മാസം 55 രൂപ മതി 3,000 പെൻഷൻ നേടാൻ; കേന്ദ്രസർക്കാർ പദ്ധതിയെ പറ്റി അറിഞ്ഞില്ലേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കൽ കാലമെന്ന് പറഞ്ഞാൽ എല്ലാവർക്കും സന്തോഷം നൽകുന്ന കാലമല്ല. ജോലിക്ക് പോകാൻ സാധിക്കാതിരുന്നാൽ എങ്ങനെ ജീവിക്കുമെന്ന് ആധിയോടെ ചിന്തിക്കുന്നവരുമുണ്ട്. ആയകാലത്ത് വലിയ തുക സമ്പാദിക്കാൻ കഴിയാത്തവരും പെൻഷൻ ലഭിക്കാത്തവരും ഇക്കൂട്ടത്തിൽപ്പെടും. അസംഘടിതരായ തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ വിവിധ പെൻഷൻ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലൊന്നാണ് പ്രധാനമന്ത്രി ശ്രം യോഗി മന്‍ ധാന്‍ യോജന.

 

പദ്ധതി

വളരെ ചെറിയ തുക തൊഴിലാളികൾ അടയ്ക്കുന്നതിനൊപ്പം കേന്ദ്രസർക്കാർ വിഹിതവും ഉൾപ്പെടുന്നതാണ് പദ്ധതി. ചുമട്ടുതൊഴിലാളികൾ, ചെരുപ്പ് കുത്തുന്നവർ, വീട്ടുജോലിക്കാർ, കർഷക തൊഴിലാളികൾ, നിർമാണത്തൊഴിലാളികൾ, ബീഡി തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ എന്നിങ്ങനെയുള്ള അസംഘടി തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തിയുള്ള പദ്ധതിയാണിത്. പദ്ധതിയിൽ ചേരുന്നതിന് ശമ്പളത്തിലടക്കം നിബന്ധനകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

Also Read: മാസം മിച്ചം പിടിക്കുന്ന തുക എവിടെ നിക്ഷേപിക്കും; ആർഡി വേണോ, ചിട്ടി കൂടണോ?

പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ ജോയന

പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ ജോയന

2019 ലെ ഇടക്കാല ബജറ്റിലാണ് ധനകാര്യമന്ത്രി നിർമലാ സീതാരാമൻ പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ യോജന പ്രഖ്യാപിക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികളാണ് പദ്ധതികളുടെ ഗുണഭോക്താക്കള്‍. 15,000 കുറവ് രൂപ മാസ വരുമാനം നേടുന്ന വ്യക്തികള്‍ക്ക് 60 വയസെത്തുമ്പോള്‍ മാസത്തില്‍ 3,000 രൂപ പെൻഷൻ ലഭിക്കുന്നതാണ് പദ്ധതി. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ വഴി കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്. 

Also Read: എൽഐസി പോളിസി എടുത്ത് കുടുങ്ങിയോ? നിർത്താൻ എന്താണ് വഴി, നേട്ടമുണ്ടോ

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

18 നും 40 നും ഇടയിൽ പ്രായമുള്ള തൊഴിലാളികൾക്കാണ് പദ്ധതിയിൽ ചേരാനാവുക. ഇവരുടെ മാസ വരുമാനം 15,000 രൂപയിൽ കൂടാൻ പാടില്ല. ഇതിനോടൊപ്പം നാഷണല്‍ പെന്‍ഷന്‍ സ്‌കീം, എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് സ്‌കീം എന്നിവയില്‍ അംഗമങ്ങളായവർക്ക് പദ്ധതിൽ ചേരാൻ യോഗ്യതയില്ല. ചേരുന്ന കാലം തൊട്ട് 60 വയസ് വരെ നിശ്ചിത തുക മാസത്തില്‍ തൊഴിലാളി അടയ്ക്കേണ്ടതുണ്ട്. 

Also Read: ഇനി പലിശയില്ലാതെയും ഹൃസ്വകാല വായ്പ നേടാം; 1 ലക്ഷം രൂപ വരെ, എവിടെ കിട്ടും

അടവ് എങ്ങനെ

അടവ് എങ്ങനെ

55 രൂപ മുതൽ 200 രൂപ വരെയുള്ള മാസ അടവ് തൊഴിലാളികൾക്കുണ്ടാകും. പ്രായത്തിന് അനുസരിച്ച് അടയ്‌ക്കേണ്ട തുകയില്‍ വ്യത്യാസം വരും. 18 വയസില്‍ ചേരുന്ന തൊഴിലാളി 55 രൂപയാണ് അടയ്‌ക്കേണ്ടത്. ഇതേ തുക കേന്ദ്രസര്‍ക്കാറും അടയ്ക്കും. 18 വയസിൽ പദ്ധതിയിൽ ചേരുന്നയാളുടെ ആകെ വിഹിതം 110 രൂപയാണ്. 25 വയസുള്ള വ്യക്തി 80 രൂപയാണ് അടക്കേണ്ടത്. 30ാം വയസില്‍ 105 രൂപയും 35ാം വയസില്‍ ചേരുന്നയാൾ 150 രൂപയും അടയ്ക്കണം. 40ാം വയസിൽ പദ്ധതിയിൽ ചേരുന്നയാൾ 200 രൂപയും അടയ്ക്കണം.

പ്രത്യേകതകൾ

പ്രത്യേകതകൾ

പെന്‍ഷന്‍ കാലയളവില്‍ പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരണപ്പെട്ടാല്‍ പകുതി തുക ഭാര്യയ്ക്ക് പെന്‍ഷനായി ലഭിക്കും. നിക്ഷേപം ആരംഭിച്ച് പത്ത് വര്‍ഷത്തിന് ശേഷം നിര്‍ത്തുമ്പോള്‍ അടച്ച തുകയും സേവിംഗ് ബാങ്ക് അക്കൗണ്ട് പലിശയും ലഭഊിക്കും. പത്ത് വര്‍ഷത്തിന് ശേഷം പിന്‍വലിച്ചാല്‍ ആക്ച്വല്‍ ഗ്രോത്തോ, സേവിംഗ്‌സ് ബാങ്ക് നിരക്കോ ഏതാണ് ഉയര്‍ന്നത് അത് കണക്കാക്കി നല്‍കും. അറുപത് വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തൊഴിലാളി മരണപ്പെട്ടാല്‍ ഭാര്യ/ ഭര്‍ത്താവിന് തുക അടച്ച് പെൻഷൻ മുന്നോട്ട് കൊണ്ടുപോകാം. അല്ലെങ്കിൽ പണം പിൻവലിക്കാം. അടവ് തെറ്റിച്ചവർക്ക് മുഴുവൻ തുകയും പിഴ അടച്ച് പദ്ധതി തുടരാനും സൗകര്യമുണ്ട്.

എവിടെ നിന്ന് ചേരാം

എവിടെ നിന്ന് ചേരാം

പൊതുസേവന കേന്ദ്രത്തില്‍ നിന്നോ എല്‍ഐസി ബ്രാഞ്ച്, ഇഫിഎഫ്ഒ ഓഫീസ്, ലേബര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് പദ്ധതിയില്‍ ചേരാം. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടോ ജന്‍ധന്‍ അക്കൗണ്ടോ ആവശ്യമുണ്ട്. ആധാര്‍ കാര്‍ഡ് വേണം. ആദ്യ അടവ് പണമായി നല്‍കണം പിന്നീടുള്ള തുക ബാങ്കില്‍ നിന്ന് ഓട്ടോ ഡെബിറ്റായി പിന്‍വലിക്കും.

Read more about: pension
English summary

PM Shram Yogi Maan Dhan Yojana; Workers Get Monthly Pension Of Rs 3,000 With Limited Contribution

PM Shram Yogi Maan Dhan Yojana; Workers Get Monthly Pension Of Rs 3,000 With Limited Contribution
Story first published: Monday, June 27, 2022, 17:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X