പിഎം കിസാൻ 20ാം ​ഗഡു: കാത്തിരിപ്പിന് വിരാമം, ആ​ഗസ്റ്റിൽ കർഷകർക്ക് 2,000 രൂപ ലഭിക്കും- തിയ്യതി അറിയണ്ടേ?

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 20ാം ​ഗഡുവിനായി കാത്തിരിക്കുകയാണോ? ഇനി കാത്തിരിപ്പ് അവസാനിപ്പിക്കാം, 20ാം ​ഗഡു ആ​ഗസ്റ്റിൽ ലഭിക്കും. പിഎം കിസാൻ പദ്ധതിക്ക് കീഴിൽ യോഗ്യരായ 9.7 കോടിയിലധികം കർഷകരാണ് ഒരു മാസത്തിലെറെയായി 2,000 രൂപക്ക് കാത്തിരിക്കുന്നത്. ഇത്തവണ 20ാം ​ഗഡു ഉത്തർപ്രദേശിലെ വാരണാസിയിൽ നടക്കുന്ന പരിപാടിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യുമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതെ, പിഎം കിസാൻ പദ്ധതിയിലെ ഓരോ യോ​ഗ്യരായ കർഷകർക്കും ആ​ഗസ്റ്റ് 2ന് 20ാം ​ഗഡുവായ 2,000 രൂപ അക്കൗണ്ടിലെത്തും. ഇത് പിഎം കിസാൻ സമ്മാൻ നിധിയുടെ എക്സ് അക്കൗണ്ടിലൂടെയാണ് ഔദ്യോ​ഗികമായി അറിയിച്ചത്.

"ഇനി കാത്തിരിക്കേണ്ട! 2025 ഓഗസ്റ്റ് 2 ന് ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് പിഎം കിസാന്റെ 20-ാം ഗഡു നിങ്ങളുടെ അക്കൗണ്ടിൽ നേരിട്ട് എത്തും. മെസ്സേജ് വന്നാൽ, കിസാൻ സമ്മാൻ തുക നിങ്ങളുടെ അക്കൗണ്ടിൽ എത്തിയെന്ന് മനസിലാക്കുക" എന്നാൽ പോസ്റ്റിൽ എഴുതിയിരുന്നത്. ഇതിനു മുന്നേ ഫെബ്രുവരിയിലായിരുന്നു പിഎം കിസാൻ സംഭാവന ലഭിച്ചത്. അതിനാൽ ഇത്തവണ ജൂണിൽ എത്തേണ്ടിയിരുന്ന ​ഗഡുവാണ് ആ​ഗസ്റ്റിൽ ലഭിക്കുന്നത്.

എന്താണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി?

രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി 2019ൽ ആരംഭിച്ച പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം വർഷത്തിൽ 6,000 രൂപയാണ് യോ​ഗ്യരായ ഓരോ കർഷകനും ലഭിക്കുന്നത്. ഇത് ഓരോ നാല് മാസത്തിലും ഒരിക്കൽ 2,000 രൂപ വീതം ഉറപ്പാക്കാം. ​ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തുന്നത്.

Take a Poll

പിഎം കിസാൻ 20ാം ​ഗഡു: കാത്തിരിപ്പിന് വിരാമം, ആ​ഗസ്റ്റിൽ കർഷകർക്ക് 2,000 രൂപ ലഭിക്കും

പിഎം കിസാൻ ഇ-കെവൈസി എങ്ങനെ പൂർത്തിയാക്കാം?

20ാമത്തെ ​ഗഡു ലഭിക്കാൻ ഇനി വെറും ഒരു ദിവസം മാത്രമാണ് ബാക്കി. അതിനു മുന്നേ ഇ-കെവൈസി ചെയ്യേണ്ടത് നിർബന്ധമാണ്. ഇത് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ പേര് ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം.

ഒടിപി അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി, ബയോമെട്രിക് ഇ-കെവൈസി, ഫേഷ്യൽ ഒതൻ്റിക്കേഷൻ തുടങ്ങിയ മൂന്ന് ലളിതമായ മാർ​ഗങ്ങളിലൂടെ നിങ്ങൾക്ക് ഇ-കെവൈസി പൂർത്തിയാക്കാം.

പിഎം കിസാൻ ഗുണഭോക്താവിന്റെ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

  • https://pmkisan.gov.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • 'നോ യുവർ സ്റ്റാറ്റസ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറോ ആധാർ നമ്പറോ നൽകുക
  • ഗുണഭോക്തൃ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കുക.

പിഎം കിസാൻ യോജന: 20ാം ​ഗഡു എപ്പോൾ എത്തും? പുതിയ കർഷകർക്ക് ഈ സ്കീമിൽ എങ്ങനെ അപേക്ഷിക്കാം?

പിഎം കിസാൻ പദ്ധതിയിൽ അപേക്ഷിക്കാൻ യോ​ഗ്യത ആർക്ക്?

  • അപേക്ഷകൻ ഒരു ഇന്ത്യൻ പൗരനായിരിക്കുക
  • സ്വന്തമായി കൃഷിയോഗ്യമായ ഭൂമി വേണം
  • ഒരു ചെറുകിട അല്ലെങ്കിൽ നാമമാത്ര കർഷകനായിരിക്കണം
  • പ്രതിമാസം 10,000 രൂപയോ അതിൽ കൂടുതലോ പെൻഷൻ വാങ്ങുന്ന ആളാകരുത്.
  • ഒരു ഇൻസ്റ്റിറ്റ്യൂഷനുള്ള ഭൂവുടമയാകരുത്.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ എങ്ങനെ അപേക്ഷിക്കാം?

  • https://pmkisan.gov.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • 'ന്യൂ ഫാർമർ രജിസ്ട്രേഷൻ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ആധാർ നമ്പറും കാപ്ചയും നൽകുക
  • വിവരങ്ങൾ നൽകിയ ശേഷം 'അതെ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ഫോം പൂരിപ്പിച്ച് സമർപ്പിക്കുക. അതിൻ്റെ പ്രിന്റ്ഔട്ട് എടുക്കാം.

ഇത്രയും പ്രക്രിയ പൂർത്തിയായാൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അക്കൗണ്ട് നിങ്ങൾ വിജയകരമായി ആരംഭിച്ചിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X