സുരക്ഷയാണ് എല്ലാവരും പ്രഥമ പരിഗണന നല്‍കുന്ന കാര്യം. ഒരു നിക്ഷേപത്തിനറങ്ങുമ്പോഴും സുരക്ഷ തന്നെയാണ് നോക്കുന്നത്. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ജീവിതത്തിന്റെ സുരക്ഷ എത്രത്തോളമെന്ന് ആര്‍ക്കും പറയാനാകില്ല. എന്ത് അസാധാരണ സാഹചര്യമാണ് മുന്നിലേക്കെത്തുന്നതെന്ന് പറയുക അസാധ്യമാണ്. ഈ സാഹചര്യത്തിൽ സ്വന്തം സുരക്ഷയ്ക്കൊപ്പം കുടുംബത്തിന്റെ സുരക്ഷകൂടി കണക്കിലെടുക്കേണ്ടതുണ്ട്. പറഞ്ഞു വരുന്നത് ലൈഫ് ഇൻഷൂറൻസിനെ പറ്റിയാണ്. വീടിന്റെ വരുമാന ശ്രോതസായ ഗൃഹനാഥന്റെ മരണത്തോടെ സാമ്പത്തികമായി ബുദ്ധിമുട്ടിലാകുന്ന കുടുംബങ്ങളുണ്ട്. ഇതിന് പരിഹാരമായാണ് ലൈഫ് ഇൻഷൂറൻസ് പോളിസികൾ. പോളിസി ഉടമയുടെ മരണ ശേഷം ഇൻഷൂറൻസ് കവറേജ് തുക കുടുംബത്തിനോ അവകാശിക്കോ ലഭിക്കും. ഇത്തരത്തിൽ സാധാരണക്കാരെ സഹായിക്കാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച ലൈഫ് ഇൻഷൂറൻസ് പോളിസിയാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (പിഎംജെജെബിവൈ). 2015ലെ യൂണിയൻ ബജറ്റിൽ അന്നത്തെ ധനകാര്യ മന്ത്രി അരുൺ ജയറ്റ്ലിയാണ് ഈ പദ്ധതി അവതരിപ്പിച്ചത്. 2022 മാർച്ച് 21 വരെ പദ്ധതി വഴി 14,144 കോടി രൂപ വിവിധ കുടുംബങ്ങൾക്ക് നൽകി.
എന്താണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (പിഎംജെജെബിവൈ) ഒരു ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയാണ്. സേവി്ംഗ്സ് അക്കൗണ്ട് ഉടമകൾക്കും പദ്ധതിയിൽ ചേരാം. ബാങ്ക്, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്ക് പദ്ധതിയിൽ ചേരാനുള്ള താൽപര്യം അറിയിച്ച് പോളിസിയെടുക്കാം. ഒരു വര്‍ഷമാണ് ഇതിന്റെ കാലാവധി. വര്‍ഷത്തില്‍ കാലാവധി പുതുക്കണം. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും സന്നദ്ധരായ മറ്റ് ഇൻഷൂറൻസ് കമ്പനികളും വഴിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. എളുപ്പത്തിൽ ചേരാമെന്നതാണ് പദ്ധതിയുടെ ഗുണം. ആധാർ വിവരങ്ങൾ ഉപയോഗിച്ച് ബാങ്ക് കെവൈസി നടപടികൾ പൂർത്തിയാക്കും. രാജ്യത്തെ 18നും 50 വയസിനും ഇടയിൽ പ്രായമുള്ള ഏതൊരാൾക്കും പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയിൽ ചേരാനാകം. വർഷത്തിൽ പോളിസി പുതുക്കുകയാണ് ചെയ്യുക. പോളിസി ഉടമയ്ക്ക് 55 വയസ് പൂർത്തിയാകുന്നത് വരെ മാത്രമെ പോളിസി പുതുക്കാൻ സാധിക്കുകയുള്ളൂ.
പോളിസി പ്രീമിയം
വര്‍ഷത്തില്‍ 436 രൂപയാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയിൽ ചേരാനായി അടയ്ക്കേണ്ടത്. ഇതുവഴി 2 ലക്ഷത്തിന്റെ ലൈഫ് ഇൻഷൂറൻസ് ലഭിക്കും. പോളിസി ഉടമയുടെ മരണ ശേഷം 2 ലക്ഷം രൂപ കുടുംബാംഗങ്ങള്‍ക്ക് നല്‍കും. 55 വയസ് വരെയുള്ള മരണങ്ങൾക്ക് മാത്രമാണ് കവറേജ് ലഭിക്കുക. പ്രീമിയം അടയ്ക്കുന്നതും എളുപ്പത്തിൽ നടക്കുമെന്നത് പദ്ധതിയുടെ ഗുണമാണ്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പ്രീമിയം തുക ഓട്ടോ ഡെബിറ്റ് ആവുകയാണ് ചെയ്യുക. മേയ് 31 ആണ് വർഷത്തിൽ പ്രീമിയം അടയ്ക്കാനുള്ള തുക. ഈ സമയത്ത് ബാങ്ക് അക്കൗണ്ടിൽ വേണ്ട തുക കരുതേണ്ടതുണ്ട്. നേരത്തെ 330 രൂപയായിരുന്നു പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയിൽ ചേരാനുള്ള പോളിസി തുക. ഇത് 2022 ജൂൺ 1 മുതലാണ് 436 രൂപയാക്കി ഉയർത്തിയത്.
മറ്റ് പ്രത്യേകതകൾ
വിവിധ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെങ്കിലും ഒരൊറ്റ അക്കൗണ്ട് ഉപയോഗിച്ച് മാത്രമെ പദ്ധതിയില്‍ ചേരാന്‍ സാധിക്കുകയുള്ളൂ. പോളിസി ഉടമയ്ക്ക് 55 വയസ് പൂർത്തിയാകുന്നതോടെ പോളിസി റദ്ദാകും. അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലെങ്കിലോ അക്കൗണ്ട പ്രവർത്തന രഹിതമായാലോ പോളിസി റദ്ദാകും. പദ്ധതി ആരംഭത്തില്‍ പോളിസിയിൽ ചേരാത്തവർ ആരോഗ്യ സ്ഥിതി സംബന്ധിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകി വേണം പദ്ധതിയിൽ ചേരാൻ. പോളിസിയില്‍ ചേര്‍ന്ന് ഇടയ്ക്ക വെച്ച് പോളിസി പുതുക്കാത്തവര്‍ വീണ്ടും ചേരുമ്പോഴു ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
