കോവിഡ് കാലത്തെ ഏറ്റവും പദ്ധതിയായിരുന്നു പ്രധാനമന്ത്രി അവതരിപ്പിച്ച സ്വനിധി പദ്ധതി. വഴിയോരക്കച്ചവടക്കാർക്ക് സർക്കാരിൻ്റെ കൈത്താങ്ങ് എന്ന നിലയിലായിരുന്നു ഈ പദ്ധതി എത്തിയിരുന്നത്. കോവിഡ് കാലത്തും സാമ്പത്തിക പ്രതിസന്ധകളിൽ അകപ്പെട്ട വഴിയോരക്കച്ചവടക്കാർക്ക് ഈടില്ലാതെ കുറഞ്ഞ പലിശ നിരക്കോടെ ഒരു വായ്പാ സൗകര്യം ഉറപ്പാക്കുക എന്നതായിരുന്നു സ്വനിധി പദ്ധതിയിലൂടെ ഉദ്ദേശിച്ചത്. ഇപ്പോൾ ഈ പദ്ധതി 2030 മാർച്ച് 31 വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചു.
പ്രധാനമന്ത്രി സ്വനിധി പദ്ധതി
2020 ജൂൺ 1 ന് ആരംഭിച്ച ഈ പദ്ധതി തെരുവ് കച്ചവടക്കാർക്കും, ചെറുകിട കടയുടമകൾക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കി. സ്വനിധി പദ്ധതിയിലൂടെ അവരുടെ വ്യാപാരം നിലനിർത്താനും വികസിപ്പിക്കാനും സാധിച്ചു. പഴം, പച്ചക്കറി വിൽപ്പനക്കാർ മുതൽ ബാർബർമാർ, ചെറുകിട കട ഉടമകൾ വരെയുള്ള 6.8 ദശലക്ഷത്തിലധികം ഗുണഭോക്താക്കൾ ഈ പദ്ധതി പ്രകാരം വായ്പ നേടിയിട്ടുണ്ട്. പദ്ധതിയുടെ കാലാവധി നീട്ടുന്നതിലൂടെ ഏകദേശം 11.5 ദശലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യും. കാലാവധി നീളുന്നതിന് അനുസരിച്ച് വായ്പകളിലും മാറ്റം വന്നിട്ടുണ്ട്.
പുതിയ വായ്പാ നിരക്കുകൾ
ഈ സർക്കാർ പദ്ധതിയുടെ വായ്പാ സ്ലാബുകൾ പരിഷ്കരിച്ചിട്ടുണ്ട്. നിലവിൽ ഗുണഭോക്താക്കൾക്ക് മൂന്ന് ഘട്ടങ്ങളിലായിട്ടാണ് വായ്പ ലഭിക്കുന്നത്. ഇതു പ്രകാരം മൊത്തം വായ്പാ തുക 90,000 രൂപയായി. നേരത്തെ ഇത് 80,000 രൂപയാണ്. ഓരോ ഘട്ടങ്ങളിലും ലഭിക്കുന്ന വായ്പാ തുകയിലും വ്യത്യാസമുണ്ട്.
ഒന്നാം ഘട്ടത്തിൽ നിങ്ങൾക്ക് 15,000 രൂപ ലഭിക്കും. രണ്ടാം ഘട്ടത്തിൽ 25,000 രൂപയും മൂന്നാം ഘട്ടത്തിൽ 50,000 രൂപയും ലഭിക്കും. ഈട് നൽകാതെ തന്നെ ഈ തുക സ്വന്തമാക്കാൻ സാധിക്കും എന്നതാണ് സ്വനിധി പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.

വായ്പയ്ക്കൊപ്പം ഡിജിറ്റൽ ആനുകൂല്യങ്ങളും റുപേ കാർഡും
ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായത്തിനൊപ്പം നിരവധി ഡിജിറ്റൽ ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കുന്നു. വായ്പ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നവർക്ക് യുപിഐയുമായി ബന്ധിപ്പിച്ച ഒരു റുപേ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. ഇതിലൂടെ നിരവധി ഡിജിറ്റൽ ആനുകൂല്യങ്ങളും ഉറപ്പാക്കാം, ഒപ്പം നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഇതുപയോഗിക്കാം.
ഈ ക്രെഡിറ്റ് കാർഡിലൂടെ കച്ചവടക്കാർക്ക് പ്രതിവർഷം 1,600 രൂപ വരെ ക്യാഷ്ബാക്ക് നേടാനുള്ള അവസരവുമുണ്ട്. മൊത്ത, ചില്ലറ വിൽപ്പനകൾക്കായി ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിലൂടെയാണ് ഈ നേട്ടം ലഭിക്കുക.
എവിടെ അപേക്ഷിക്കണം?
വായ്പയ്ക്കായി അപേക്ഷിക്കുന്നത് ചില ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ്. ഏതൊക്കെയെന്ന് നോക്കാം;
- ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ
- റീജിയണൽ റൂറൽ ബാങ്കുകൾ
- ചെറുകിട ധനകാര്യ ബാങ്കുകൾ
- സഹകരണ ബാങ്കുകൾ
- എൻബിഎഫ്‌സികൾ
- മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ
- സ്വയം സഹായ സംഘങ്ങൾ
ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യയാണ് വായ്പയുടെ നിർവ്വഹണ പങ്കാളി.
ആവശ്യമായ രേഖകൾ
വായ്പക്ക് അപേക്ഷിക്കുമ്പോൾ കെവൈസി നടപടികൾ പൂർത്തീകരിക്കുവാൻ ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ് എന്നിവ ആവശ്യമാണ്. ഇവ ഇല്ലാത്തവർക്ക് ഡ്രൈവിംഗ് ലൈസൻസ്, തൊഴിലുറപ്പ് കാർഡ്, പാൻ കാർഡ് പോലുള്ള മറ്റ് ഔദ്യോഗിക രേഖകളും ഉപയോഗിക്കാവുന്നതാണ്. നിങ്ങൾക്ക് കോമൺ സർവീസ് സെന്ററുകൾ വഴിയും അപേക്ഷ സമർപ്പിക്കാം.
പ്രത്യേക പരിശീലനവും പിന്തുണയും
വെറും സാമ്പത്തിക സഹായം മാത്രമല്ല, കച്ചവടക്കാരുടെ ബിസിനസ് വളർച്ചയും സർക്കാർ ശ്രദ്ധ നൽകുന്നുണ്ട്. അതിനാൽ ഈ പദ്ധതിയുടെ ഭാഗമായി കച്ചവടക്കാർക്ക് നിരവധി പരിശീലന പരിപാടികളും ക്ഷേമമേളകളും സംഘടിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിക്കുന്ന ക്ഷേമമേളകൾ ഇതിന്റെ ഭാഗമായിരുന്നു. ഇത്തരം പരിപാടികളിലൂടെ പുതിയ കച്ചവട സാധ്യതകളെക്കുറിച്ചും ഡിജിറ്റൽ ഇടപാടുകളെക്കുറിച്ചും കച്ചവടക്കാർക്ക് കൂടുതൽ മനസിലാക്കാൻ സാധിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

ആർബിഐ പണനയം: നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ അതോ ലാഭമോ?



Click it and Unblock the Notifications