കേന്ദ്രസർക്കാറിന്റെ ഉ​ഗ്രൻ പെൻഷൻ പദ്ധതി; ദമ്പതികൾക്ക് നേടാം വർഷത്തിൽ 72,000 രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരുമാനം ജോലിക്കാലത്തെന്ന പോലെ വിരമിക്കൽ കാലത്തും പ്രധാനപ്പെട്ടതാണ്. അന്നന്നത്തെ ജീവിതത്തിന് വേണ്ടത് പണിയെടുത്ത് കഴിയുന്നവർക്ക് പെൻഷന് സാധ്യതയില്ല. ഇത്തരം തൊഴിലാളികൾക്ക് ആശ്വാസമായി വിവിധ പദ്ധതികൾ കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. തൊഴിലാളികളുടെ വാർധക്യ കാല സുരക്ഷമയാണ് ഇത്തരം പദ്ധതികൾ മുന്നോട്ട് വെയ്ക്കുന്നത്. ​

 

ഗുണഭോക്താവിന്റെ വിഹിതവും കേന്ദ്രസർക്കാർ വിഹിതവും ചേർത്ത് 60 വയസ് കഴിയുന്നതോടെ മാസത്തിൽ പെൻഷൻ ലഭിക്കുന്നതുമാണ് പദ്ധതികൾ. ഇത്തരത്തിലൊരു പദ്ധതിയാണ് പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ യോജന. ഇതുവഴി ദമ്പതികൾക്ക് വർഷത്തിൽ 72,000 രൂപ വരെ പെൻഷൻ ലഭിക്കുന്നു. പദ്ധതി വിശദാംശങ്ങളറിയാം. 

യോഗ്യത

യോഗ്യത

അസംഘടിത മേഖലയിലെ തൊഴിലാളികളെയാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. വഴിയോരക്കച്ചവടക്കാര്‍, ഉച്ചഭക്ഷണ തൊഴിലാളികള്‍, തല ചുമട്ടുതൊഴിലാളികള്‍, ഇഷ്ടിക ചൂളയിലെ തൊഴിലാളികള്‍, ചെരുപ്പുകുത്തുന്നവര്‍, വീട്ടുജോലിക്കാര്‍, അലക്കുകാര്‍, റിക്ഷാ വലിക്കുന്നവര്‍, ഭൂരഹിതരായ തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍ തുടങ്ങിയവർക്കാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക.

പ്രതിമാസ വരുമാനം 15,000 രൂപയിൽ കുറവുള്ളവർക്കാണ് യോ​ഗ്യത. പ്രായ പരിധി 18-40 വയസ് വരെയാണ്. പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ യോജന പ്രകാരം മാസത്തില്‍ ലഭിക്കുന്ന ചുരുങ്ങിയ പെന്‍ഷന്‍ 3,000 രൂപയമാണ്. 60 വയസ് പൂര്‍ത്തിയാകുമ്പോഴാണ് പെന്‍ഷന്‍ ലഭിക്കുക.

അയോ​ഗ്യത

അയോ​ഗ്യത

മറ്റു പെൻഷൻ പദ്ധതിയിൽ ഭാ​ഗമായവർക്ക് പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ യോജനയിൽ ചേരാൻ അയോ​ഗ്യതയുണ്ട്. നാഷണല്‍ പെന്‍ഷന്‍ പദ്ധതി, ഇംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ സ്‌കീം, എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് എന്നി പദ്ധതികളിൽ ചേര്‍ന്നവർക്ക് അയോ​ഗ്യതയുണ്ട്. ആദായ നികുതി അടയ്ക്കുന്നവർക്കും അയോ​ഗ്യതയുണ്ട്. 

Also Read: ലക്ഷ്യം അറിഞ്ഞ് നിക്ഷേപിക്കാം; മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ 64 ലക്ഷം നേടി തരുന്ന കേന്ദ്ര സർക്കാർ പദ്ധതിAlso Read: ലക്ഷ്യം അറിഞ്ഞ് നിക്ഷേപിക്കാം; മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ 64 ലക്ഷം നേടി തരുന്ന കേന്ദ്ര സർക്കാർ പദ്ധതി

മാസ അടവ്

മാസ അടവ്

55 രൂപ മുതൽ 200 രൂപ വരെയാണ് പദ്ധതിയിലെ മാസ അടവ്. ചേരുന്ന പ്രായത്തിന് അനുസരിച്ചാണ് മാസ അടവ് കണക്കാക്കുക. 18 വയസിൽ പദ്ധതിയിൽ ചേർന്നാൽ 55 രൂപ അടച്ചാൽ മതിയാകും. 20-ാം വയസിൽ ചേരുന്നവർക്ക് 60 രൂപയാണ് മാസ അടവ് വരുന്നത്. 30 വയസിൽ ചേരുന്നൊരാൾ 105 രൂപയും 40ാം വയസിൽ ചേരുന്നൊരാൾ 200 രൂപയും അടയ്ക്കണം. ​ഗുണഭോക്താവ് അടയ്ക്കുന്നതിന് കണക്കായ തുക കേന്ദ്രസർക്കാറും അടയ്ക്കും. 

Also Read: മടിക്കാതെ നിക്ഷേപിക്കാം; സ്ഥിര നിക്ഷേപത്തിന് ഇവിടെ ലഭിക്കും 8.75 ശതമാനം പലിശ! നിരക്കുയർന്നു തുടങ്ങിAlso Read: മടിക്കാതെ നിക്ഷേപിക്കാം; സ്ഥിര നിക്ഷേപത്തിന് ഇവിടെ ലഭിക്കും 8.75 ശതമാനം പലിശ! നിരക്കുയർന്നു തുടങ്ങി

ദമ്പതികൾക്ക് പെൻഷൻ

ദമ്പതികൾക്ക് പെൻഷൻ

ദമ്പതിമാർക്ക് പദ്ധതിയിൽ ചേരാം. 30 വയസിൽ പദ്ധതിയിൽ ചേരുന്ന ദമ്പതികൾക്ക് 105 രൂപ വീതം 210 രൂപ വിഹിതം അടയ്ക്കേണ്ടി വരും. ഇത്തരത്തിൽ അടവ് പൂർത്തിയാക്കുന്നവർക്ക് മാസത്തിൽ 3,000 രൂപ വീതം പെൻഷൻ ലഭിക്കും. ഇത് വർഷത്തിൽ കണക്കാക്കുമ്പോൾ 72,000 രൂപ പെന്‍ഷനായി ലഭിക്കും. ഒറ്റയ്ക്ക് പദ്ധതിയിൽ ചേരുന്നവർക്ക് മാസത്തിൽ 3000 രൂപയാണ് പെൻഷൻ ലഭിക്കുക.

പൊതുസേവന കേന്ദ്രത്തില്‍ നിന്നോ ലേബര്‍ ഓഫീസിൽ നിന്നോ പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ യോജനയിൽ ചേരം. ആധാർ കാർഡും സേവിം​ഗ്സ് ബാങ്ക് അക്കൗണ്ടും ആവശ്യമാണ്. മാസത്തിൽ അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റായാണ് വിഹിതം ഈടാക്കുക. 

Also Read: 50,000 രൂപ മാസ വരുമാനമുണ്ടോ? അടിച്ചു പൊളിച്ചാലും 10,000 രൂപ മിച്ചം പിടിക്കാം; പയറ്റി തെളിഞ്ഞ തന്ത്രമിതാAlso Read: 50,000 രൂപ മാസ വരുമാനമുണ്ടോ? അടിച്ചു പൊളിച്ചാലും 10,000 രൂപ മിച്ചം പിടിക്കാം; പയറ്റി തെളിഞ്ഞ തന്ത്രമിതാ

മറ്റു പ്രത്യേകതകൾ

മറ്റു പ്രത്യേകതകൾ

>> പദ്ധതി പകുതിയിൽ അവസാനിപ്പിക്കാൻ അവസരമുണ്ട്. പത്ത് വര്‍ഷത്തിന് ശേഷം പദ്ധതിയിൽ നിന്ന് വിടുതൽ വാങ്ങുമ്പോൾ അടച്ച തുകയ്ക്ക് സേവിംഗ് ബാങ്ക് അക്കൗണ്ട് പലിശ കണക്കാക്കി തിരികെ നൽകും.

>> പത്ത് വര്‍ഷത്തിന് ശേഷം പിന്‍വലിച്ചാല്‍ ആക്ച്വല്‍ ഗ്രോത്തോ, സേവിംഗ്‌സ് ബാങ്ക് നിരക്കോ കണക്കാക്കി, ഉയർന്ന തുക അനുവദിക്കും.

>> പെന്‍ഷന്‍ ഗുണഭോക്താവ് മരണപ്പെട്ടാല്‍ ഭാര്യയ്ക്ക് പകുതി പെന്‍ഷന്‍ ലഭിക്കും. ജീവിത പങ്കാളിക്ക് മാത്രമാണ് ഇത്തരത്തില്‍ പെന്‍ഷന്‍ ലഭിക്കുക.

​>> ഗുണഭോക്താവ് 60 വയസിന് മുൻപ് മരണപ്പെട്ടാൽ പങ്കാളിക്ക് പെൻഷൻ വിഹിതം അടച്ച് പദ്ധതിയുമായി മുന്നോട്ട് പോകാം. അല്ലാത്തവർക്ക് അടച്ച് തുക പിൻവലിക്കാനും സാധിക്കും.

>> വിഹിതം മുടക്കിയവർക്ക് പിഴയും പണവും അടച്ച് പദ്ധതിയിൽ തുടരാം.

Read more about: pension
English summary

PM Shram Yogi Maan-dhan Yojana Gives 72,000 Pension For Couples In An Year

PM Shram Yogi Maan-dhan Yojana Gives 72,000 Pension For Couples In An Year
Story first published: Wednesday, August 10, 2022, 17:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X