ജീവിതത്തിന്റെ സായാഹ്നത്തില്‍ സുരക്ഷിത ജീവിതം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ജോലി തീര്‍ത്ത് വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ജോലിയുള്ള കാലത്തെ നിക്ഷേപവും പെന്‍ഷനുമാണ് ഇവര്‍ക്ക് ആശ്രയമാവുന്നത്. എന്നാല്‍ പരമ്പരാഗത നിക്ഷേപങ്ങളായ സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് കുറയുന്നതും ലഘുസമ്പാദ്യ പദ്ധതികള്‍ ആകര്‍ഷകമല്ലാത്തതും ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പെന്‍ഷനും ഇല്ലാത്തവർ എങ്ങനെ വിരമിക്കല്‍ കാലം മുന്നോട്ട് കൊണ്ടുപോകുമെന്നതും പ്രയാസകരമാണ്. ഇതിനെ മറികടക്കാനും മുതിര്‍ന്നവരുടെ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി വയ വന്ദന യോജന അഥവാ പിഎംവിവിവൈ ആരംഭിച്ചത്. 2020 ല്‍ ആരംഭിച്ച പദ്ധതി 2023 മാര്‍ച്ച് 31 നീട്ടിയത് വയോജനങ്ങള്‍ക്ക് മികച്ച അവസരമാണ്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്രസർക്കാർ പദ്ധതിയായതിനാൽ നഷ്ട സാധ്യതകളില്ലാതെ നിക്ഷേപം നടത്താവുന്നതാണ്.
ആർക്കൊക്കെ ചേരാം
അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക. ഉയർന്ന പ്രായ പരിധി ഈ പദ്ധതിക്കില്ല. ചേരാൻ ഉദ്യേശിക്കുന്നവർ 2023 മാര്‍ച്ച് 31നകം പദ്ധതിയുടെ ഭാഗമാകേണ്ടതുണ്ട്. പത്ത് വർഷമാണ് പദ്ധതി കാലാവധി. ഈയിടെയാണ് കേന്ദ്രസർക്കാർ 2023 വരെ പദ്ധതി നീട്ടിയത്. പദ്ധതിയുടെ വാർഷിക പലിശയും ഈയിടെ സർക്കാർ പുതുക്കി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പിഎംവിവിവൈയിൽ ചേരുന്നവർക്ക് 7.40 ശതമാനം വാര്‍ഷിക പലിശ ലഭിക്കും. ഈ നിരക്ക് കാലാവധി പൂർത്തിയാകുന്നത് വരെ നിക്ഷേപകന് ലഭിക്കും. ഒരു നിക്ഷേപ പദ്ധതിയായി പരിഗണിക്കുന്നതിനാൽ പിഎംവിവിവൈ ക്ക് നികുതിയിളവ് ലഭിക്കുന്നില്ല. പദ്ധതിക്ക് ജിഎസടിയില്‍ ഇളവുണ്ട്.
ഏത്ര പെൻഷൻ വേണം
എത്ര പെൻഷൻ വേണമെന്നത് പദ്ധതിയിൽ ചേരുന്നയാൾക്ക് തീരുമാനിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ചാണ് പെൻഷൻ ലഭിക്കുന്നത്. പദ്ധതിയിൽ ചേരാനുള്ള കുറഞ്ഞ നിക്ഷേപ പരിധി ഒന്നര ലക്ഷമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഒന്നര ലക്ഷം നിക്ഷേപിച്ചയാൾക്ക് ക
കുറഞ്ഞ മാസ പെൻഷനായ 1,000 രൂപ ലഭിക്കും. ഉയർന്ന മാസ പെൻഷൻ 9,250 രൂപ ലഭിക്കാൻ ഉയര്‍ന്ന നിക്ഷേപമായ 15 ലക്ഷം നിക്ഷേപിക്കണം. പദ്ധതിയിൽ നിക്ഷേപിക്കുന്ന തുകയ്ക്ക അനുസരിച്ചാണ് മാസ പെൻഷൻ നിശ്ചയിക്കുന്നത്.
ത്രൈമാസത്തില്‍ 3,000 രൂപയും അര്‍ധ വാര്‍ഷത്തില്‍ 6,000 രൂപയും വർഷത്തില്‍ 12,000 രൂപയും പിഎംവിവിവൈ യിൽ കുറഞ്ഞ പെൻഷനായി ലഭിക്കും. ഉയര്‍ന്ന പെന്‍ഷന്‍ ത്രൈമാസത്തില്‍ 27,750 രൂപയാണ്. അര്‍ധ വര്‍ഷത്തില്‍ 55,500 രൂപയും വര്‍ഷത്തില്‍ 1,11,000 രൂപയും ലഭിക്കും. മാസ പെൻഷനാണ് തിരഞ്ഞെടുത്തതെങ്കിൽ പദ്ധതിയിൽ ചേർന്ന് ആദ്യമാസത്തിൽ തന്നെ പെൻഷൻ ലഭിച്ചു തുടങ്ങും. നാഷണൽ ഇല്ക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ വഴിയോ ആധാർ എനേബിൾഡ് പേയ്മെന്റ് സിസ്റ്റം വഴിയോ ആണ് പെൻഷൻ തുക ലഭിക്കുക.
എപ്പോൾ പിൻവലിക്കാം
ഗുരുതര രോഗാവസ്ഥയില്‍ ചികിത്സയ്ക്കായി നിക്ഷേപകന് തുക പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്. നിക്ഷേപകന്റെയോ ഭാര്യയുടെയോ ചികിത്സയ്ക്കാണ് പണം അനുവദിക്കുക. ഇത്തരത്തി. പണം പിന്‍വലിക്കലിക്കുമ്പോൾ നിക്ഷേപിച്ച തുകയുടെ 98 ശതമാനം തിരികെ ലഭിക്കും.
നിക്ഷേപിച്ച് മൂന്ന് വർഷം പൂർത്തിയായാൽ വായ്പ അനുവദിക്കും. പര്‍ച്ചേസ് വിലയുടെ 75 ശതമാനം വായ്പയായി നൽകും. നിക്ഷേപ കാലയളവിനുള്ളില്‍ നിക്ഷേപകന്‍ മരണപ്പെട്ടാല്‍ പര്‍ച്ചേസ് തുക മുഴുവനും അവകാശികള്‍ക്ക് ലഭിക്കും. കാലാവധി പൂര്‍ത്തിയായില്‍ പര്‍ച്ചേസ് വിലയ്‌ക്കൊപ്പം അവസാന പെന്‍ഷനും നിക്ഷേപകന് ലഭിക്കും. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓൺലൈനായും ഓഫ് ലൈനായും പദ്ധതിയിൽ ചേരാം. എൽഐസി ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായും ബ്രാഞ്ചുകളും ഏജന്റുമാർ വഴിയും പദ്ധതിയിൽ ചേരാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications