വിരമിക്കൽ കാലത്തേക്ക് നല്ല ആദായം ലഭിക്കാൻ വിവിധ പെൻഷൻ പദ്ധതികൾ കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. നാഷണൽ പെൻഷൻ സിസ്റ്റവും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടും ഇത്തരത്തിലുള്ള പെൻഷൻ പദ്ധതിയാണ്. ഈ പദ്ധതികളിൽ ജോലിക്കാലത്ത് തന്നെ ചേരേണ്ടതുണ്ട്. എന്നാൽ അറുപത് വയസിന് ശേഷം ചേർന്ന് നിക്ഷേപവും മാസത്തിൽ പെൻഷനും നടത്താൻ പറ്റുന്ന പദ്ധതി കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി വയ വന്ദന്‍ ജോയന വഴി മാസത്തിൽ 9,250 രൂപയും കാലവധിയെത്തുമ്പോൾ 15 ലക്ഷം രൂപയും നേടാനാകും. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനാണ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ ചേരാനുള്ള കാലാവധി 2023 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. വര്‍ഷത്തില്‍ 7.4 ശതമാനം പലിശ നിരക്കില്‍ പെന്ഷന് അനുവദിക്കും. ഇത് മാസത്തില്‍ വിതരണം ചെയ്യും.
ആർക്കൊക്കെ ചേരാം
60 വയസ് കഴിഞ്ഞവര്‍ക്കാണ് പ്രധാനമന്ത്രി വയ വന്ദന്‍ ജോയനയില് ചേരാന്‍ സാധിക്കുക. ഉയര്‍ന്ന പ്രായ പരിധിയില്ല. പത്ത് വര്‍ഷമാണ് പോളിസിയുടെ കാലാവധി. മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വാർഷികമായോ പെൻഷൻ വാങ്ങാം. ഇത് നിക്ഷേപകന്റെ തീരുമാനമാണ്. മാസത്തില്‍ ചുരുങ്ങിയ പെന്ഷന് 1,000 രൂപയാണ് ലഭിക്കുക. ത്രൈമാസത്തിൽ 3,000 രൂപ, അർധ വർഷത്തിൽ 6,000 രൂപ, വർഷത്തിൽ 12,000 എന്നിങ്ങനെയാണ് ചുരുങ്ങിയ പെൻഷൻ. മാസത്തിൽ ലഭിക്കുന്ന ഉയര്‍ന്ന പെന്ഷന് 9,250 രൂപയാണ്. ത്രൈമാസത്തിൽ 27,750 രൂപയായോ അർധ വർഷത്തിൽ 55,500 രൂപയോ വർഷത്തിൽ 1,11,000 രൂപയായോ പെൻഷൻ വാങ്ങാം.
എത്ര രൂപ നിക്ഷേപിക്കണം
ഒറ്റത്തവണ പണമടച്ച് പോളിസി വാങ്ങിയാണ് പദ്ധതിയിൽ ചേരാനാവുക. ഒരാളുടെ പേരിൽ നിക്ഷേപിക്കാനാവുന്ന ഉയർന്ന തുക 15 ലക്ഷമാണ്. മാസത്തില്‍ 1,000 രൂപ പെന്ഷന് ലഭിക്കണമെങ്കില്‍ 1,62,162 രൂപ അടച്ച് പോളിസി വാങ്ങണം. 15 ലക്ഷം രൂപയ്ക്ക് പോളിസി വാങ്ങിയാലാണ് മാസത്തിൽ ഉയര്‍ന്ന പെന്‍ഷനായ 9,250 രൂപ മാസം ലഭിക്കുക. വര്‍ഷത്തില്‍ 12,000 രൂപ പെന്ഷന് ലഭിക്കാന്‍ അടക്കേണ്ട തുക 1,56,658 രൂപയാണ്. ത്രൈമാസത്തിൽ 3,000 രൂപ ലഭിക്കണമെങ്കിൽ 1,61,074 രൂപ അടക്കണം. 27,750 രൂപ ത്രൈമാസത്തിൽ ലഭിക്കാൻ 14,89,993 രൂപ അടക്കണം. അർധ വർഷത്തിൽ 6,000 രൂപ ലഭിക്കാൻ 1,59,574 രൂപയും 55,500 രൂപ ലഭിക്കാൻ 14,76,064 രൂപയും അടക്കണം. കാലവധിയോളം തുക പെൻഷനായി ലഭിക്കുകയും ശേഷം അടച്ച തുക തിരിച്ചു നൽകുകയും ചെയ്യും.
മറ്റ് നേട്ടങ്ങൾ
പ്രധാനമന്ത്രി വയവന്ദന്‍ യോജനയില്‍ നിന്ന് വായ്പ ലഭിക്കും എന്നതാണ് മറ്റൊരു നേട്ടം. പോളിസി പര്‍ച്ചേസ് വിലയുടെ 75 ശതമാനം തുക വായ്പയായി ലഭിക്കും. പെന്ഷന് തുകയില്‍ നിന്ന് വായ്പയുടെ പലിശ കുറച്ച ശേഷമാണ് നല്‍കുക. പോളിസി കാലയളവില്‍ നിക്ഷേപകന് മരണപ്പെടുകയാണെങ്കില്‍ അയാളുടെ നോമിനിയ്ക്ക് നിക്ഷേപം നടത്തിയിട്ടുള്ള മുഴുവന്‍ തുകയും ലഭിക്കും. പദ്ധതിയില്‍ ചേരുന്ന വ്യക്തികള്‍ക്ക് നികുതി കിഴിവ്, ജിഎസ്ടി കിഴിവ് എന്നീ നേട്ടങ്ങളും ലഭിക്കും. നിക്ഷേപം നടത്തിയിരിക്കുന്ന വ്യക്തിയ്ക്കോ പങ്കാളിയ്ക്കോ ഗുരുതരമായ രോഗ ബാധയുണ്ടായാല്‍ നിക്ഷേപ തുക കാലാവധിയെത്തും മുമ്പ് പിന്‍വലിക്കുവാനും അനുവദിക്കും. പോളിസിയില്‍ ചേര്‍ന്ന് 15 ദിവസത്തിനകം പിന്‍വാങ്ങാനുള്ള അവസരമുണ്ട്. ഇത്തരത്തില്‍ പിന്മാറുമ്പോള് പോളിസി തുക പൂര്‍ണമായും തിരികെ നല്‍കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
