മാസത്തിലെ ചെലവുകളെ നിയന്ത്രിക്കാൻ മാസ വരുമാന പദ്ധതികളെ ആശ്രയിക്കുന്നുണ്ട്. സ്ഥിര വരുമാനത്തിനൊപ്പം നല്ലൊരു തുക കയ്യിലെത്തുന്നത് പലർക്കും ആശ്വാസമാണ്. വിരമിക്കൽ ജീവിതത്തിലേക്ക് കടന്നവരാണെങ്കിൽ പെൻഷൻ തുക മാത്രമാണ് ആശ്രയമായുണ്ടാകുന്നത്. തുച്ഛമായ ഈ തുകയ്ക്കൊപ്പം മാസത്തിൽ ആവശ്യമാകുന്ന ചെലവുകളെ നേരിടാൻ തയ്യാറെടുക്കുന്നവർക്ക് അനുയോജ്യമായ പ്രധാനമന്ത്രി വയ വന്ദൻ യോജനയാണ് വിശദമാക്കുന്നത്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസത്തിൽ 10,000 രൂപ നേടാൻ ഈ പദ്ധതി വഴി കഴിയും. വിരമിക്കൽ സമയത്ത് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപയോഗിച്ച് നിക്ഷേപം നടത്തുകയും ചെയ്യാം.
പ്രധാനമന്ത്രി വയ വന്ദന്‍ യോജന
2020 മേയ് 26ന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സാമൂഹിക സുരക്ഷാ പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന്‍ യോജന. ലൈഫ് ഇന്‍ഷൂറന്‍സ് കോ്ര്പ്പറേഷന് വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. 60 വയസ് കഴിഞ്ഞവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക.
15 ലക്ഷം രൂപയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. നേരത്തെയിത് 7.50 ലക്ഷം രൂപയായിരുന്നു. മറ്റു നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന പലിശ ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ ഗുണം.
ആദായം
പ്രധാനമന്ത്രി വയ വന്ദന്‍ യോജനയില്‍ 10 വര്‍ഷകാലം നിക്ഷേപകന് പെന്ഷന് ലഭിക്കും. പെന്ഷന് തുക മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വാര്‍ഷികമായോ കൈപ്പറ്റാം. ഇതിന് അനുസരിച്ച് നിക്ഷേപം ആരംഭിച്ച് തൊട്ടടുത്ത മാസം മുതലോ വര്‍ഷം പൂര്‍ത്തിയായാലോ പെന്ഷന് ലഭിക്കും. നിക്ഷേപിച്ച തുക പദ്ധതി കാലാവധിക്ക് ശേഷം തിരികെ ലഭിക്കും. കാലാവധിക്കുള്ളില്‍ നിക്ഷേപകന് മരണപ്പെടുകയാണെങ്കില്‍ നോമിനിക്ക് പണം ലഭിക്കും.
പലിശ നിരക്ക്
പ്രധാനമന്ത്രി വയ വന്ദന്‍ യോജനയില്‍ 2023 മാര്‍ച്ച് 31 വരെയാണ് ചേരാന്‍ സാധിക്കുക. ഇതുവരെ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന പലിശ നിരക്ക് 7.40 ശതമാനമാണ്. മാസത്തില്‍ പലിശ കണക്കാക്കും. ഇതുവഴി 7.66 ശതമാനത്തിന്റെ നേട്ടം നി്ക്ഷേപകന് ലഭിക്കും. പദ്ധതി കാലാവധിയോളം ഈ തുക പെന്ഷന് ലഭിക്കും. ഓഫ്ലൈനായി മാത്രമെ പദ്ധതിയിൽ ചേരാൻ സാധിക്കുകയുള്ളൂ. ഇതിനായി എൽഐസി ശാഖകളെ സമീപിക്കാം.
പെന്ഷന് തുക
പദ്ധതിയില്‍ നിന്ന് മാസത്തില്‍ ചുരുങ്ങിയത് 1,000 രൂപയും പരമാവധി 9,250 രൂപയും പെന്ഷന് ലഭിക്കും.മാസത്തില്‍ 1,000 രൂപ പെന്ഷന് ലഭിക്കാന്‍ 1,62,162 രൂപ നിക്ഷേപിക്കണം. വര്‍ഷത്തില്‍ പെന്ഷന് വാങ്ങാന്‍ ചുരുങ്ങിയത് 1,56,658 രൂപ നിക്ഷേപിച്ചാല്‍ മതിയാകും. മാസത്തില്‍ പരമാവധി പെന്ഷന് വാങ്ങാന്‍ നിക്ഷേപിക്കേണ്ടത് 14,89,933 രൂപയാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് പരമാവധി നിക്ഷേപിക്കാവുന്ന തുക 15 ലക്ഷം രൂപയാണ്.
മാസത്തില്‍ 10,000 രൂപ നേടുന്നത് എങ്ങനെ
ദമ്പതികള്‍ക്ക് പദ്ധതിയില്‍ ചേരുന്നത് മാസം 10,000 രൂപ മാസ വരുമാനം നേടാനാകും. ഇതിനായി ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരില്‍ പ്രധാനമന്ത്രി വയ വന്ദന്‍ യോജന അക്കൗണ്ട് ആരംഭിക്കണം. ഓരോ അക്കൗണ്ടിലും 8,10,811 രൂപയാണ് നിക്ഷേപിക്കേണ്ടത്. 7.40 ശതമാനം പലിശ നിരക്കില്‍ മാസത്തില്‍ ഓരോ അക്കൗണ്ടില്‍ നിന്നും 5,000 രൂപ വീതം പലിശ ലഭിക്കും.
10 വര്‍ഷം ഇത്തരത്തില്‍ മാസ വരുമാനം ലഭിക്കും. അതേസമയം വ്യക്തിഗത അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിച്ചൊരാള്‍ക്ക് മാസം 9,250 രൂപ 10 വര്‍ഷത്തേക്ക് ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications