ജോലിക്ക് ശേഷം മാസ വരുമാനം മുടങ്ങുന്ന അവസരത്തിൽ പലർക്കും ഉപകാരമാകുന്നത് പെൻഷൻ പദ്ധതികളാണ്. പെൻഷൻ പദ്ധതികളിൽ ചേർന്നവർക്ക് വിരമിക്കൽ കാലത്തിന് ശേഷം കൃത്യമായ മാസത്തിൽ പണം ലഭിച്ചു തുടങ്ങും. ജോലി കാലത്ത് പെൻഷൻ പദ്ധതികളിൽ ചേരാൻ സാധിക്കാത്തവർക്ക് ഇനിയും പെൻഷൻ നേടാൻ അവസരമുണ്ട്.
കേന്ദ്രസർക്കാറിന്റെ പ്രധാനമന്ത്രി വയ വന്ദന യോജന പ്രകാരം മാസത്തിൽ പെൻഷൻ ലഭിക്കും. ഇതിനൊപ്പം കാലവധിയിൽ നിക്ഷേപിച്ച തുക പൂർണമായും തിരികെ ലഭിക്കുകയും ചെയ്യും. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ലഭിക്കുന്ന തുക ഉചിതമായി നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതിയാണിത്.
പ്രധാനമന്ത്രി വജ വന്ദന യോജന
കേന്ദ്രസര്‍ക്കര്‍ നേതൃത്വത്തില്‍ എല്‍ഐസി നടപ്പിലാക്കുന്ന പ്രധാനമന്ത്രി വയ വന്ദന യോജന (പിഎംവിവിവൈ) പദ്ധതിയില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ചേരാന്‍ സാധിക്കുക. ഉയര്‍ന്ന പ്രായ പരിധിക്ക് നിബന്ധനകളില്ല. പദ്ധതിയില്‍ ചേര്‍ന്നയുടനെ പെന്‍ഷന്‍ ലഭിക്കും. മാസത്തിലോ, ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ നിക്ഷേപകന്റെ ഇഷ്ടാനുസരണം പെന്‍ഷന്‍ വാങ്ങാം.
പെൻഷൻ തുകയും നിക്ഷേപകന് തീരുമാനിക്കാം. പിഎംവിവിവൈയില്‍ ചേരാനുള്ള സമയപരിധി അവസാനിക്കുകയാണ്. 2023 മാര്‍ച്ച് 31 വരെയാണ് പിഎംവിവിവൈയില്‍ ചേരാനുള്ള സമയ പരിധി. 10 വര്‍ഷമാണ് പദ്ധതി കാലാവധി.
പദ്ധതി നേട്ടങ്ങൾ
മൂന്ന് തരത്തില്‍ പദ്ധതിയില്‍ നിന്ന് നേട്ടങ്ങള്‍ സ്വന്തമാക്കാം. പെന്‍ഷനും മരണ ആനുകൂല്യങ്ങളും മെച്യൂരിറ്റി ബെനഫിറ്റും ലഭിക്കും. തിരഞ്ഞെടുക്കുന്ന പെന്‍ഷന്‍ 10 വര്‍ഷത്തേക്ക് നല്‍കും. പദ്ധതി കാലയളവില്‍ നിക്ഷേപകന്‍ മരണപ്പെട്ടാല്‍ നിക്ഷേപിച്ച തുക കുടുംബകാര്‍ക്ക് തിരികെ ലഭിക്കും. 10 വര്‍ഷം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപം തിരികെ ലഭിക്കും.
31.03.2023ന് മുന്‍പ് പദ്ധതിയില്‍ ചേരുന്നയാൾക്ക് മാസത്തില്‍ 7.44 ശതമാനം പലിശ നിരക്ക് ലഭിക്കും. വര്‍ഷത്തേക്ക് കണക്കാകുമ്പോള്‍ 7.66 ശതമാനം വരും. ഈ പലിശ നിരക്ക് അടുത്ത പത്ത് വര്‍ഷത്തേക്ക് ലഭിക്കും.
പെന്‍ഷന്‍
പ്രധാനമന്ത്രി വയവന്ദന യോജന പ്രകാരം ലഭിക്കുന്ന ചുരുങ്ങിയ പെന്‍ഷന്‍ മാസത്തില്‍ 1,000 രൂപയാണ്. പരമാവധി പെന്‍ഷന്‍ മാസത്തില്‍ 9250 രൂപയാണ്. ചുരുങ്ങിയ മാസ പെന്‍ഷന്‍ ലഭിക്കാന്‍ 1,62,162 രൂപ നിക്ഷേപിക്കണം. 1,61,074 രൂപയ്ക്ക് പദ്ധതിയില്‍ ചേര്‍ന്നാല്‍ ത്രൈമാസ പെന്‍ഷന്‍ ലഭിക്കും. കുറഞ്ഞ പെൻഷനായി ത്രൈമാസത്തില്‍ 3,000 രൂപയും അര്‍ധ വാര്‍ഷത്തില്‍ 6,000 രൂപയും വർഷത്തില്‍ 12,000 രൂപയും പിഎംവിവിവൈയിൽ നിന്ന് ലഭിക്കും.
9,250 രൂപ മാസ പെന്‍ഷന്‍ വാങ്ങാന്‍ 15 ലക്ഷം രൂപയ്ക്ക് പദ്ധതിയില്‍ ചേരാണം, 14,89,933 രൂപ നിക്ഷേപിച്ചാല്‍ ത്രൈമാസ പെന്‍ഷന്‍ ലഭിക്കും. 15 ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ സാധിക്കില്ല. ഉയര്‍ന്ന പെന്‍ഷന്‍ ത്രൈമാസത്തില്‍ 27,750 രൂപ, അര്‍ധ വര്‍ഷത്തില്‍ 55,500 രൂപ, വര്‍ഷത്തില്‍ 1,11,000 രൂപ എന്നിങ്ങനെയാണ്.
കാൽക്കുലേറ്റര്‍
15 ലക്ഷം രൂപ പിഎംവിവിവൈയില്‍ നിക്ഷേപിക്കുന്നൊരാൾക്ക് മാസ പെന്‍ഷന്‍ 9,250 രൂപ 10 വര്‍ഷത്തേക്ക് ലഭിക്കും. 14,49086 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് വാര്‍ഷിക പെന്‍ഷനായി 1,11,000 രൂപ ലഭിക്കും. മാസത്തില്‍ 9,250 രൂപ പെന്‍ഷന്‍ വാങ്ങുന്നൊരാള്‍ പത്ത് വര്‍ഷം കൊണ്ട് കൈപറ്റുന്നത് 11,10,000 രൂപയാണ്. പത്ത് വര്‍ഷത്തിന് ശേഷം 15 ലക്ഷം രൂപ തിരികെ ലഭിക്കുകയും ചെയ്യും.
പിൻവലിക്കൽ, വായ്പ
പദ്ധതി കാലയളവിൽ എപ്പോൾ വേണമെങ്കിലും പോളിസി സറണ്ടർ ചെയ്യാം. കാലാവധിക്ക് മുൻപ് പിന്‍വലിക്കലിക്കുമ്പോൾ നിക്ഷേപിച്ച തുകയുടെ 98 ശതമാനം തിരികെ ലഭിക്കും. നിക്ഷേപിച്ച് മൂന്ന് വർഷം പൂർത്തിയായാൽ വായ്പ അനുവദിക്കും. നിക്ഷേപത്തിന്റെ 75 ശതമാനമാണ് വായ്പ ലഭിക്കുക. എൽഐസി വഴി ഓൺലൈനായും ഓഫ് ലൈനായും പദ്ധതിയിൽ ചേരാം.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications