സ്ഥിര വരുമാനം നൽകുന്ന നിക്ഷേപങ്ങൾ മുതിർന്ന പൗരന്മാർക്ക് വിരമിക്കൽ കാലത്തേക്കുള്ള ജീവിതത്തിൽ ആശ്വാസമാകുന്നവയാണ്. സ്വന്തം ചെലവുകൾക്കുള്ള പണം കണ്ടെത്താൻ ഇത്തരം പദ്ധതികളിൽ നിക്ഷേപിക്കുന്നതിലൂടെ സാധിക്കും. എന്നാൽ ഇവയുടെ സുരക്ഷിതത്വം വളരെ പ്രധാനമാണ്.
വ്യാജ വാഗ്ദാനങ്ങൾ നൽകി സാമ്പത്തിക തട്ടിപ്പുകൾ പെരുകുന്ന കാലത്ത് സുരക്ഷിതമായി മാസ വരുമാനം നൽകുന്ന നിക്ഷേപങ്ങൾ കണ്ടെത്തണം. കേന്ദ്ര സർക്കാർ വയോജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ ആരംഭിച്ച പ്രധാനമന്ത്രി വയ വന്ദന യോജന മാസ വരുമാനം തേടുന്ന മുതിർന്ന പൗരന്മാർക്ക് മികച്ചൊരു ഓപ്ഷനാണ്.
പ്രധാനമന്ത്രി വയ വന്ദന യോജന
മുതിര്‍ന്നവര്‍ക്കുള്ള സാമൂഹിക സുരക്ഷ പദ്ധതിയായി 2017 ലാണ് പ്രധാനമന്ത്രി വയ വന്ദന യോജന ആരംഭിക്കുന്നത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സുരക്ഷിത പെന്ഷന് ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലൈഫ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2023 മാര്‍ച്ച് 31 വരെ മാത്രമെ പദ്ധതിയില്‍ ചേരാന്‍ സാധിക്കുകയുള്ളൂ. പദ്ധതിയില്‍ ചേര്‍ന്നാല്‍ തൊട്ടടുത്ത മാസം തൊട്ട് പെന്ഷന് ലഭിക്കും.
പദ്ധതി വിശദാംശങ്ങൾ
60 വയസ് പൂർത്തിയായവർക്ക് പ്രധാനമന്ത്രി വയ വന്ദന യോജനയിൽ ചേരാൻ സാധിക്കും. ഉയർന്ന പ്രായ പരിധിയില്ല. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പെന്ഷന് നേടാന്‍ സാധിക്കും. ആവശ്യമായ പെൻഷൻ തുക മനസിലാക്കി ഇതിന് അനുസരിച്ച തുക ഒറ്റത്തവണയായി നിക്ഷേപിക്കണം. പദ്ധതിയുടെ കാലാവധിയായ 10 വര്‍ഷം മുഴുവനും പെന്ഷന് നേടാം.
നേരത്തെ 7.50 ലക്ഷമായിരുന്ന പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന തുക. 2018 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് 15 ലക്ഷമായി ഉയര്‍ത്തി. നിലവിൽ 7.40 ശതമാനം പലിശ പ്രധാനമന്ത്രി വയ വന്ദന യോജനയിലെ നിക്ഷേപത്തിൽ നിന്ന് ലഭിക്കും.
പെൻഷൻ തുക
വര്‍ഷത്തില്‍ കുറഞ്ഞ പെന്‍ഷനായ 12,000 രൂപ നേടാന്‍ 1,56,658 രൂപയുടെ നിക്ഷേപം ആവശ്യമാണ്. മാസത്തില്‍ കുറഞ്ഞ പെന്‍ഷനായ 1,000 രൂപ നേടാന്‍ നിക്ഷേപിക്കേണ്ടത് 1,62,162 രൂപയാണ്. വര്‍ഷത്തില്‍ നേടാവുന്ന പരമാവധി പെന്ഷന് 1.10 ലക്ഷം രൂപയാണ്. ഇതിനായി 14,49,086 രൂപ നിക്ഷേപിക്കണം. മാസത്തില്‍ ലഭിക്കുന്ന കുറഞ്ഞ പെന്ഷന് 9,250 രൂപയാണ്. ഇതിനായി 15 ലക്ഷം രൂപ നിക്ഷേപിക്കണം.
നിക്ഷേപിച്ച തുക തിരികെ
നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ചുള്ള പെന്ഷന് 10 വര്‍ഷത്തേക്ക് ലഭിക്കും. 10 വര്‍ഷത്തിന് ശേഷം മെച്യൂരിറ്റി ബെനഫിറ്റായി നിക്ഷേപിച്ച തുക പിന്‍വലിക്കാം. പദ്ധതിയുടെ കാലയളവായ 10 വര്‍ഷത്തിനുള്ളില്‍ നിക്ഷേപകന് മരണപ്പെട്ടാല്‍ നിക്ഷേപിച്ച തുക പൂര്‍ണമായും കുടുംബകാര്‍ക്ക് തിരികെ നല്‍കും.
3 വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി വയ വന്ദന യോജനയിൽ നിന്ന് വായ്പ ലഭിക്കും. നിക്ഷേപിച്ച തുകയുടെ 75 ശതമാനം തുക വരെ വായ്പ അനുവദിക്കും. പദ്ധതി കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും പോളിസി സറണ്ടര്‍ ചെയ്യാം. കാലാവധിക്ക് മുന്‍പ് പിന്‍വലിക്കലിക്കുമ്പോള്‍ നിക്ഷേപിച്ച തുകയുടെ 98 ശതമാനം തിരികെ ലഭിക്കും.
എങ്ങനെ ചേരാം
പ്രധാനമന്ത്രി വയ വന്ദന യോജനയില്‍ ചേരുന്നവര്‍ക്ക് ലഭിക്കുന്ന പലിശ 7.4 ശതമനമാണ്. വര്‍ഷത്തില്‍ കണക്കാക്കുമ്പോള്‍ 7.66 ശതമാനത്തിന്റെ ആനുകൂല്യം ലഭിക്കും. ചേരുമ്പോള്‍ ലഭിക്കുന്ന പലിശ നിരക്ക് തന്നെയാണ് കാലാവധിയോളം ലഭിക്കുക. നിശ്ചിത സമയത്തിനുള്ളില്‍ ചേരുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
2023 മാര്‍ച്ച് 31 വരെയാണ് പ്രധാനമന്ത്രി വയ വന്ദന യോജനയില്‍ ചേരാനുള്ള സമയ പരിധി. എല്‍ഐസി വഴി നടപ്പിലാക്കുന്ന പദ്ധതിയായതിനാല്‍ എല്‍ഐസി വെബ്സൈറ്റ് വഴിയോ ഓഫീസ് വഴിയോ ഏജന്റുമാര്‍ മുഖേനയോ പദ്ധതിയില്‍ ചേരാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
