സർക്കാർ പെൻഷൻ പദ്ധതികളിലും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമുകളിലും ഉൾപ്പെടാത്ത നിരവധി തൊഴിലാളികൾ രാജ്യത്തുണ്ട്. ദിവസ വേതനക്കാർക്ക് അന്നത്തെ വരുമാനത്തിൽ നിന്ന് വേണം വിരമിക്കൽ കാല സമ്പാദ്യമടക്കം കണ്ടെത്താൻ. ഇത്തരത്തിൽ കുറഞ്ഞ വരുമാനക്കാരുടെ വിരമിക്കൽ കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തിലൊന്നാണ് പ്രധാനമന്ത്രി ശ്രാം യോഗി മന് ധാന് യോജന. കുറഞ്ഞ വിഹിതത്തിലൂടെ 60 വയസിന് ശേഷം പെൻഷൻ നേടാൻ ഈ പദ്ധതി സഹായിക്കും.
പ്രധാനമന്ത്രി ശ്രാം യോഗി മന് ധാന് യോജന
രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്ഷന് ഉറപ്പാക്കുന്ന പദ്ധതി 2019 ലാണ് അവതരിപ്പിച്ചത്. 15,000 രൂപയില്‍ കുറവ് മാസ വരുമാനുള്ള വ്യക്തികള്‍ക്ക് 60-ാം വയസില്‍ മാസന്തോറും പരമാവധി 3,000 രൂപയാണ് പദ്ധതി വഴി ലഭിക്കുന്ന പെന്ഷന്. കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്.
15,000 രൂപ മാസ വരുമാനമുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള തൊഴിലാളികള്‍ക്കാണ് പ്രധാനമന്ത്രി ശ്രാം യോഗി മന് ധാന് യോജനയില്‍ ചേരാനാവുക. നാഷണല്‍ പെന്ഷന് സ്കീം, എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് സ്കീം എന്നിവയില്‍ അംഗങ്ങളായവര്‍ക്ക് അയോഗ്യതയുണ്ട്.
മാസ വിഹിതം
പ്രധാനമന്ത്രി ശ്രാം യോഗി മന് ധാന് യോജനയില്‍ ചേരുന്ന സമയം തൊട്ട് 60 വയസ് വരെ തൊഴിലാളി മാസ വിഹിതം അടയ്ക്കേണ്ടതുണ്ട്. തൊഴിലാളി അടയ്ക്കുന്ന വിഹിതത്തിന് തുല്യമായ തുക കേന്ദ്രസര്‍ക്കാറും അടയ്ക്കും. പ്രായത്തിന് അനുസരിച്ച് 55 രൂപ മുതല്‍ 200 രൂപ വരെ വ്യത്യസ്ത മാസ അടവാണ് പ്രധാനമന്ത്രി ശ്രാം യോഗി മന് ധാന് യോജനയിലുള്ളത്.
18 വയസുകാരന് 55 രൂപയാണ് വിഹിതം അടയ്ക്കേണ്ടി വരുന്നത്. ഇതേ തുക കേന്ദ്രസര്‍ക്കാറും അടയ്ക്കുന്നതോടെ 18 വയസില്‍ ശ്രാം യോഗി മന് ധാന് യോജനയില്‍ ചേരുന്നയാളുടെ ആകെ വിഹിതം 110 രൂപയാകും. 25 വയസുള്ള വ്യക്തി 80 രൂപയാണ് അടക്കേണ്ടത്. 30ാം വയസില്‍ 105 രൂപയും 35ാം വയസില്‍ ചേരുന്നയാള്‍ 150 രൂപയും അടയ്ക്കണം. 40ാം വയസില്‍ പദ്ധതിയില്‍ ചേരുന്നയാള്‍ 200 രൂപയും അടയ്ക്കണം.
എങ്ങനെ അക്കൗണ്ടെടുക്കാം
പൊതുസേവന കേന്ദ്രത്തില്‍ നിന്നോ എല്‍ഐസി ബ്രാഞ്ച്, ഇപിഎഫ്ഒ ഓഫീസ്, ലേബര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ശ്രാം യോഗി മന് ധാന് യോജനയില്‍ ചേരാം. ആധാര്‍ കാര്‍ഡ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ട് എന്നിവ ആവശ്യമാണ്. ആദ്യ അടവ് പണമായി നല്‍കണം പിന്നീടുള്ള തുക ബാങ്കില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ചെയ്യും. ഇതിനാല്‍ മാസത്തില്‍ ബാങ്കില്‍ ആവശ്യമായ തുക കരുതണം. www.maandhan.in വഴി ഓൺലൈനായും പദ്ധതിയിൽ ചേരാനാകും.
പങ്കാളിക്കും പെൻഷൻ
പ്രധാനമന്ത്രി ശ്രാം യോഗി മന് ധാന് യോജനയിലെ ഗുണഭോക്താവ് 60 വയസിന് ശേഷം മരണപ്പെട്ടാല്‍ ഭാര്യയ്ക്ക് പകുതി പെന്ഷന് ലഭിക്കും. നിക്ഷേപം ആരംഭിച്ച് പത്ത് വര്‍ഷത്തിന് ശേഷം നിര്‍ത്തുമ്പോള്‍ അടച്ച തുകയും സേവിംഗ് ബാങ്ക് അക്കൗണ്ട് പലിശയുമാണ് ലഭിക്കുന്നത്. അറുപത് വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തൊഴിലാളി മരണപ്പെട്ടാല്‍ ഭാര്യ/ ഭര്‍ത്താവിന് തുക അടച്ച് പെന്ഷന് മുന്നോട്ട് കൊണ്ടുപോകാം. അല്ലെങ്കില്‍ പണം പിന്‍വലിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
