രാജ്യത്തെ ചെറുകിട സംരംഭകർക്കായി കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന വായ്പാ പദ്ധതിയാണ് പ്രധാനമന്ത്രി മുദ്രായോജന. ഈടോ ജാമ്യക്കാരുടെ ആവശ്യമോ ഇല്ലാതെ ചെറുകിട സംരംഭകർക്ക് വായ്പ നൽകുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്.
വായ്പയ്ക്ക് സർട്ടിഫിക്കറ്റ് (നോ ഡ്യൂസ് സർട്ടിഫിക്കറ്റ്) നിർബന്ധമില്ലെന്നതും പദ്ധതിയുടെ സവിശേഷതയാകുന്നു. ഇതേസമയം, ക്രെഡിറ്റ് ബ്യൂറോയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും വായ്പ. കൊളാറ്ററൽ (പണയം) നിർബന്ധമില്ല. വായ്പ എടുത്ത പണത്തിനുമാത്രം സംരംഭകൻ പലിശ നൽകിയാൽ മതി. ലളിതമായ തവണകളിൽ ഉചിതമായ കാലയളവിൽ വായ്പ തിരിച്ചടയ്ക്കാൻ അപേക്ഷകന് അവസരമുണ്ട്.
മുദ്രാ വായ്പ പോലെ തന്നെ മുദ്രാ വായ്പാ കാർഡും സംരംഭകർക്ക് ലഭ്യമാണ്. മുദ്രാ കാർഡുകൊണ്ട് ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. പി.ഒ.എസ് മെഷീനുകൾ, ഈ-കോമേഴ്സ് വെബ്സൈറ്റുകൾ മുഖേന സാധനങ്ങൾ വാങ്ങാനും മുദ്രാ കാർഡിൽ സൗകര്യമുണ്ട്. മുദ്രായോജന അപേക്ഷ ഫോം www.mudra.org.in-ലും അടുത്തുള്ള പൊതുമേഖലാ ബാങ്കുകളിലും ഷെഡ്യൂൾഡ് ബാങ്കുകളിലും ലഭിക്കും.
മുദ്രാ വായ്പകൾ മൂന്നു തരത്തിലുണ്ട്. ആദ്യത്തേത് ശിശു ലോൺ. 50,000 രൂപ വരെ ശിശു ലോണിന് കീഴിൽ വായ്പ ലഭിക്കും. രണ്ടാമത്തേത് കിഷോർ ലോൺ. 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയാണ് കിഷോർ ലോണിന് കീഴിൽ വായ്പ ലഭിക്കുക. മൂന്നാമത്തേതാണ് തരുൺ ലോൺ. 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്പ തരുൺ ലോണിന് കീഴിൽ അപേക്ഷകന് ലഭിക്കും.
പ്രധാനമായും മൂന്ന് തരം സംരംഭകർക്കാണ് മുദ്രാ ലോണിന് അർഹത. ഉത്പന്ന നിർമ്മാണം, സേവന മേഖല, വ്യാപാര-വാണിജ്യ മേഖലകളിലുള്ള സംരംഭകർക്ക് മുദ്രാ ലോണിന് യോഗ്യതയുണ്ട്. ഇപ്പോൾ ഡയറി ബിസിനസ്, മീൻ വളർത്തൽ, കോഴി വളർത്തൽ, തേനീച്ച വളർത്തൽ, പട്ട് വ്യവസായം മുതലായ വയ്ക്കും മുദ്രാ ലോൺ ലഭ്യമാണ്.
മുദ്രാ വായ്പ എങ്ങനെ കിട്ടും?
നഗരപരിധിക്കുള്ളിൽ (മുൻസിപ്പാലിറ്റി/കോർപ്പറേഷൻ) മുദ്രാ വായ്പ ലഭിക്കുന്നതിന് അപേക്ഷകൻ അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കിലോ/ ഷെഡ്യൂൾഡ് ബാങ്കിലോ അല്ലെങ്കിൽ സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനു സമീപമുള്ള പൊതുമേഖലാ ബാങ്കിലോ/ ഷെഡ്യൂൾഡ് ബാങ്കിലോ സമീപിക്കുക.
പഞ്ചായത്തുകളിൽ സംരംഭം തുടങ്ങുന്നവർ വാർഡ് അനുസരിച്ച് നിശ്ചയിച്ച ബാങ്കുകളെയാണ് സമീപിക്കേണ്ടത്. വാർഡ് അനുസരിച്ചുള്ള സർവ്വീസ് ബാങ്ക് അറിയുന്നതിന് അതത് ജില്ലയിലെ ലീഡ് ബാങ്കിനെ സമീപിക്കുക. മുദ്രാ ലോൺ ലഭിക്കാത്തത് സംബന്ധിച്ച് പരാതികൾക്കും സംശയങ്ങൾക്കും ലീഡ് ബാങ്കിനെയാണ് സംരംഭകർ ബന്ധപ്പെടേണ്ടതും. മുൻപ് വായ്പ എടുത്ത് കുടിശ്ശികയുള്ളവർക്ക് മുദ്രാ ലോൺ ലഭിക്കില്ല.
നിലവിൽ സംരംഭം ഉള്ളവർക്കും മുദ്രാ വായ്പയ്ക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. പുതിയ സംരംഭകർ ജില്ലാ വ്യവസായ ഓഫീസുവഴിയോ അടുത്തുള്ള അക്ഷയ കേന്ദ്രം വഴിയോ ഉദ്യോഗ് ആധാർ അല്ലെങ്കിൽ എംഎസ്എംഇ ലൈസൻസോ എടുത്തിരിക്കണം. വായ്പയ്ക്ക് പഞ്ചായത്ത് ലൈസൻസ്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ ലൈസൻസ് നിർബന്ധമാണ്. ഓട്ടോ-ടാക്സി അപേക്ഷകർക്ക് ലൈസൻസും ബാഡ്ജും നിർബന്ധം.
വായ്പാ തുകയും പലിശ നിരക്കും
പദ്ധതിയുടെ 70 ശതമാനം മുതൽ 80 ശതമാനം വരെ തുക ബാങ്കിൽ നിന്നും വായ്പയായി ലഭിക്കും. ബാക്കിവരുന്ന തുക സംരംഭകർ സ്വയം വഹിക്കണം. മുദ്രാ വായ്പയുടെ പലിശ പൊതുമേഖലാ ബാങ്കുകളിൽ 9.95 ശതമാനം മുതൽ 12 ശതമാനം വരെയും ഷെഡ്യൂൾഡ് ബാങ്കുകളിൽ 12 ശതമാനം മുതൽ 17 ശതമാനം വരെയുമാണ്. വനിതാ സംരംഭകർക്കും പട്ടിക ജാതിക്കാർക്കും മുദ്രാ വായ്പ പദ്ധതിയിൽ മുൻഗണനയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
