ഇൻഷൂറൻസുകളുടെ ആവശ്യകത ഇന്നത്തെ കാലത്തെ കൂടി വരികയാണ്. അപകട ഇൻഷൂറൻസുകളും ലൈഫ് ഇൻഷൂറൻസുകളും ഒരു പോലെ വേണ്ടതുണ്ട്. ആകസ്മികമായി കുടുംബത്തിന്റെ വരുമാന മാർഗമാകുന്നവർ മരണപ്പെടുമ്പോൾ സാമ്പത്തികമായി പ്രശ്നങ്ങളിലേക്ക് പോകുന്നത് തടയാൻ ഒരു പരിധിവരെ ഇൻഷൂറൻസുകൾക്ക് സാധിക്കും. എന്നാൽ ഉയർന്ന് പ്രീമിയം കാരണം പലരും ഇത്തരം ഇൻഷൂറൻസുകളോട് മടിക്കുകയാണ്. ഇതിന് പരിഹാരമായി കുറഞ്ഞ പ്രീമിയത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച ഇൻഷൂറൻസ് പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.
പ്രധാനമന്ത്രി ജീവന് ജ്യോതി ഭീമ യോജന
പ്രധാനമന്ത്രി ജീവന് ജ്യോതി ഭീമ യോജനയില്‍ ചേരാനുള്ള പ്രായ പരിധി 18-നും 50 വയസുമാണ്. ഈ സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ നല്കുന്ന ഇന്‍ഷൂറന്‍സ് കമ്പനികളുമായി സഹകരിക്കുന്ന ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ ഈ സൗകര്യം ലഭിക്കും. ഒരു വര്‍ഷത്തേക്ക് 2 ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷൂറന്‍സാണ് ഇതുവഴി ലഭിക്കുക.
ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് പ്രീമിയം തുക ഡെബിറ്റ് ചെയ്ത് ഇന്‍ഷൂറന്‍സ് പുതുക്കി കൊണ്ടിരിക്കും. മേയ് 31നാണ് തുക ഡെബിറ്റ് ചെയ്യുക. പോളിസി ഉടമ മരണപ്പെട്ടാല്‍ 2 ലക്ഷം രൂപ നോമമിക്ക് ലഭിക്കും. ഇതിനായി വര്‍ഷത്തില്‍ 436 രൂപയാണ് വാര്‍ഷിക പ്രീമിയം ഈടാക്കുന്നത്. പദ്ധതി ആരംഭിക്കുന്ന 2016 ല്‍ 330 രൂപയാണ് പ്രീമിയമായി ഈടാക്കിയിരുന്നത്.
പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന
ഈ പദ്ധതിയോടൊപ്പം ചേരാവുന്ന മറ്റൊരു ഇന്‍ഷൂറന്‍സാണ് പ്രധാനമന്ത്രി സുരക്ഷ ഭീമാ യോജന. ഇത് അപകട ഇന്‍ഷൂറന്‍സാണ്. അപകട മരണത്തിനോ അംഗ വൈകല്യത്തിനോ ആണ് പ്രധാനമന്ത്രി സുരക്ഷ ഭീമാ യോജന വഴി ഇന്‍ഷൂറന്‍സ് ലഭിക്കുന്നത്. 18നും 70 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന പദ്ധതിയില്‍ ചേരാന്‍ സാധിക്കുക.
2 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സാണ് പദ്ധതി നൽകുന്നത്. ഇതിന് വാര്‍ഷിക പ്രീമിയമായി 20 രൂപയാണ് അടയ്ക്കേണ്ടത്. വർഷത്തിൽ മേയ് മാസത്തിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് തുക ഓട്ടോ ഡെബിറ്റാവുകയാണ് ചെയ്യുക.
ഇന്ഷുറന്സുള്ളയാള് അപകടത്തില്‍ മരിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ ലഭിക്കും. അപകടത്തില്‍ രണ്ട് കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടാലും 2 ലക്ഷം രൂപ ലഭിക്കും. ഒരു കണ്ണിനും കൈകാലുകള്‍ക്ക് ഭാഗികമായ നഷ്ടമോ സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയും ലഭിക്കും. സ്വകാര്യ ടേം ഇന്‍ഷുറന്‍സുകളില്‍ നിങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തേണ്ടതായുണ്ട്.
എന്നാല്‍ ജീവന് ജ്യോതി ഭീമ യോജന ഇന്‍ഷുറന്‍സ് പോളിസിയ്ക്ക് കീഴില്‍ അത്തരമൊരു നിബന്ധനയില്ല. രണ്ട് പദ്ധതികളിലുമായി വര്‍ഷത്തില്‍ 456 രൂപ പ്രീമിയം അടയ്ക്കുന്നത് വഴി 4 ലക്ഷത്തിന്റെ പരിരക്ഷ ലഭിക്കും.
എങ്ങനെ ചേരാം
ആരോഗ്യ പരിശോധനകള്‍ ഇല്ലാതെ തന്നെ നിങ്ങള്‍ക്കീ ഇന്‍ഷുറന്‍സ് പോളിസിയുടെ ഗുണഭോക്താവാകാം. നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ച് ഈ സർക്കാർ ഇൻഷൂറൻസുകളിൽ ചേരാൻ ബാങ്കുകൾ അനുവദിക്കുന്നുണ്ട്. ഇല്ലാത്തപക്ഷം ബാങ്ക് ശാഖയിലെത്തി അപേക്ഷിക്കാം. ഇൻഷൂറൻസ് കമ്പനികളുമായി സഹകരിക്കുന്ന ബാങ്കുകളാണ് ഇൻഷൂറൻസ് നൽകുന്നുള്ളൂ.
എസ്ബിഐയിൽ അക്കൗണ്ടുള്ളവർക്ക് ഇൻഷൂറൻസ് ലഭഊിക്കും. ജന്‍ സുരക്ഷ യോജന വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ബാങ്കിൽ സമർപ്പിച്ചാൽ മതി. സേവിംഗ്സ് ബാങ്ക് നമ്പര്‍, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, നോമിനി വിശദാംശങ്ങള്‍ എന്നിവ അപേക്ഷയിൽ രേഖപ്പെടുത്തണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications