സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന് പ്ലാനിംഗില്‍ വലിയ പങ്കുവഹിക്കാനാകും. സാമ്പത്തികമായി ഭാവി സുരക്ഷിതമാക്കാന്‍ ജോലിക്കാലത്ത് നിക്ഷേപിക്കേണ്ടത് അത്യാവശ്യമാണ്. വിരമിക്കല്‍ കാലത്തിന് ശേഷമുള്ള ജീവിത ചെലവുകൾക്ക് സഹായകമാകുന്നത് ഈ നിക്ഷേപങ്ങളാകും. നിരവധി നിക്ഷേപ മാര്‍ഗങ്ങളുള്ള കാലത്ത് സുരക്ഷിതമായ പരമാവധി ആദായം തിരികെ നല്കുന്ന നിക്ഷേപങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.
ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ലഭിക്കുന്ന ഇപിഎഫ് തുക, ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ മാസ വരുമാനമായി മാറ്റാൻ സാധിക്കുന്നൊരു നിക്ഷേപമാണ് പ്രധാനമന്ത്രി വയവന്ദന യോജന. സുരക്ഷിതമായി മാസ വരുമാനം നേടാന്‍ സാധിക്കുന്നൊരു പദ്ധതിയിൽ നിന്ന് മാസത്തിൽ 9,250 രൂപ വരെ നേടാൻ സാധിക്കും. നടപ്പ് സാമ്പത്തിക വർഷാവസാനം വരെ മാത്രമെ പദ്ധതിയിൽ ചേരാൻ സാധിക്കുകയുള്ളൂ. വിശദാംശങ്ങൾ നോക്കാം.
പ്രധാനമന്ത്രി വജ വന്ദന ജോയന
കേന്ദ്രസര്‍ക്കാറിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി വയ വന്ദന യോജന. പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് മാസ പെന്ഷന് ലഭിക്കും. 2020 മേയ് 26നാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. 60 വയസ് കഴിഞ്ഞവര്‍ക്ക് 15 ലക്ഷം രൂപ വരെ പ്രധാനമന്ത്രി വജ വന്ദന യോജനയില്‍ നിക്ഷേപിക്കാം. ഉയർന്ന പ്രായപരിധിയില്ല.
നേരത്തെ 7.5 ലക്ഷമായിരുന്നു നിക്ഷേപിക്കാവുന്ന തുക ഈയിടെയാണ് ഉയർത്തിയത്. 7.4 ശതമാനമാണ് പദ്ധതിയുടെ വാർഷിക പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് മാസത്തിലോ വര്‍ഷത്തിലോ പെന്ഷന് വാങ്ങാനുള്ള സൗകര്യമുണ്ട്. 2023 മാര്‍ച്ച് 31ന് മുന്‍പ് പദ്ധതിയില്‍ ചേരുന്നവര്‍ക്ക് മാത്രമാണ് അവസരം.
പെൻഷൻ
മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ത്തിലോ വാര്‍ഷിക അടിസ്ഥാനത്തിലോ പ്രധാനമന്ത്രി വജ വന്ദന ജോയനയിൽ നിന്ന് പെന്ഷന് വാങ്ങാം. മാസ പെന്ഷന് തിരഞ്ഞെടുത്തൊരാള്‍ക്ക് പദ്ധതിയില്‍ ചേര്‍ന്നതിന് തൊട്ടടുത്ത മാസം മുതല്‍ പെന്ഷന് ലഭിച്ചു തുടങ്ങും. പദ്ധതിയിൽ നിന്ന് ലഭിക്കുന്ന ചുരുങ്ങിയ പെൻഷൻ 1,000 രൂപയാണ്.
കുറഞ്ഞ പെൻഷനായി ത്രൈമാസത്തില്‍ 3,000 രൂപയും അര്‍ധ വാര്‍ഷത്തില്‍ 6,000 രൂപയും വർഷത്തില്‍ 12,000 രൂപയും ലഭിക്കും. പ്രധാനമന്ത്രി വജ വന്ദന ജോയനയിലെ ഉയര്‍ന്ന പെന്ഷന് മാസത്തിൽ 9,250 രൂപയാണ്. ത്രൈമാസത്തില്‍ 27,750 രൂപും അര്‍ധ വര്‍ഷത്തില്‍ 55,500 രൂപയും വര്‍ഷത്തില്‍ 1,11,000 രൂപയും ലഭിക്കും.
പദ്ധതിയിൽ ചേരുന്നത് എങ്ങനെ
പ്രധാനമന്ത്രി വജ വന്ദന ജോയനയിൽ പ്രതിവർഷം 7.40 ശതമാനം പലിശയാണ് ലഭിക്കുക. ഇത് മാസത്തിൽ കണക്കാക്കും. വർഷത്തിൽ 7.66 ശതമാനത്തിന്റെ ഗുണം ലഭിക്കും. 2023 മാര്‍ച്ച് 31 വരെ ചേരുന്ന എല്ലാവർക്കും ഈ ഉയർന്ന നിരക്കിലുള്ള പലിശ ലഭിക്കും. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനാൽ എൽഐസിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായും ഓഫീസിലെത്തി പദ്ധതിയിൽ ചേരാം. ഏജന്റുമാർ വഴിയും പദ്ധതിയിൽ ചേരാം.
എത്ര നിക്ഷേപിക്കണം
മാസത്തിൽ ഉയർന്ന പെൻഷനായി 9,250 രൂപ നേടാൻ എത്ര രൂപ നിക്ഷേപിക്കണമെന്ന് നോക്കാം. പരമാവധി നിക്ഷേപമായ 15 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ 1,11,000 രൂപയാണ്. മാസത്തില്‍ പെന്ഷന് വാങ്ങുന്നൊരാളാണെങ്കിൽ 9,250 രൂപ ലഭിക്കും. ചുരുങ്ങിയ മാസ പെൻഷനായ 1,000 രൂപ പെന്ഷന് ആവശ്യമായൊരാള്ക്ക് 1.50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മതിയാകരും.
10 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. കാലാവധിയോളം മാസ പെന്ഷന് ലഭിക്കുകയും കാലാവധിക്ക് ശേഷം നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയും ചെയ്യും. ഏത് സമയത്ത് വേണമെങ്കിലുംപദ്ധതി സറണ്ടര്‍ ചെയ്ത് നിക്ഷേപിച്ച പണം പിന്‍വലിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications