ്റുകളും, മറ്റ് ചെലവുകളിൽ 2 ട്രാവൽ ക്രെഡിറ്റുകളും കാർഡ് ഉടമകൾക്ക് ലഭിക്കും. ഇതിനു പുറമേ കൂടുതൽ ലോഞ്ച് ആക്സസും ഉറപ്പാക്കാം. വർഷത്തിൽ 12 ലക്ഷം രൂപ ചിലവഴിച്ചാൽ 20,000 ബോണസ് ക്രെഡിറ്റുകൾ നേടാം.
പ്രയോറിറ്റി പാസ് അംഗത്വം, പ്രതിവർഷം ആറ് അന്താരാഷ്ട്ര ലോഞ്ച് ആക്സസ്, എട്ട് ആഭ്യന്തര ലോഞ്ച് ആക്സസ് എന്നിവയും ലഭിക്കും. 1% ഇന്ധന സർചാർജ് ഇളവും നേടാം.
സിംപ്ലിക്ലിക്ക് എസ്‌ബിഐ കാർഡ്
അപ്പോളോ 24x7, ബുക്ക് മൈ ഷോ, Swiggy, മിന്ത്ര തുടങ്ങിയ കമ്പനികളിൽ നിന്ന് ഈ കാർഡ് ഉടമകൾക്ക് 10X റിവാർഡ് പോയിന്റുകളും, മറ്റ് എല്ലാ ഓൺലൈൻ ഇടപാടുകളിലും 5X പോയിന്റുകളും ഉറപ്പാക്കാം. ജോയിനിംഗ് ഫീസായി ഈടാക്കുന്നത് 499+ ജിഎസ്ടിയാണ്. മാത്രമല്ല കാർഡിൻ്റെ വെൽക്കം ഗിഫ്റ്റായി 500 രൂപ Amazon.in ഗിഫ്റ്റ് കാർഡ് നേടാം.
നിങ്ങൾ ഓരോ വർഷവും 1 ലക്ഷം, 2 ലക്ഷം എന്നിങ്ങനെ ചിലവഴിച്ചാൽ 2,000 രൂപ വീതമുള്ള യാത്രാ വൗച്ചറുകൾ ലഭിക്കും. 1 ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവഴിച്ചാൽ വാർഷിക ഫീസ് അടക്കേണ്ടി വരില്ല. 1% ഇന്ധനച്ചെലവ് ഇളവ്, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് എന്നീ ആനുകൂല്യങ്ങളും നേടാം.
ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡ്
ഫ്ലിപ്കാർട്ടും എസ്‌ബിഐയും ഒരുമിക്കുന്ന ഒരു കോ-ബ്രാൻഡഡ് കാർഡാണിത്. ഇലക്ട്രോണിക്സ്, ഫാഷൻ, യാത്ര തുടങ്ങി വിവിധ പർച്ചേസുകൾക്ക് ക്യാഷ്ബാക്ക് നേടാം. ഈ ക്രെഡിറ്റ് കാർഡിൻ്റെ ജോയിനിംഗ് ഫീസ് 500 രൂപയാണ്. വെൽക്കം ബെനിഫിറ്റായി ലഭിക്കുന്നത് 1,250 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങളും.
മിന്ത്രയിലെ പർച്ചേസിന് 7.5% ക്യാഷ്ബാക്ക്, ഫ്ലിപ്കാർട്ടിൽ 5% ക്യാഷ്ബാക്ക്, ക്ലിയർട്രിപ്പിൽ 12% കിഴിവ്, സൊമാറ്റോ, ഉബർ, നെറ്റ്മെഡ്സ്, പിവിആർ പോലുള്ള ബ്രാൻഡുകൾക്ക് 4% ക്യാഷ്ബാക്കും ലഭിക്കും.
ഇൻഡിഗോ എസ്‌ബിഐ കാർഡ് എലൈറ്റ്
പതിവായി ആഭ്യന്തര വിമാന യാത്ര ചെയ്യുന്നവർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ട്രാവൽ ക്രെഡിറ്റ് കാർഡാണിത്. ഇൻഡിഗോയിൽ ചെലവഴിക്കുന്ന 100 രൂപയ്ക്ക് 7 ഇൻഡിഗോ ബ്ലൂചിപ്പുകളും, മറ്റ് പ്ലാറ്റ്‌ഫോമുകൾ വഴി നടത്തുന്ന ഹോട്ടൽ, യാത്രാ ബുക്കിംഗുകൾക്കായി ചെലവഴിക്കുന്ന 100 രൂപയ്ക്ക് 3 ഇൻഡിഗോ ബ്ലൂചിപ്പുകളും, 100 രൂപയുടെ മറ്റു ചിലവുകൾക്ക് 2 ഇൻഡിഗോ ബ്ലൂചിപ്പുകളും വാഗ്ദാനം ചെയ്യുന്നു
ഈ കാർഡ് ഉടമകൾക്ക് പ്രതിവർഷം 8 സൗജന്യ ആഭ്യന്തര എയർപോർട്ട് ലോഞ്ച് ആക്സസും, 6 സൗജന്യ അന്താരാഷ്ട്ര ലോഞ്ച് ആക്‌സസും ലഭിക്കും. ഓരോ വർഷവും 3 ലക്ഷം, 6 ലക്ഷം, 9 ലക്ഷം, 12 ലക്ഷം രൂപ എന്നിങ്ങനെ ചിലവഴിച്ചാൽ 6,000 ഇൻഡിഗോ ബ്ലൂചിപ്പുകളുടെ മൈൽസ്റ്റോൺ റിവാർഡുകളും സ്വന്തമാക്കാം. ഈ ക്രെഡിറ്റ് കാർഡിൻ്റെ ജോയിനിംഗ് ഫീസും, വാർഷിക ഫീസും 4,999 രൂപ+ ജിഎസ്ടിയാണ്.
ടാറ്റ ന്യൂ ഇൻഫിനിറ്റി എസ്‌ബിഐ കാർഡ്
ഈ ക്രെഡിറ്റ് കാർഡ് സൗജന്യ പ്രയോറിറ്റി പാസ് അംഗത്വം, 8 ആഭ്യന്തര ലോഞ്ച് ആക്‌സസ്, 4 സൗജന്യ അന്താരാഷ്ട്ര ലോഞ്ച് ആക്സസ്, 1% ഇന്ധന സർചാർജ് ഇളവ് തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്നു. ഈ ക്രെഡിറ്റ് കാർഡിൻ്റെ ജോയിനിംഗ് ഫീസും വാർഷിക ഫീസും 1,499+ ജിഎസ്ടിയാണ്. മാത്രമല്ല വെൽക്കം ബെനിഫിറ്റായി 1,499 ന്യൂകോയിനുകളും ലഭിക്കും. ടാറ്റ ന്യൂ ആപ്പ്, വെബ്‌സൈറ്റ് അല്ലെങ്കിൽ മറ്റു ടാറ്റ ബ്രാൻഡുകളിൽ നിന്നും ഈ കോയിനുകൾ റിഡീം ചെയ്യാവുന്നതാണ്. നിങ്ങൾ വർഷത്തിൽ 3 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ വാർഷിക ഫീസ് അടക്കേണ്ടി വരില്ല.
ഫോൺപേ എസ്‌ബിഐ കാർഡ് സെലക്ട് ബ്ലാക്ക്
ഈ പ്രീമിയം ക്രെഡിറ്റ് കാർഡിൻ്റെ ജോയിനിംഗ് ഫീസും വാർഷിക ഫീസും 1,499 രൂപ+ ജിഎസ്ടിയാണ്. വെൽക്കം ബെനിഫിറ്റായി ലഭിക്കുന്നത് 1,500 രൂപയുടെ ഫോൺപേ കൂപ്പണായിരിക്കും. യോഗ്യമായ ഫോൺപേ ഇടപാടുകളിൽ ഓരോ 100 രൂപയ്ക്കും 10 റിവാർഡ് പോയിന്റുകൾ നേടാം. യോഗ്യമായ ഇന്റർനെറ്റ് ചെലവുകൾക്ക് 5 പോയിന്റുകൾ, മറ്റ് പർച്ചേസുകൾക്ക് 1 പോയിന്റ് എന്നിവ ലഭിക്കും. ഓരോ വർഷവും 5 ലക്ഷം ചിലവഴിച്ചാൽ 5,000 രൂപയുടെ ട്രിപ്പ് ഗിഫ്റ്റ് ലഭിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


